വെങ്കടേശ് അയ്യരിനെ ഉള്‍പ്പെടുത്തിയില്ലാ. കടുത്ത വിമര്‍ശനവുമായി ആകാശ് ചോപ്ര

330636

സൗത്താഫ്രിക്കന്‍ പരമ്പരയിലെ അവസാന ഏകദിനത്തില്‍ 4 മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. ആദ്യ രണ്ട് മത്സരങ്ങളില്‍ തോല്‍വിയോടെ പരമ്പര ഇന്ത്യക്ക് നഷ്ടമായിരുന്നു. സൂര്യകുമാര്‍ യാദവ്, ദീപക്ക്  ചഹര്‍, ജയന്ത് യാദവ്, പ്രസീദ് കൃഷ്ണ എന്നിവരാണ് പ്ലേയിങ്ങ് ഇലവനില്‍ ഇടം പിടിച്ചത്. എന്നാല്‍ വെങ്കടേഷ് അയ്യറെ ടീമില്‍ നിന്നൊഴിവാക്കിയത് മുന്‍ താരമായ ആകാശ് ചോപ്രക്ക് ദഹിച്ചില്ലാ.

പരമ്പരയില്‍ പറയത്തക്ക മികച്ച പ്രകടനം കാഴ്ച്ചവയ്ക്കാന്‍ വെങ്കടേഷ് അയ്യറിനു സാധിച്ചില്ലാ. പരമ്പര തുടങ്ങും മുന്‍പ ഓള്‍റൗണ്ടറായ വെങ്കടേഷ് അയ്യറിനെ പിന്തുണച്ച് ക്യാപ്റ്റനായ കെല്‍ രാഹുല്‍ എത്തിയിരുന്നു. എന്നാല്‍ മൂന്നാം ഏകദിനത്തില്‍ അയ്യരിനെ പുറത്താക്കിയത് മുന്‍ താരമായ ആകാശ് ചോപ്രക്ക് ഇഷ്ടപ്പെട്ടില്ലാ.

” എന്നെ ശരിക്കും അത്ഭുതപ്പെടുത്തിയ ഒരു കാര്യം വെങ്കിടേഷ് അയ്യർ ടീമില്‍ ഇല്ലാ എന്നതാണ്. ശരിക്കും ഈ യാഥാർത്ഥ്യം എനിക്ക് ദഹിക്കുന്നില്ല. നിങ്ങൾ അവനെ രണ്ട് തവണ മാത്രം കളിപ്പിച്ചു, ഒരു തവണ മാത്രം പന്ത് അവനു കൊടുത്തു, തുടർന്ന് നിങ്ങൾ അവനെ അടുത്ത മത്സരത്തിൽ ഒഴിവാക്കുന്നു. നിങ്ങൾ വീണ്ടും അഞ്ച് ബൗളർമാരുമായാണ് പോകുന്നത്. ” ആകാശ് ചോപ്ര പറഞ്ഞു.

See also  അവന്‍ ലോകകപ്പ് കളിക്കുകയാണെങ്കില്‍ അത് ഇന്ത്യക്കൊരു മുതല്‍ക്കൂട്ടാവും : ജയ് ഷാ

കഴിഞ്ഞ മത്സരങ്ങളിലേപ്പോലെ ആറാം ബോളിംഗ് ഒപ്ഷന്‍ ഇല്ലാത്തതിനാല്‍ ജയന്ത് യാദവിന് 10 ഓവറും എറിയേണ്ടി വരും. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഏകദിന ക്രിക്കറ്റില്‍ ജയന്ത് യാദവ് ടീമിലെത്തിയത്.

India (Playing XI): KL Rahul(c), Shikhar Dhawan, Virat Kohli, Rishabh Pant(w), Suryakumar Yadav, Shreyas Iyer, Jayant Yadav, Prasidh Krishna, Deepak Chahar, Jasprit Bumrah, Yuzvendra Chahal

South Africa (Playing XI): Janneman Malan, Quinton de Kock(w), Temba Bavuma(c), Aiden Markram, Rassie van der Dussen, David Miller, Andile Phehlukwayo, Keshav Maharaj, Dwaine Pretorius, Lungi Ngidi, Sisanda Magala

Scroll to Top