ടി :20 ലോകകപ്പിൽ കോഹ്ലി ഓപ്പണർ റോളിൽ എത്തേണ്ട : വൻ അഭിപ്രായവുമായി മുൻ താരം

ഇന്ത്യൻ ക്രിക്കറ്റ്‌ പ്രേമികൾ ഏവരും ഏറെ ആകാംക്ഷയോടെ കാണുന്ന ഐസിസി ടി :20 ലോകകപ്പിന് ഒക്ടോബറിൽ തുടക്കം കുറിക്കുമെന്ന് ദിവസങ്ങൾ മുൻപാണ് ഇന്റർനാഷണൽ ക്രിക്കറ്റ്‌ കൗൺസിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. വളരെ ആവേശത്തോടെ ഇന്ത്യൻ ക്രിക്കറ്റ്‌ പ്രേമികൾ നോക്കി കാണുന്ന ഈ ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിൽ ആരൊക്ക ഇടം കണ്ടെത്തുമെന്ന വലിയ ചർച്ചകൾ പുരോഗമിക്കവേ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് ആരാകും ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ ഓപ്പണിങ് സഖ്യമായി കളിക്കുകയെന്നത്. നിലവിൽ ഓപ്പണർ റോളിൽ രോഹിത് ശർമ മികച്ച ഫോമിലാണ് എങ്കിലും ഇനി വരുന്ന മത്സരങ്ങളിൽ ഉപനായകൻ രോഹിത് ശർമ്മക്കൊപ്പം ആരെയാകും ഇന്ത്യൻ ടീം മാനേജ്മെന്റ് ഓപ്പണിങ്ങിൽ ലോകകപ്പിൽ പരീക്ഷിക്കുകയെന്നതും വളരെ പ്രധാനമാണ്.ഇപ്പോൾ ഇക്കാര്യം ചർച്ചയാക്കുകയാണ് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ദീപ്ദാസ് ഗുപ്ത

നിലവിലെ ഇന്ത്യൻ ടി :20 ടീമിൽ ധവാൻ, ലോകേഷ് രാഹുൽ എന്നിവർ ഇപ്പോൾ ഓപ്പണിങ്ങിൽ രോഹിത് ശർമക്ക്‌ കളിക്കുവാൻ യോഗ്യതയുള്ളവരാണ് എങ്കിലും ആരെ കളിപ്പിക്കുമെന്ന കാര്യം വിശദമായി ടീം മാനേജ്മെന്റ് ചർച്ച ചെയ്യാനാണ് സാധ്യതയെന്ന് പറയുന്ന ദീപ്ദാസ് ഗുപ്ത. രാഹുലിന്റെ ഫോം ഈ ഒരു തീരുമാനത്തിൽ പ്രധാനമായി സ്വാധീനം ചെലുത്തിയേക്കാം എന്ന് പറഞ്ഞ മുൻ താരം നായകൻ കോഹ്ലി ഓപ്പണിങ്ങിൽ ഇറങ്ങേണ്ട സാഹചര്യവും ഈ വിഷയത്തെ ആശ്രയിച്ചാകുമെന്നും തുറന്ന് പറഞ്ഞു.

“മൂന്നാം നമ്പറിൽ കോഹ്ലി ഏറെ റൺസ് നേടിയിട്ടുണ്ട് എന്നാൽ ടി :20ലോകകപ്പ് വരാനിരിക്കെ ഓപ്പണിങ് ജോഡിയെ സംബന്ധിച്ച ചർച്ചകളിൽ പ്രധാനപ്പെട്ട ഘടകമായി മാറുക രാഹുലിന്റെ ബാറ്റിങ് ഫോമാകും. രാഹുൽ മികച്ച ബാറ്റിങ് പ്രകടനങ്ങൾ ആവർത്തിച്ചാൽ കോഹ്ലി മൂന്നാം നമ്പറിൽ കളിക്കേണ്ട ആവശ്യം മാത്രമേ ടീമിൽ ഉള്ളെങ്കിലും കോഹ്ലി ഇംഗ്ലണ്ടിനെതിരായ പരമ്പര കളിച്ച ശേഷം രോഹിത്തിനൊപ്പം ഓപ്പണിങ്ങിൽ ഇനിയും കളിക്കുവാനുള്ള ആഗ്രഹവും വിശദമാക്കി കഴിഞ്ഞു. കോഹ്ലി :രോഹിത് ശർമ സഖ്യം ഓപ്പണിങ്ങിൽ ഇന്ത്യൻ മുൻനിര ബാറ്റിംഗിന് ശക്തി വളരെ ഏറെ നൽകും “ദീപദാസ് ഗുപ്ത അഭിപ്രായം വ്യക്തമാക്കി