ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ വിക്കറ്റ് വേട്ടക്കാരില്‍ മുന്‍പന്തിയിലുള്ള താരമാണ് ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ രവിചന്ദ്ര അശ്വിന്‍. ലോക ഒന്നാം നമ്പര്‍ താരമായ രവിചന്ദ്ര അശ്വിനെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലെ പ്ലേയിങ്ങ് ഇലവനില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ദുഷ്കരമായ സമയങ്ങളിലൂടെ കടന്നുപോകുമ്പോള്‍ പിന്തുണ ലഭിക്കാറുണ്ടോ എന്ന് ചോദ്യത്തിനുള്ള അശ്വിന്‍റെ മറുപടി ഇന്ത്യൻ ക്രിക്കറ്റിന്റെ സങ്കടകരമായ യാഥാർത്ഥ്യം ചൂണ്ടികാട്ടുകയാണ്.
ഇന്ത്യൻ എക്‌സ്‌പ്രസിന് നൽകിയ അഭിമുഖത്തിൽ, തന്റെ സഹതാരങ്ങളുമായി തുറന്ന സംഭാഷണം നടത്തിയോ എന്ന് ചോദിച്ചപ്പോൾ, അശ്വിന്റെ ആദ്യ പ്രതികരണം ഇതായിരുന്നു – “ഇതൊരു ആഴത്തിലുള്ള വിഷയമാണ്”. ഓരോ സ്ലോട്ടിലും ടീമിലെ കടുത്ത മത്സരം കാരണം സൗഹൃദം എന്ന വാക്കുകൾ ഇന്ത്യൻ ഡ്രസ്സിംഗ് റൂമിൽ പിന്‍വലിഞ്ഞതായി അദ്ദേഹം വിശദീകരിച്ചു.
“എല്ലാവരും സഹപ്രവർത്തകരായ ഒരു കാലഘട്ടമാണിത്. ഒരു കാലത്ത് ക്രിക്കറ്റ് കളിക്കുമ്പോൾ സഹപ്രവർത്തകരെല്ലാം സുഹൃത്തുക്കളായിരുന്നു. ഇപ്പോൾ അവർ സഹപ്രവർത്തകരാണ്. വലിയ വ്യത്യാസമുണ്ട്. ഇവിടെ ആളുകൾ ഉള്ളത് സ്വയം മുന്നേറാനും മുന്നോട്ട് കുതിക്കാനുമാണ്. മറ്റൊരാൾ നിങ്ങളുടെ വലതോ ഇടതോ ഇരിക്കുന്നു. അതിനാൽ, ‘ശരി, ബോസ്, നിങ്ങൾ എന്താണ് ചെയ്യുന്നത്’ എന്ന് പറയാൻ ആർക്കും സമയമില്ല” അശ്വിന്‍ പറഞ്ഞു.
കളിക്കാർ അവരുടെ സാങ്കേതികതയും യാത്രയും പങ്കിടുന്നതാണ് ടീമിന് നല്ലതെങ്കിൽ, അതിനോട് അടുത്തൊന്നും ഇന്ത്യൻ ടീമിൽ സംഭവിക്കുന്നില്ലെന്ന് അശ്വിൻ അഭിപ്രായപ്പെട്ടു. “ഇതൊരു ഒറ്റപ്പെട്ട യാത്രയാണ് എന്നാണ് അശ്വിന്‍ വിശേഷിപ്പിച്ചത്.