റിഷഭ് പന്തിന് പകരം അവനെ ഇന്ത്യൻ പരിഗണിക്കേണ്ടിയിരുന്നു. ഫൈനലിലെ ബ്ലണ്ടർ തുറന്നുകാട്ടി മുൻ താരം.

2023 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ജൂൺ 7ന് ഇംഗ്ലണ്ടിലെ ഓവലിൽ നടക്കുകയാണ്. കലാശ പോരാട്ടത്തിൽ കരുത്തരായ ഓസ്ട്രേലിയയാണ് ഇന്ത്യയെ നേരിടാൻ ഒരുങ്ങുന്നത്. 15 അംഗങ്ങളുള്ള മികച്ച ഒരു ടീം തന്നെയാണ് ഇന്ത്യ ഫൈനലീനായി കെട്ടിപ്പടുത്തിരിക്കുന്നത്. എന്നാൽ ശ്രേയസ് അയ്യർ, റിഷഭ് പന്ത്, ബുമ്ര എന്നിവരുടെ അഭാവം ഇന്ത്യയെ മത്സരത്തിൽ വലിയ രീതിയിൽ ബാധിക്കും എന്നതിൽ സംശയമില്ല. പന്തിനു പകരം കെ എസ് ഭരതിനെയാണ് ഇന്ത്യ ഒന്നാം വിക്കറ്റ് കീപ്പറായി ഉൾപ്പെടുത്തിയിരിക്കുന്നത്. രണ്ടാം വിക്കറ്റ് കീപ്പറായി ഇഷാൻ കിഷനെയും ഉൾപ്പെടുത്തിയിരിക്കുന്നു. എന്നാൽ ഇവരേക്കാൾ മികച്ച ഓപ്ഷൻ വൃദ്ധിമാൻ സാഹയെ ടീമിൽ ഉൾപ്പെടുത്തുന്നതായിരുന്നു എന്നാണ് മുൻ ഇന്ത്യൻ താരം അഞ്ജും ചോപ്ര പറയുന്നത്.

പരിചയസമ്പന്നതയുടെ പേരിൽ സാഹയെ ഇന്ത്യ ഫൈനലിൽ ഉൾപ്പെടുത്തേണ്ടിയിരുന്നു എന്നാണ് ചോപ്രയുടെ പക്ഷം. “ശ്രേയസ്, ബൂമ്ര, പന്ത് എന്നിവരില്ലെങ്കിലും മികച്ച ഒരു സ്ക്വാഡ് തന്നെയാണ് നമ്മൾ ഫൈനലിനായി കെട്ടിപ്പടുത്തിരിക്കുന്നത്. സ്ക്വാഡിൽ വലിയ സർപ്രൈസുകൾ ഒന്നുമില്ല. രഹാനെ ഐപിഎല്ലിലടക്കം നല്ല ഫോമിൽ കളിച്ചതിനാൽ തന്നെ ടീമിലേക്ക് തിരികെയെത്തിയിട്ടുണ്ട്. എന്നിരുന്നാലും പന്തിന്റെ പരിക്ക് ഇന്ത്യയെ വലയ്ക്കുന്നു. ഈ സാഹചര്യത്തിൽ വൃദ്ധിമാൻ സാഹയെ ഇന്ത്യ പരിഗണിക്കേണ്ടിയിരുന്നു. കേവലം ഒരു ടെസ്റ്റ് മാത്രമാണ് നമ്മൾ കളിക്കാൻ പോകുന്നത്. അതും ഇംഗ്ലണ്ടിൽ ഓസ്ട്രേലിയയിലേക്കെതിരെ. അതിനാൽ തന്നെ ഇന്ത്യ സാഹയെ പരിഗണിക്കേണ്ടതുണ്ടായിരുന്നു.”- ചോപ്ര പറയുന്നു.

saha fifty vs lsg

“ടീം മാനേജ്മെന്റ് ഇതിനെ സംബന്ധിച്ച് തീരുമാനങ്ങൾ എടുക്കാതിരുന്നത് ഞാൻ ചോദ്യം ചെയ്യുന്നില്ല. എന്നിരുന്നാലും സാഹയുടെ അനുഭവസമ്പത്തും ഐപിഎല്ലിലെ ഫോമും കണക്കിലെടുക്കേണ്ടത് തന്നെയായിരുന്നു. ഞാൻ പറയുന്നതിനർത്ഥം കെഎസ് ഭരതും ഇഷാനും മോശം കളിക്കാരാണ് എന്നതല്ല. എന്നിരുന്നാലും ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച സ്വാഹയെ നമ്മൾ പരിഗണിക്കേണ്ടിയിരുന്നു എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്.”- ചോപ്ര കൂട്ടിച്ചേർത്തു.

ഇന്ത്യക്കായി 2021ലായിരുന്നു സാഹ തന്റെ അവസാന ടെസ്റ്റ് മത്സരം കളിച്ചത്. 2022ലെ ശ്രീലങ്കൻ പരമ്പരക്ക് മുന്നോടിയായി സാഹയെ ഇന്ത്യ ടീമിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. ശേഷം 2022ൽ ഗുജറാത്ത് ടൈറ്റൻസിനായി സാഹ കളിക്കുകയുണ്ടായി. പിന്നീട് 2023ലും ഗുജറാത്ത് ടൈറ്റൻസിനായി മികച്ച പ്രകടനങ്ങൾ തന്നെ സാഹ കാഴ്ചവച്ചിരുന്നു. എന്നിരുന്നാലും ഇന്ത്യൻ ടീമിലേക്ക് തിരികെയെത്താൻ സാഹയ്ക്ക് സാധിച്ചിട്ടില്ല. പലപ്പോഴും മൈതാനത്തെ അസ്ഥിരത തന്നെയാണ് സാഹയെ വലയ്ക്കാറുള്ളത്.

Previous articleഫൈനലിൽ ബാറ്റർമാർ ഞെട്ടും. ഐസിസിയുടെ വമ്പൻ നീക്കത്തിൽ പണി കിട്ടുന്നത് ഇന്ത്യയ്ക്ക്.
Next articleഓസ്ട്രേലിയക്ക് ഭീഷണി ആ 2 ഇന്ത്യൻ ബാറ്റർമാർ. മുൻ ഓസീസ് നായകന്റെ വെളിപ്പെടുത്തൽ.