മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിക്ക് ഉപദേശവുമായി പാകിസ്ഥാൻ പേസർ ഷോയിബ് അക്തർ രംഗത്ത്. കഴിഞ്ഞ രണ്ടു വർഷങ്ങളായി സ്ഥിരതയാർന്ന പ്രകടനം കാഴ്ച്ചവെക്കുവാൻ ബുദ്ധിമുട്ടുകയാണ് വിരാട് കോലി.
ഇത്തവണത്തെ ഐപിഎല്ലിൽ രണ്ടുതവണ മാത്രമാണ് ആറു മത്സരങ്ങളിൽ നിന്ന് 40ൽ കൂടുതൽ റൺസ് നേടാൻ താരത്തിന് ആയത്. ഇപ്പോഴിതാ താരത്തിന് ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് പാക്ക് ഇതിഹാസം ഷോയിബ് അക്തർ.
“അവൻ സ്വയം ഒരു സാധാരണ കളിക്കാരൻ ആണെന്ന് വിചാരിക്കണം, എന്നിട്ട് കളി ആസ്വദിക്കണം. വിരാട് കോലി എന്നല്ല ഏതു കളിക്കാരൻ ആയാലും നന്നായി കളിച്ചില്ലെങ്കിൽ ഒഴിവാക്കപ്പെട്ടെക്കാം. ചില കാര്യങ്ങൾ എനിക്ക് ഇപ്പോൾ പറയാൻ പറ്റില്ല. അദ്ദേഹത്തിൻറെ തലയിലൂടെ പതിനായിരക്കണക്കിന് കാര്യങ്ങളാണ് പോകുന്നത്.
അദ്ദേഹം മികച്ച മനുഷ്യനാണ്, മികച്ച കളിക്കാരനാണ്, മികച്ച ക്രിക്കറ്ററാണ്. എനിക്കിപ്പോൾ അദ്ദേഹത്തോട് പറയാനുള്ളത് ഒരു സമയത്ത് ഒരു കാര്യത്തിൽ മാത്രം ഫോക്കസ് ചെയ്യുവാനാണ്.ജനത്തെയും ടിവിയെയും എല്ലാം ഒഴിവാക്കി സാധാരണക്കാരനെ പോലെ ബാറ്റ് എടുത്ത് കളിക്കണം. അദ്ദേഹത്തിൻറെ ഫോക്കസ് നഷ്ടപ്പെടാൻ പാടില്ല.
ആളുകൾ ഇപ്പോൾ അവന് നേരെ വിരൽ ചൂണ്ടാൻ തുടങ്ങിയിരിക്കുന്നു. അത് ഭയാനകമാണ്. അദ്ദേഹം ധൈര്യമുള്ള കളിക്കാരനാണ്. ധൈര്യമുള്ള മനുഷ്യനാണ്. എനിക്കുറപ്പുണ്ട് ഇതിൽ നിന്നു് കോലി പുറത്തുവരും. കോലി വളരെ വലിയ ക്രിക്കറ്ററാണ്.”- അക്തർ പറഞ്ഞു.