എന്റെ ഫുട്ട് വർക്കിൽ എല്ലാവരും കുറ്റം പറഞ്ഞു :സഹായിച്ചത് ഇവർ മാത്രമെന്ന് സെവാഗ്‌

ക്രിക്കറ്റ്‌ ചരിത്രത്തിലെ ഏറ്റവും മികച്ച വെടിക്കെട്ട് ഓപ്പണർ എന്ന വിശേഷണം കരസ്ഥമാക്കിയ താരമാണ് ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ്. ക്രിക്കറ്റിൽ അപൂർവ്വ റെക്കോർഡുകൾ കരിയറിൽ സ്വന്തമാക്കിയ സെവാഗ് ഇന്നും ക്രിക്കറ്റ്‌ ആരാധകരുടെ സ്വന്തം വീരുവാണ്. ഏറെ ദുഷ്കരമായ അവസ്ഥകളിലൂടെ തന്റെ കരിയറിൽ കടന്ന് പോയ സെവാഗ് ഇപ്പോൾ താൻ ബാറ്റിങ്ങിൽ നേരിട്ട ഒരു വലിയ വിമർശനത്തെ കുറിച്ചാണിപ്പോൾ മനസ്സ് തുറക്കുന്നത്. തന്റെ അന്താരാഷ്ട്ര കരിയറിൽ ആരെയും പേടിക്കാതെ ഏത് ബൗളിംഗ് നിരയെയും അടിച്ച് തകർത്ത വീരു മൂന്ന് ഫോർമാറ്റിലും നൂറിന് മുകളിൽ സ്ട്രൈക് റേറ്റിൽ റൺസ് അടിച്ചെടുത്ത താരമാണ്. ക്രിക്കറ്റിൽ നിന്ന് പൂർണ്ണമായി വിരമിച്ചെങ്കിലും മത്സരങ്ങളെ കുറിച്ചുള്ള വിശകലനം നടത്താറുള്ള താരം തന്റെ കരിയറിൽ പലരും താൻ കളിക്കുന്ന ശൈലിയെയും ഒപ്പം ഫുട് വർക്കിനെയും ചോദ്യം ചെയ്തതായി ഓർത്തെടുത്തു.

പലരും തന്റെ ഫുട് വർക്കിലെ പ്രധാന പ്രശ്നങ്ങൾ ചൂണ്ടികാട്ടിയതായി പറഞ്ഞ സെവാഗ് പക്ഷേ ആരും തന്നെ പ്രശ്നം പരിഹരിക്കാനുള്ള വഴികൾ പറഞ്ഞിട്ടില്ല എന്നും സെവാഗ് വിശദമാക്കി.ഏകദിന, ടെസ്റ്റ് ഫോർമാറ്റിൽ ആദ്യ പന്ത് മുതലേ ആക്രമിച്ച് കളിക്കുന്ന സെവാഗ് തന്റെ ആക്രമണ ശൈലിയാൽ അനേകം നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ ടെസ്റ്റിൽ രണ്ട് ട്രിപ്പിൾ സെഞ്ച്വറികൾ അടിച്ചെടുത്ത വീരു അടുത്തിടെ റോഡ് സേഫ്റ്റി സീരീസ് ടൂർണമെന്റിൽ കളിച്ചിരുന്നു.” എന്റെ എല്ലാ സഹ താരങ്ങൾക്കും എന്റെ ബാറ്റിംഗിലെ ഫുട് വർക്കിലെ പ്രശ്നങ്ങളിൽ മാറ്റം വരണമെന്നായിരുന്നു ആഗ്രഹം പക്ഷേ അക്കാര്യത്തിൽ സഹായിച്ചത് മൂന്ന് താരങ്ങൾ നൽകിയ ഉപദേശമാണ് “വീരു അഭിപ്രായം വിശദമാക്കി.

“ഫുട് വർക്കിൽ മാറ്റങ്ങൾ വരുത്താൻ ഞാൻ തായ്യാറായിരുന്നില്ല പക്ഷേ പലരും വിമർശനം ഉന്നയിച്ചിട്ടും ഇക്കാര്യത്തിൽ എന്നെ സഹായിച്ചത് മൻസൂർ അലി ഖാൻ പട്ടൗഡി, സുനിൽ ഗവാസ്ക്കർ, കൃഷ്ണമാചാരി ശ്രീകാന്ത് എന്നിവരുടെ നിർദ്ദേശമാണ്. കൂടുതലായി ലെഗ് സ്റ്റമ്പിൽ നിന്നും ഷോട്ടുകൾ കളിച്ചിരുന്ന ഞാൻ പിന്നീട് മിഡിൽ ആൻഡ് ഓഫ്‌ സ്റ്റമ്പ് ഗാർഡിൽ എന്റെ ബാറ്റിങ് പുനരാരംഭിച്ചത് ഏറെ സഹായകമായി. അവർ മൂന്ന് പേരുമാണ് എന്നെ ഈ വിഷയത്തിൽ സാഹയിച്ചത്. ഇപ്രകാരം ഞാൻ വരുത്തിയ മാറ്റങ്ങൾ കരിയറിൽ ഉപകാരമായി “സെവാഗ് തുറന്ന് പറഞ്ഞു.