പുത്തൻ മേക്കോവറിൽ ഇന്ത്യൻ പേസർ :വൈറലായി സാക്ഷി ധോണിയുടെ കമന്റ്

ഇന്ത്യൻ ക്രിക്കറ്റ്‌ താരങ്ങൾ പലരും സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ്.താരങ്ങൾ ഷെയർ ചെയ്യുന്ന ചിത്രങ്ങളും ഒപ്പം വീഡിയോകളും ആരാധകർ അതിവേഗം തരംഗമാക്കി മാറ്റാറുണ്ട്. ഇപ്പോൾ തന്റെ പുത്തൻ മേക്കോവർ ചിത്രം ഇന്ത്യൻ പേസ് ബൗളർ പങ്കുവെച്ചതാണ് ക്രിക്കറ്റ്‌ ആരാധകർ ഏറ്റെടുക്കുന്നത്. ഇന്ത്യൻ ടീമിലെ യുവ പേസ് ബൗളർമാരിൽ വളരെ ശ്രദ്ധേയനാണ് ദീപക് ചഹാർ. പുതിയ പന്തിൽ മനോഹരമായി സ്വിങ്ങ് കണ്ടെത്തുന്ന താരം അവസാന ഓവറുകളിൽ തന്റെ ബൗളിങാൻ വിക്കറ്റ് വേട്ട നടത്താറുണ്ട്. ഇന്ത്യൻ ലിമിറ്റഡ് ഓവർ ടീമിലെ സ്ഥിര സാന്നിധ്യമായ താരം ഇപ്പോൾ പുത്തൻ സ്റ്റൈലിൽ ട്വിറ്ററിൽ പ്രത്യക്ഷപെട്ടിരിക്കുകയാണ്.

വരാനിരിക്കുന്ന ലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടിയ താരം ലങ്കൻ പരമ്പരക്കായിട്ടുള്ള ഒരുക്കങ്ങൾ എല്ലാം ആരംഭിച്ച് കഴിഞ്ഞു.കഴിഞ്ഞ ദിവസം താരം ട്വിറ്ററിൽ പോസ്റ്റ്‌ ചെയ്ത പുതിയ ചിത്രമാണ് ആരാധകരെ ഞെട്ടിച്ചത്. പ്രമുഖ തമിഴ് ചിത്രമായ ഗജിനിയിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച സൂര്യയുടെ ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. ഒറ്റ നോട്ടത്തിൽ ക്രൂരനായ ഒരു ഗുണ്ടയെ പോലെ തോന്നുന്ന താരത്തിന്റെ ലുക്ക് സോഷ്യൽ മീഡിയയിലും ക്രിക്കറ്റ്‌ ലോകത്തും ചർച്ചയായി മാറിയിട്ടുണ്ട്.

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിൽ ചെന്നൈ സൂപ്പർ കിങ്‌സ് താരമായ ദീപക് ചഹാർ ഗംഭീര പ്രകടനം കാഴ്ചവെച്ചിരുന്നു. ഈ സീസണിൽ ഏഴ് മത്സരങ്ങളിൽ നിന്നായി താരം 8 വിക്കറ്റ് വീഴ്ത്തി. ബാറ്റിംഗിലും ടീമിന് സപ്പോർട്ട് നൽകുവാൻ കഴിയുന്ന താരം വരുന്ന ലങ്കൻ പര്യടനത്തിൽ ഫോം തുടർന്ന് ഈ വർഷത്തെ ടി :20 ലോകകപ്പ് സ്‌ക്വാഡിൽ സ്ഥാനം നേടുവാനുള്ള ശ്രമത്തിലാണ്.

അതേസമയം താരത്തിന്റെ പുത്തൻ ലുക്കിന് ആരാധകരിൽ നിന്നും വളരെ രസകരമായ അഭിപ്രായമാണ് കമന്റ് രൂപത്തിൽ ലഭിക്കുന്നത്. മുൻ ഇന്ത്യൻ നായകൻ ധോണിയുടെ ഭാര്യ സാക്ഷി ധോണി ചിത്രത്തിന് നൽകിയ കമന്റ് ആരാധകർ വൈറലാക്കി കഴിഞ്ഞു. “ഉജ്വലരൂപം “ദീപക് എന്നാണ് സാക്ഷി ധോണിയുടെ കമന്റ്. ചില ആരാധകർ ഗുണ്ടാ ദീപക് എന്നും താരത്തെ പോസ്റ്റിൽ വിശേഷിപ്പിക്കുന്നുണ്ട്.