എന്റെ അവസ്ഥ യുവ താരങ്ങൾക്ക് വരരുത് :ദ്രാവിഡിന് കയ്യടിച്ച് ആരാധകർ

ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകരിൽ വലിയ ആരാധക പിന്തുണ ലഭിക്കുന്ന താരമാണ് രാഹുൽ ദ്രാവിഡ്‌. ക്രിക്കറ്റിൽ നിന്നും പൂർണ്ണമായി വിരമിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും താരം ഇപ്പോഴും ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാഗമാണ്. യുവ താരങ്ങളെ അവരുടെ കഴിവ് വളർത്തുന്നതിലും കരിയറിൽ ദിശാബോധം നൽകുന്നതിലും ദ്രാവിഡ്‌ സജീവ സാന്നിധ്യമാണ്. ഇന്ത്യൻ എ ടീമിനെ അടക്കം മുൻപ് പരിശീലിപ്പിച്ച ദ്രാവിഡിന്റെ പരിശീലനത്തിൽ വളർന്ന ഏറെ താരങ്ങൾ ഇപ്പോൾ ഇന്ത്യൻ ദേശീയ കുപ്പായത്തിനരികെയാണ്. മുൻപ് പൃഥ്വി ഷായുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യൻ അണ്ടർ 19 ടീം കിരീടം നേടിയപ്പോൾ പരിശീലകനായിരുന്നത് ദ്രാവിഡായിരുന്നു.

ഇന്ത്യൻ ദേശീയ ടീമിന്റെ പരിശീലക റോൾ ദ്രാവിഡ്‌ കൈകാര്യം ചെയ്യണമെന്ന് പല ആരാധകരും മുൻപ് ആവശ്യപ്പെട്ടിരുന്നു. വരാനിരിക്കുന്ന ശ്രീലങ്കൻ പര്യടനത്തിൽ ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനെ പരിശീലിപ്പിക്കുക ഇപ്പോൾ നാഷണൽ ക്രിക്കറ്റ്‌ അക്കാഡമി ചെയർമാൻ കൂടിയായ ദ്രാവിഡാകും. സീനിയർ താരങ്ങളുടെ ആഭാവത്തിൽ ഓപ്പണർ ധവാൻ നയിക്കുന്ന ടീമിൽ യുവ താരങ്ങളും പുതുമുഖ താരങ്ങളും ഇടം കണ്ടെത്തി.ആദ്യമായി ഇന്ത്യൻ ദേശീയ ടീമിനെ പരിശീലിപ്പിക്കുന്നതിലുള്ള തന്റെ സന്തോഷം വിശദമാക്കുകയാണ് രാഹുൽ ദ്രാവിഡിപ്പോൾ.തന്റെ കീഴിൽ കളിക്കുന്ന എല്ലാവർക്കും അവസരം ലഭിക്കുമെന്ന ദ്രാവിഡിന്റെ വാക്കുകൾക്ക് വലിയ പിന്തുണയാണ് ക്രിക്കറ്റ്‌ ലോകത്ത് നിന്ന് ലഭിക്കുന്നത്.

“എല്ലാവർക്കും അറിയാം വലിയ അധ്വാനം കഴിഞ്ഞാണ് താരങ്ങൾക്ക് ഇന്ത്യൻ എ ടീമിൽ പോലും അവസരം ലഭിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റിൽ 700-800 റൺസ് നേടിയാണ് പലരും എ ടീമിൽ പോലും സ്ഥാനം നേടുന്നത്.പക്ഷേ പലർക്കും എ ടീമിൽ പോലും അവസരം ലഭിക്കാത്തത് നീതികേടാണ്. ഏറെ വലിയ പ്രകടനങ്ങൾ ശേഷമാണ് സെലക്ടർമാരുടെ ശ്രദ്ധ പല താരങ്ങളും നേടുന്നത്.എന്നിട്ട് സ്‌ക്വാഡിൽ നിന്നും പ്ലെയിങ് ഇലവനിൽ അവസരം ലഭിച്ചില്ലേൽ അത് ശരിയല്ല “ദ്രാവിഡ്‌ തന്റെ അഭിപ്രായം വിശദമാക്കി.

ജൂലൈ പതിമൂന്നിനാണ് ആദ്യ ഏകദിന മത്സരത്തോടെ പര്യടനം ആരംഭിക്കുക. മൂന്ന് ഏകദിനവും മൂന്ന് ടി :20യുമാണ് ഇന്ത്യൻ ടീം ലങ്കക്ക് എതിരെ കളിക്കുക. ധവാൻ നയിക്കുന്ന ടീമിൽ പേസ് ബൗളർ ഭുവനേശ്വർ കുമാറാണ് ഉപനായകൻ. മലയാളി താരം സഞ്ജു സാംസൺ ഇടം നേടിയപ്പോൾ കർണാടകയുടെ ദേവ്ദത്ത് പടിക്കൽ, സൗരാഷ്ട്ര പേസറും ഇത്തവണ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീമിൽ മിന്നും പ്രകടനവും കാഴ്ചവെച്ച ചേതൻ സക്കറിയ ആദ്യമായി ഇന്ത്യൻ ടീമിൽ എത്തി.

Previous articleപുത്തൻ മേക്കോവറിൽ ഇന്ത്യൻ പേസർ :വൈറലായി സാക്ഷി ധോണിയുടെ കമന്റ്
Next articleലങ്കൻ പരമ്പരക്കുള്ള ഇന്ത്യൻ ടീമിലും എന്നെ തഴഞ്ഞല്ലോ : വൈകാരികനായി താരം