കേരളം വേദിയാവില്ലാ. ടി20 മത്സരം കൊല്‍ക്കത്തയില്‍

അടുത്ത മാസം നടക്കാനിരിക്കുന്ന വെസ്റ്റ് ഇന്‍ഡീസ് പരമ്പരക്കുള്ള വേദികളില്‍ ബിസിസിഐ മാറ്റം വരുത്തി. മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന – ടി20 പരമ്പരക്കായാണ് വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യയില്‍ എത്തുന്നത്. പുതിയ അറിയിപ്പ് പ്രകാരം ഏകദിന മത്സരങ്ങള്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലും ടി20 മത്സരങ്ങള്‍ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലും നടക്കും.

നേരത്തെ 6 വേദികളിലായി നടത്താനായിരുന്നു ബിസിസിഐ നിശ്ചയിച്ചിരുന്നത്. പരമ്പരയിലെ ഒരു മല്‍സരം തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലും നടക്കാനിരുന്നതായിരുന്നു. ടി20 പരമ്പരയില്‍ ഫെബ്രുവരി 20ന് നടക്കുന്ന അവസാനത്തെ മല്‍സരത്തിനായിരുന്നു കേരളം വേദിയാവേണ്ടിയിരുന്നത്. എന്നാല്‍ പുതിയ കോവിഡ് സാഹചര്യത്തില്‍ താരങ്ങളുടേയും മറ്റുള്ളവരുടേയും സുരക്ഷ കണക്കിലെടുത്താണ് വേദി രണ്ടാക്കി കുറച്ചത്.

West Indies tour of India, 2022

Sr. No.

Day

Date

Match

Venue

1

Sunday

6th February

1st ODI

Ahmedabad

2

Wednesday

9th February

2nd ODI

Ahmedabad

3

Friday

11th February

3rd ODI

Ahmedabad

4

Wednesday

16th February

1st T20I

Kolkata

5

Friday

18th February

2nd T20I

Kolkata

6

Sunday

20th February

3rd T20I

Kolkata

ഇതിനു മുന്‍പ് 3 തവണെയാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം രാജ്യാന്തര മത്സരങ്ങള്‍ക്ക് വേദിയായിട്ടുള്ളത്. ന്യൂസിലന്‍റിനെതിരെ 2017 ല്‍ ടി20 മത്സരമാണ് ആദ്യമായി കളിച്ച മത്സരം. പന്നീട് 2018 ലും 2019 ലും വെസ്റ്റ് ഇന്‍ഡീസിനെതിരെ യഥാക്രമം ഏകദിനവും ടി20 യും കളിച്ചിരുന്നു.