ഏകദിന ക്യാപ്റ്റൻസി റോളിൽ നിന്നും വിരാട് കോഹ്ലിയെ മാറ്റി രോഹിത്തിനെ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് നിയമിച്ചത് വളരെ ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. കോഹ്ലി ഏകദിന നായകനായി 2023ലെ ഏകദിന ലോകകപ്പ് വരെ തുടരാൻ ആഗ്രഹിച്ചെങ്കിലും ടി :20നായകന്റെ റോളിന് പിന്നാലെ രോഹിത്തിന് ഇന്ത്യൻ ടീമിന്റെ ഏകദിന ക്യാപ്റ്റൻ സ്ഥാനവും നൽകുകയായിരുന്നു.കോഹ്ലിയുടെ ഇക്കാര്യത്തിലെ പ്രതികരണവും എല്ലാം ബിസിസിഐയുടെ അടക്കം നിലപാടും രൂക്ഷ വിമർശനമാണ് മുൻ താരങ്ങളിൽ നിന്നും അടക്കം ഉയർത്തിയത്.
ഇപ്പോൾ ഈ വിഷയത്തിൽ വ്യത്യസ്തമായ ഒരു അഭിപ്രായവുമായി എത്തുകയാണ് മുൻ പാകിസ്ഥാൻ താരം ഷോയിബ് അക്തർ. കോഹ്ലിക്ക് മുകളിൽ മറ്റുള്ളവർ എല്ലാം കരുക്കൾ നീക്കിയെന്നാണ് അക്തറുടെ നിരീക്ഷണം.സൗത്താഫ്രിക്കക്ക് എതിരെ നടന്ന ടെസ്റ്റ് പരമ്പരക്ക് ശേഷം വിരാട് കോഹ്ലി ടെസ്റ്റ് നായകന്റെ കുപ്പായം അഴിച്ചതും അക്തർ ചൂണ്ടികാണിക്കുന്നു
“ഇന്ത്യൻ ക്യാപ്റ്റനായിരുന്ന കോഹ്ലിക്ക് എതിരെ ഇന്ത്യൻ ക്രിക്കറ്റിൽ ലോബി വരെ പ്രവർത്തിക്കുന്നുണ്ട് എന്നാണ് എന്റെ അഭിപ്രായം. ഞാൻ അത് മുൻപും പല തവണ പറഞ്ഞതാണ്.കഴിഞ്ഞ വർഷം നടന്ന ടി :20 ലോകകപ്പ് കോഹ്ലിക്ക് വളരെ നിർണായകമാണെന്ന് ഞാൻ വളരെ വിശദമായി പറഞ്ഞിരുന്നു.ലോകകപ്പ് കിരീടം നേടിയില്ല എങ്കിൽ എനിക്ക് ഏറെ ഉറപ്പായിരുന്നു കോഹ്ലിക്ക് ക്യാപ്റ്റൻ റോൾ അടക്കം നഷ്ടമാകുമെന്ന്. കാര്യങ്ങൾ ഏറെക്കുറെ അത് പോലെ തന്നെയാണ് സംഭവിച്ചത് “അക്തർ ചൂണ്ടികാട്ടി
“കോഹ്ലിയെ സംബന്ധിച്ചിടത്തോളം ഇത് മോശം സമയമാണ്. എനിക്ക് ഉറപ്പുണ്ട് അവന് തിരിച്ചുവരാൻ സാധിക്കുമെന്ന്. പല തവണ കോഹ്ലി തെളിയിച്ചതാണ് ഇത് എല്ലാം. അവന് ഇതൊന്നും തന്നെ ഒരു പ്രശ്നമല്ല. കഴിവിൽ വിശ്വസിക്കുന്ന ആളാണ് കോഹ്ലി. എനിക്ക് ഉറപ്പുണ്ട് വിരാട് കോഹ്ലിക്ക് എതിരെ ലോബി പ്രവർത്തിക്കുന്നുണ്ട്. അവനെതിരെ സംസാരിക്കാനും പ്രവർത്തിക്കാനും ആളുണ്ട്. അതാണ് നമ്മൾ ഇപ്പോൾ കാണുന്നതിന് കാരണം” അക്തർ തന്റെ വിമർശനം കടുപ്പിച്ചു.