ശ്രീലങ്ക രണ്ടാം നിര ടീമിനെ കളിപ്പിക്കുമോ : ആശങ്കയിൽ ക്രിക്കറ്റ്‌ ആരാധകർ

ക്രിക്കറ്റ്‌ പ്രേമികൾ പലരും വളരെയേറെ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ശ്രീലങ്കൻ പര്യടനത്തിന് തുടക്കം കുറിക്കുവാൻ കുറച്ച് ആഴ്ചകൾ മാത്രം അവശേഷിക്കേ ശ്രീലങ്കൻ ക്രിക്കറ്റ്‌ ടീമിൽ ആശയകുഴപ്പം വർധിപ്പിച്ച് ലങ്കൻ ക്രിക്കറ്റ്‌ ബോർഡിന്റെ പുതിയ മുന്നറിയിപ്പ്. വാർഷിക കരാർ സംബന്ധിച്ച ചില തർക്കങ്ങൾ താരങ്ങളും ശ്രീലങ്കൻ ക്രിക്കറ്റ്‌ ബോർഡും തമ്മിൽ നിലനിൽക്കുമ്പോൾ ഇത്തരം ഒരു കടുത്ത മുന്നറിയിപ്പ് ആരാധകർ പോലും ഒട്ടും പ്രതീക്ഷിച്ചില്ല.വാർഷിക കരാർ ഇനിയും പുതുക്കുവാൻ തയ്യാറാവത്ത എല്ലാ താരങ്ങളും അതിവേഗം അതിനായി തയ്യാറാവണമെന്നാണ് ലങ്കൻ ബോർഡ്‌ ഇപ്പോൾ അന്ത്യശാസനം നൽകുന്നത്. ഈ മാസം പതിമൂന്നിന് ഇന്ത്യക്ക് എതിരെ ഏകദിന, ടി :20 പരമ്പരകൾ തുടങ്ങുവാൻ ഒരുങ്ങവേ താരങ്ങൾക്ക് മുന്നറിയിപ്പ് ശക്തമായി നൽകുന്ന ബോർഡിലെ ഉന്നത അധികൃതർ വരാനിരിക്കുന്ന ടീം ഇന്ത്യക്ക് എതിരായ പരമ്പരയും ഈ ഒരു സാഹചര്യത്തിൽ താരങ്ങൾക്ക് എല്ലാം പൂർണ്ണമായി നഷ്ടപെടാമെന്നും സൂചന നൽകുന്നു.

ടീമിലെ പ്രധാന താരങ്ങൾ പലരും ലങ്കൻ ബോർഡ്‌ പറഞ്ഞ വാർഷിക കരാറിൽ ഒപ്പിടുവാൻ തയ്യാറായിട്ടില്ല എങ്കിലും വരുന്ന ഇന്ത്യ :ശ്രീലങ്ക പരമ്പരകളിൽ രണ്ടാം നിര ടീമിനെ കളിപ്പിക്കേണ്ടി വരും എന്നും ബോർഡ്‌ മുന്നറിയിപ്പ് നൽകുന്നു. ശ്രീലങ്കൻ ബോർഡ്‌ ചെയർമാൻ പ്രമോദ വിക്രമസിംഗ കഴിഞ്ഞ ദിവസം ചില ദേശീയ മാധ്യങ്ങളെ കണ്ടപ്പോൾ ഈ ഒരു വിഷയം വിശദമായി ലങ്കൻ ബോർഡ്‌ പരിശോധിച്ചെന്ന് പറഞ്ഞ അദ്ദേഹം ഇനി ഒരു ഇളവ് താരങ്ങൾക്ക് ആർക്കും ഒരു തരത്തിലും ലഭിക്കില്ലയെന്നും തുറന്ന് പറഞ്ഞു.

“വൈകാതെ എല്ലാ താരങ്ങളും നമ്മുടെ കരാർ അംഗീകരിക്കുമെന്നാണ് വിശ്വാസം എത്രയും വേഗം കരാർ ഒപ്പിട്ടില്ലേൽ അവരെ എല്ലാം നമ്മൾ വരാനിരിക്കുന്ന ഇന്ത്യക്ക് എതിരായ പരമ്പരയിൽ നിന്നും ഒഴിവാക്കും. പിന്നീട് അങ്ങോട്ടുള്ള എല്ലാ പരമ്പരയിലും ഇതായിരിക്കും ഞങ്ങൾ കൈകൊള്ളുന്ന നിലപാട്. പക്ഷേ ടീം ഇന്ത്യക്ക് എതിരായ പരമ്പരയിൽ ഒരു മാറ്റവും ഉണ്ടാകില്ല.നിലവിൽ കരാർ ഒപ്പിട്ട മുപ്പത്തിയൊൻപത് താരങ്ങളിൽ നിന്നും ടീമിനെ തിരഞ്ഞെടുക്കും “അദ്ദേഹം അഭിപ്രായം വിശദമാക്കി. നിലവിൽ സ്റ്റാർ ഓപ്പണർ ശിഖർ ധവാൻ നയിക്കുന്ന ഇന്ത്യൻ ടീം ലങ്കയിൽ പരിശീലനം തുടങ്ങി കഴിഞ്ഞു. വൈകാതെ ഇൻട്രാ സ്‌ക്വാഡ് പരിശീലന മത്സരവും നടക്കുമെന്നാണ് സൂചന

Previous articleടി :20 ലോകകപ്പിൽ കോഹ്ലി ഓപ്പണർ റോളിൽ എത്തേണ്ട : വൻ അഭിപ്രായവുമായി മുൻ താരം
Next articleപരിശീലന മത്സരം. ക്യാപ്റ്റന്‍ ധവാന്‍റെ ടീമിനെ വീഴ്ത്തി വൈസ് ക്യാപ്റ്റന്‍