അമ്പയര്‍മാരെ സമ്മര്‍ദത്തിലാക്കുന്നു. ഇന്ത്യന്‍ ടീമിനെതിരെ ഗുരുതര ആരോപണവുമായി നിതിന്‍ മേനോന്‍.

ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിലുള്ള ആഷസ് പരമ്പരയിലെ മൂന്നാം മത്സരത്തില്‍ അംപയറാവുന്നത് ഇന്ത്യക്കാരനായ നിതിന്‍ മേനോനാണ്. ഐസിസി എലൈറ്റ് പാനലിൽ അംഗമായ നിതിന്‍ മേനോന്‍, ഇന്ത്യന്‍ ടീമിനെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുകയാണ്.

ഇന്ത്യൻ ടീമിലെ താരങ്ങൾ അമ്പയർമാരെ സമ്മർദ്ദത്തിലാക്കുന്നുവെന്ന് ആരോപണം പിടിഐയോട് സംസാരിക്കുമ്പോഴാണ് നിതിന്‍ മേനോന്‍ ഇക്കാര്യം ആരോപിച്ചത്.

‘ഇന്ത്യ ഹോം മാച്ചുകൾ കളിക്കുമ്പോൾ വലിയ ആവേശമാണ്. 50-50 തീരുമാനങ്ങൾ തങ്ങൾക്ക് അനുകൂലമാക്കാൻ ഇന്ത്യൻ ടീമിലെ പല വലിയ താരങ്ങളും അമ്പയർമാരുടെ മേൽ സമ്മർദ്ദം സൃഷ്ടിക്കാൻ ശ്രമിക്കുന്നു. എന്നിരുന്നാലും, ഞങ്ങൾ അവരുടെ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല. സമ്മർദ്ദത്തിൻകീഴിൽ എനിക്ക് ഏത് സാഹചര്യവും കൈകാര്യം ചെയ്യാൻ കഴിയും. ഈ കാരണം കൊണ്ട് ഞാൻ ഒരു നല്ല അമ്പയർ ആയിത്തീർന്നു, ”നിതിന്‍ മേനോന്‍ പറഞ്ഞു.

“കഴിഞ്ഞ മൂന്ന് വർഷം ഒരു അമ്പയറായി വളരാൻ എന്നെ സഹായിച്ചു, ”അദ്ദേഹം കൂട്ടിച്ചേർത്തു. ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് മത്സരത്തിലാണ് നിതിന്‍ മേനോൻ അംപറയായി എത്തുന്നത്. ബാസ്ബോള്‍ അടുത്ത് നിന്ന് കാണുന്നതിന്‍റെ ആവേശത്തിലാണ് ഈ ഇന്ത്യന്‍ അംപയര്‍

“ഇത് എനിക്ക് ആവേശം പകരും. കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരങ്ങൾക്കായി ഇംഗ്ലണ്ടിലെത്തിയപ്പോഴാണ് ബാസ്‌ബോളിന്റെ ആദ്യ അനുഭവം എനിക്ക് ലഭിച്ചത്. എന്താണു പ്രതീക്ഷിക്കേണ്ടതെന്ന് എനിക്ക് അറിയാം. ഓസ്ട്രേലിയയുടേത് മികച്ച ബോളർമാരാണ്. ഇംഗ്ലണ്ടാണെങ്കിൽ ടെസ്റ്റ് ക്രിക്കറ്റിൽ പുതിയ വ്യാഖ്യാനങ്ങൾ കൊണ്ടുവരുന്നു.’’– നിതിൻ മേനോൻ പറഞ്ഞു.