എനിക്കെതിരെ മികവു പുലർത്താൻ വിരാട് കോഹ്‌ലിക്ക് സാധിക്കുകയില്ല. ഷോയിബ് അക്തർ

തനിക്കെതിരെ മികവു പുലർത്താൻ വിരാട് കോഹ്‌ലിക്ക് സാധിക്കുകയില്ല എന്നും,താൻ ഇപ്പോഴും കളിച്ചിരുന്ന സമയം ആയിരുന്നെങ്കിൽ വിരാട് കോലി ഇത്രയധികം അന്താരാഷ്ട്ര സെഞ്ച്വറിയൊ റൺസോ നേടുക ഇല്ലായിരുന്നു എന്ന് പാകിസ്ഥാൻ മുൻ പേസർ ഷോയിബ് അക്തർ.

ഒരു പ്രമുഖ ഇന്ത്യൻ സ്പോർട്സ് മാധ്യമവുമായി നടത്തിയ അഭിമുഖത്തിലാണ് അക്തർ ഇക്കാര്യം തുറന്നു പറഞ്ഞത്. ഇതുവരെ അന്താരാഷ്ട്ര ക്രിക്കറ്റിൽ അക്തറിനെതിരെ ബാറ്റ് ചെയ്യാൻ കോഹ്ലിക്ക് സാധിച്ചിട്ടില്ല. 2010ൽ നടന്ന ഏഷ്യാകപ്പിൽ ഇരുവരും ഒന്നിച്ച് കളിച്ചെങ്കിലും, അക്തർ പന്ത് അറിയുന്നതിന് മുമ്പ് കോഹ്ലി പുറത്തായി.

images 36

അക്തറിനെതിരെ ബാറ്റ് ചെയ്യാൻ തനിക്ക് അവസരം ലഭിച്ചിട്ടില്ല എന്നും, കരിയറിനെ അവസാന നാളുകളിൽ പോലും അക്തർ മികച്ച ഫോമിൽ ആയിരുന്നു എന്നും, ഒരു ബാറ്റ്സ്മാനും അക്തറിനെ പോലെയുള്ള ഒരു ബൗളറെ നേരിടാൻ ആഗ്രഹിക്കുകയില്ല എന്നും, 2007 നടന്ന ഒരു അഭിമുഖത്തിൽ കോഹ്ലി തുറന്നു പറഞ്ഞിരുന്നു.

images 2 4

“വിരാട് കോഹ്ലി നല്ല വ്യക്തിയും വലിയ ക്രിക്കറ്ററുമാണ്. വലിയ താരങ്ങളിൽ നിന്നും നല്ല വാക്കുകൾ മാത്രമേ പ്രതീക്ഷിക്കുകയുള്ളൂ. അതിൽ അവനോട് ഒരുപാട് നന്ദി പറയുന്നു. പക്ഷേ ഞാൻ വിരാട് കോഹ്ലിയ്ക്കെതിരെ കളിച്ചിരുന്നുവെങ്കിൽ അവൻ ഇത്രയധികം റൺസ് നേടുമായിരുന്നില്ല. എന്നാൽ അവൻ സ്കോർ ചെയ്യുന്നത് എത്ര തന്നെയായാലും അത് ഗംഭീരമാകുമായിരുന്നു.

images 1 4

മാത്രമല്ല ആ റൺസ് അത്രത്തോളം കഠിനമായി പൊരുതിയാൽ മാത്രമേ ലഭിക്കുകയുള്ളൂ.50 ലധികം സെഞ്ചുറിയും അവന് നേടാൻ സാധിക്കില്ല. ഏറിയാൽ 20 അല്ലെങ്കിൽ 25 സെഞ്ചുറി. എന്നാൽ അതെല്ലാം ഏറ്റവും മികച്ച സെഞ്ചുറികൾ ആയിരിക്കും. കോഹ്ലിയുടെ ഏറ്റവും മികച്ച കഴിവ് ഞാൻ പുറത്തെടുത്തേനെ.”- അക്തർ പറഞ്ഞു.

Previous articleഅവൻ ഇതിഹാസത്തെ ഓർമ്മിപ്പിക്കുന്നു :വാനോളം പുകഴ്ത്തി മുൻ താരം
Next articleഅവൻ ധൈര്യമുള്ള മനുഷ്യനാണ്. ധൈര്യമുള്ള കളിക്കാരനാണ്. എനിക്കുറപ്പുണ്ട് അവൻ തിരിച്ചു വരും. ഇന്ത്യൻ താരത്തിന് ഉപദേശവുമായി ഷോയിബ് അക്തർ.