ലങ്കൻ പരമ്പരക്കുള്ള ഇന്ത്യൻ ടീമിലും എന്നെ തഴഞ്ഞല്ലോ : വൈകാരികനായി താരം

IMG 20210612 082213

ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകരുടെ വിവിധ തരത്തിലുള്ള അഭ്യൂഹങ്ങൾക്ക് വിട നൽകി ലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ സ്‌ക്വാഡിനെ കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ ക്രിക്കറ്റ്‌ ബോർഡ്‌ പ്രഖ്യാപിച്ചത്. ഓപ്പണർ ധവാൻ നായകനായിട്ടുള്ള ടീം യുവ താരങ്ങളാൽ സമ്പന്നവും പുതുമുഖ താരങ്ങൾ ഒപ്പം അരങ്ങേറ്റ താരങ്ങൾ എന്നിവർ ഉൾപ്പെടുന്നതുമാണ്. നാഷണൽ ക്രിക്കറ്റ്‌ ചെയർമാൻ രാഹുൽ ദ്രാവിഡ്‌ കൊച്ചിന്റെ റോളിൽ എത്തുമ്പോൾ എല്ലാം താരങ്ങൾക്കും അവസരം ലഭിക്കും എന്നാണ് ആരാധക പ്രതീക്ഷ. എന്നാൽ ലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ അവസരം ലഭിക്കാതെ പോയ താരങ്ങളെ കുറിച്ചാണിപ്പോൾ ക്രിക്കറ്റ്‌ ലോകത്തെ പ്രധാന ചർച്ച.

ആഭ്യന്തര സീസണിൽ സ്ഥിരതയാർന്ന പ്രകടനവും ഒപ്പം ഭാവി ക്രിക്കറ്റ്‌ താരം എന്ന് വിശേഷിപ്പിക്കപെടുകയും ചെയ്ത വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഷെൽഡൻ ജാക്ക്സൺ ഇത്തവണയും അവസരം ലഭിച്ചില്ലയെന്നതിൽ ചില ആരാധകർ വിമർശനം കടുപ്പിക്കുകയാണ്. കഴിഞ്ഞ രണ്ട് സീസണിലും രഞ്ജി ട്രോഫി ക്രിക്കറ്റ്‌ ടൂർണമെന്റിൽ 800ലേറെ റൺസ് നേടി അപൂർവ്വ റെക്കോർഡ് കരസ്ഥമാക്കിയ താരമാണ് ജാക്സൺ.

ലങ്കൻ പര്യടനത്തിലുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ താരം തകർന്ന ഹൃദയത്തിന്റെ ഇമോജി ട്വീറ്റ് ചെയ്തത് ഏറെ ചർച്ചയായി മാറിയിരുന്നു. മുൻപും തന്നെ സ്ഥിരതയാർന്ന ബാറ്റിങ് പ്രകടനം കാഴ്ചവെച്ചിട്ടുംഒരിക്കൽ പോലും ഇന്ത്യൻ ദേശീയ ടീമിലേക്ക് പരിഗണിക്കാത്തതിൽ താരം പരസ്യമായി പ്രതികരിച്ചിരുന്നു. പക്ഷേ ഇനിയും അവസരം ലഭിക്കും എന്നാണ് താരത്തിന്റെ ആരാധകർ ജാക്സണെ സമാധാനിപ്പിക്കുവാൻ പറയുന്ന വാക്കുകൾ.കരിയറിൽ 76 ഫസ്റ്റ് :ക്ലാസ്സ്‌ മത്സരങ്ങളിൽ നിന്നായി താരം 5634 റൺസ് നേടിയിട്ടുണ്ട്

See also  ബാംഗ്ലൂരിനെതിരായ 5 വിക്കറ്റ് നേട്ടത്തിന്റെ രഹസ്യം വെളിപ്പെടുത്തി ബുമ്ര. യുവതാരങ്ങൾക്കും ഉപദേശം.

ഇന്ത്യൻ സ്‌ക്വാഡ് :Shikhar Dhawan (Captain), Prithvi Shaw, Devdutt Padikkal, Ruturaj Gaikwad, Suryakumar Yadav, Manish Pandey, Hardik Pandya, Nitish Rana, Ishan Kishan (Wicket-keeper), Sanju Samson (Wicket-keeper), Yuzvendra Chahal, Rahul Chahar, K Gowtham, Krunal Pandya, Kuldeep Yadav, Varun Chakravarthy, Bhuvneshwar Kumar (Vice-captain), Deepak Chahar, Navdeep Saini, Chetan Sakariya

Net Bowlers: Ishan Porel, Sandeep Warrier, Arshdeep Singh, Sai Kishore, Simarjeet Singh 

Scroll to Top