പരിശീലന മത്സരം. ക്യാപ്റ്റന്‍ ധവാന്‍റെ ടീമിനെ വീഴ്ത്തി വൈസ് ക്യാപ്റ്റന്‍

Manish Pandey

ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീം പരിശീലനം ആരംഭിച്ചു. സ്ക്വാഡുകള്‍ രണ്ട് ടീമായി തിരിച്ച് നടത്തിയ മത്സരത്തില്‍ ക്യാപ്റ്റനായ ധവാന്‍റെ ടീമിനെ വൈസ് ക്യാപ്റ്റന്‍ ഭുവനേശ്വര്‍ കുമാറിന്‍റെ ടീം തോല്‍പ്പിച്ചു. അര്‍ദ്ധസെഞ്ചുറി നേടിയ മനീഷ് പാണ്ടെ ധവാന്‍റെ ടീമിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചെങ്കിലും അതിവേഗ ഫിഫ്റ്റിയുമായി സൂര്യകുമാര്‍ യാദവാണ് വൈസ് ക്യാപ്റ്റന്‍റെ ടീമിനെ വിജയിപ്പിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ശിഖാര്‍ ധവാന്‍റെ ടീമിനു വേണ്ടി 45 പന്തില്‍ നിന്നും 63 റണ്‍സാണ് മനീഷ് പാണ്ടെ നേടിയത്. ഓപ്പണറായി ഇറങ്ങിയ റുതുരാജ് ഗെയ്ക്വാദ് 30 റണ്‍സ് നേടി. 4 ഓവറില്‍ 23 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റ് നേടിയ ഭുവനേശ്വര്‍ കുമാര്‍ ബോളിംഗില്‍ മികച്ചു നിന്നു.

B Kumar

മറുപടി ബാറ്റിംഗിനിറങ്ങിയ ഭുവനേശ്വര്‍ കുമാറിന്‍റെ ടീമിനു വേണ്ടി പൃഥി ഷാ – ദേവ്ദത്ത് പഠിക്കല്‍ സംഘ്യം അതിവേഗം അര്‍ദ്ധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. സൂര്യകുമാര്‍ യാദവിന്‍റെ അര്‍ദ്ധസെഞ്ചുറി പ്രകടനത്തോടെ വിജയലക്ഷ്യം 17 ഓവറില്‍ മറികടന്നു.

മത്സരത്തില്‍ വിത്യസ്തമായ പരിഷ്കരണങ്ങളും കോച്ചിങ്ങ് സ്റ്റാഫ് നടത്തി. ലക്ഷ്യം വളരെ എളുപ്പമായിരുന്നതിനാല്‍, 4 ഓവറില്‍ 40 റണ്‍സ് നേടണം എന്ന സാഹചര്യവും നല്‍കി.

See also  ബാംഗ്ലൂരിനെതിരായ 5 വിക്കറ്റ് നേട്ടത്തിന്റെ രഹസ്യം വെളിപ്പെടുത്തി ബുമ്ര. യുവതാരങ്ങൾക്കും ഉപദേശം.
Scroll to Top