മുപ്പത്തിയൊൻപതാം വയസ്സിൽ വീണ്ടും 5 വിക്കറ്റ് :ഇനി അൻഡേഴ്സൺ മുൻപിൽ ഒരാൾ മാത്രം

IMG 20210813 WA0477

ഇന്ത്യ :ഇംഗ്ലണ്ട് ലോർഡ്‌സ് ക്രിക്കറ്റ്‌ ടെസ്റ്റ് അത്യന്തം ആവേശത്തിൽ മുൻപോട്ട് പോകുമ്പോൾ ക്രിക്കറ്റ്‌ പ്രേമികളിൽ വീണ്ടും ചർച്ചാവിഷയമായി ഇംഗ്ലണ്ട് സ്റ്റാർ ഫാസ്റ്റ് ബൗളർ ജെയിംസ് അൻഡേഴ്സൺ. ലോർഡ്‌സ് ടെസ്റ്റിലെ ഒന്നാം ദിനം മികച്ച ബാറ്റിങ് പ്രകടനത്താൽ ഇന്ത്യൻ ടീം നേടിയപ്പോൾ രണ്ടാം ദിനം ഇന്ത്യയുടെ 5 വിക്കറ്റും വീഴ്ത്തി ഇംഗ്ലണ്ടിന് വീണ്ടും മുൻ‌തൂക്കം സമ്മാനിക്കുകയാണ് താരം. സീനിയർ ഫാസ്റ്റ് ബൗളർ മനോഹര സ്വിങ്ങ് ബൗളിംഗ് മികവിനാൽ വീണ്ടും ഇന്ത്യൻ ടീമിന് വെല്ലുവിളി സൃഷ്ടിച്ചപ്പോൾ ഒന്നാം ഇന്നിങ്സിൽ 364 റൺസിൽ പുറത്തായി.

പൂജാരയുടെ അടക്കം 5 വിക്കറ്റുകൾ വീഴ്ത്തിയ താരം ഇന്ത്യൻ സ്കോർ 400 കടക്കുവാനും സമ്മതിച്ചില്ല. ലോർഡ്‌സ് ക്രിക്കറ്റ്‌ സ്റ്റേഡിയത്തിലെ തന്റെ മികച്ച ബൗളിംഗ് റെക്കോർഡ് നിലനിർത്തിയ താരം ടെസ്റ്റ് ക്രിക്കറ്റ്‌ കരിയറിലെ തന്നെ മുപ്പത്തിയൊന്നാം 5 വിക്കറ്റ് നേട്ടമാണ് സ്വന്തമാക്കിയത്. ഇതോടെ ടെസ്റ്റിൽ ഏറ്റവും അധികം 5 വിക്കറ്റ് നേട്ടം കരസ്ഥമാക്കിയ പേസ് ബൗളർമാരുടെ ലിസ്റ്റിൽ അൻഡേഴ്സൺ രണ്ടാമത് എത്തി.36 തവണ 5 വിക്കറ്റ് നേട്ടം നേടിയ റിച്ചാർഡ് ഹാർഡ്ലിയാണ് ഈ ലിസ്റ്റിൽ ഒന്നാമത്.

See also  കൊടുങ്കാറ്റായി സഞ്ജു. 38 പന്തുകളിൽ 68 റൺസ്. ഗുജറാത്തിനെതിരെ ക്യാപ്റ്റന്റെ ഇന്നിങ്സ്.

അതേസമയം ലോർഡ്‌സ് ഗ്രൗണ്ടിൽ തന്റെ ഏഴാം 5 വിക്കറ്റ് നേട്ടമാണ് താരം നേടിയത്. ലോർഡ്‌സിൽ 8 തവണ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ഇയാൻ ബോത്തമാണ് ഈ പട്ടികയിൽ ഒന്നാമൻ കൂടാതെ മറ്റൊരു അപൂർവ്വതക്കും അൻഡേഴ്സൺ അർഹനായി.താരം ലോർഡ്‌സിൽ മാത്രം ഇന്ത്യക്ക് എതിരെ 33 വിക്കറ്റ് നേടി കഴിഞ്ഞു.2007,2011,2018 വർഷങ്ങളിൽ മുൻപ് അൻഡേഴ്സൺ ടീം ഇന്ത്യക്ക് എതിരെ ലോർഡ്‌സ് ഗ്രൗണ്ടിൽ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുണ്ട്

Scroll to Top