ഫൈനലിൽ ബാറ്റർമാർ ഞെട്ടും. ഐസിസിയുടെ വമ്പൻ നീക്കത്തിൽ പണി കിട്ടുന്നത് ഇന്ത്യയ്ക്ക്.

virat and pujara

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ കലാശ പോരാട്ടത്തിന് ഒരുങ്ങുകയാണ് ഇന്ത്യയും ഓസ്ട്രേലിയയും. ജൂൺ 7ന് ഇംഗ്ലണ്ടിലെ ഓവൽ ക്രിക്കറ്റ് മൈതാനത്താണ് കലാശ പോരാട്ടം നടക്കുന്നത്. മത്സരം നടക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെ വലിയൊരു അപ്ഡേറ്റുമായാണ് ഇപ്പോൾ ഐസിസി രംഗത്ത് വന്നിരിക്കുന്നത്. ഫൈനൽ ബാറ്റർമാർക്ക് അതികഠിനമാവും എന്ന് ഉറപ്പുവരുത്തിയിരിക്കുകയാണ് ഐസിസി ഇപ്പോൾ. കാരണം ഫൈനലിൽ ഉപയോഗിക്കാൻ പോകുന്നത് ഇംഗ്ലണ്ട് നിർമ്മിക്കുന്ന ഡ്യൂക്സ് ബോൾ ആണ്. ഇക്കാര്യത്തിൽ ഐസിസി സ്ഥിരീകരണം നൽകിയിരിക്കുന്നു.

മുൻപ് ഡ്യൂക്സ് ബോളുകളുടെ നിലവാരത്തിൽ കുറവ് വന്നതിനാൽ തന്നെ ഓസ്ട്രേലിയയിൽ നിർമ്മിക്കുന്ന കുക്കാബുറ ബോളുകളായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഡ്യൂക്സ് ബോളുകൾ തിരികെ എത്തിയിരിക്കുകയാണ്. ഇത് മറ്റു പന്തുകളെ അപേക്ഷിച്ച് ബോളർമാർക്ക് കൂടുതൽ പിന്തുണ നൽകുന്നതാണ്. മറ്റു പന്തുകളെക്കാൾ അധികസമയം ബോളർമാർക്ക് ആധിപത്യം നൽകാൻ ഡ്യൂക്സ് ബോളുകൾക്ക് സാധിക്കും എന്നാണ് വിലയിരുത്തലുകൾ.

പ്രധാനമായും മൂന്നുതരം പന്തുകളാണ് ടെസ്റ്റ് ക്രിക്കറ്റുകളിൽ ഉപയോഗിക്കാറുള്ളത്. ഇന്ത്യൻ നിർമ്മിതിയായ എസ് ജി ബോളുകളും, ഓസ്ട്രേലിയൻ നിർമ്മിതിയായ കുക്കാബുറ പന്തുകളും, ഇംഗ്ലണ്ട് നിർമിതിയായ ഡ്യൂക്സ് ബോളുകളുമാണ് ഉപയോഗിക്കാറുള്ളത്. ഇതിൽ ബോളർമാർ ആശ്രയിക്കുന്ന പന്ത് ഡ്യൂക്സ് ബോളുകൾ തന്നെയാണ്. കാരണം മറ്റു പന്തുകൾ ഇന്നിങ്സിന്റെ ആദ്യത്തെ 20-30 ഓവറുകളിൽ മാത്രം സ്വിങ് ചെയ്യുമ്പോൾ, ഡ്യൂക്സ് പന്തുകൾ ഏകദേശം 60 ഓവറുകൾ വരെ സ്വിങ് ചെയ്തേക്കാം. മാത്രമല്ല ഇത് ഓൾഡ് പന്ത് ആയതിനുശേഷം മികച്ച റിവേഴ്സിംഗ് ലഭിക്കുകയും ചെയ്യും. അതിനാൽ തന്നെ ബാറ്റർമാർക്ക് ഡ്യൂക്സ് ബോളുകൾ ഒരു ശവപ്പറമ്പാണ് സൃഷ്ടിക്കാറുള്ളത്.

Read Also -  "അന്ന് പാകിസ്ഥാൻ ഏറ്റവും ഭയന്നിരുന്നത് സച്ചിനെയാണ് " മുൻ പാക് താരം.

ഈ കാരണം കൊണ്ട് തന്നെ മത്സരം ഇന്ത്യൻ ബാറ്റർമാർക്ക് വലിയ പ്രതിസന്ധിയുണ്ടാക്കും എന്നത് ഉറപ്പാണ്. 60 ഓവറുകൾ കൃത്യമായി പന്തുകൾ നേരിട്ടാൽ മാത്രമേ ഇന്ത്യയ്ക്ക് സ്കോർബോർഡ് ചലിപ്പിക്കാൻ സാധിക്കൂ. അതേസമയം ഓസ്ട്രേലിയയുടെ കരുത്തുറ്റ ബോളർമാർക്ക് മുൻപിൽ ഇന്ത്യ വിറയ്ക്കുമോ എന്ന സംശയം ആരാധകർക്കിടയിൽ പോലും ഉയർന്നിട്ടുണ്ട്. എന്നിരുന്നാലും പ്രതീക്ഷയിൽ തന്നെയാണ് ക്രിക്കറ്റ് ലോകം.

Scroll to Top