കായിക ലോകത്തെ എല്ലാവരും ഇപ്പോൾ ഇന്ത്യൻ മുൻ നായകൻ വിരാട് കോഹ്ലിയെ പ്രശംസ കൊണ്ട് മൂടുകയാണ്. ഇത്തവണത്തെ ലോകകപ്പിലെ പാക്കിസ്ഥാനെതിരായ ആദ്യ മത്സരത്തിലെ പോരാട്ടത്തിലൂടെയാണ് കുറേക്കാലമായി തന്നെ വിമർശിച്ച വരെ കൊണ്ട് കോഹ്ലി നല്ലത് പറയിപ്പിച്ചത്. 53 പന്തുകളിൽ നിന്നും 6 ഫോറുകളും നാല് സിക്സറുകളും അടക്കം 82 റൺസ് ആണ് താരം നേടിയത്.
കോഹ്ലിയുടെ കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്സ് തന്നെയായിരുന്നു പാക്കിസ്ഥാനെതിരെ പുറത്തെടുത്തത് എന്ന് നിസ്സംശയം പറയാം. കഴിഞ്ഞ മൂന്നു വർഷമായി മോശം ഫോം അലട്ടിയിരുന്ന താരം കഴിഞ്ഞ ഏഷ്യകപ്പിലൂടെയാണ് തൻ്റെ പ്രതാപ കാലത്തേക്ക് തിരിച്ചെത്താൻ തുടങ്ങിയത്. കായിക ലോകം മൊത്തം കോഹ്ലിയെ പുകഴ്ത്തുന്നതിനിടയിൽ വിചിത്ര ആവശ്യവുമായി രംഗത്തെത്തിയ പാക്കിസ്ഥാൻ മുൻ താരം ഷോയിബ് അക്തർ. കോഹ്ലി 20-20 യിൽ നിന്നും വിരമിക്കണമെന്നാണ് അക്തർ പറയുന്നത്.അദ്ദേഹത്തിൻ്റെ വാക്കുകൾ വായിക്കാം..
”അവൻ കടുത്ത പരിശീലനം തുടരുന്നുണ്ടായിരുന്നു, ദീപാവലിക്ക് ഒരു ദിവസം മുമ്പ് അവൻ ഒരു വെടിക്കെട്ടിന് തിരികൊളുത്തി. ഈ സ്ഥലവും ഈ വേദിയും തന്റെ തിരിച്ചുവരവിന് അനുയോജ്യമാണെന്ന് അവൻ തീരുമാനിച്ചു. രാജാവ് തിരിച്ചെത്തി, അവൻ ഒരു പൊട്ടിത്തെറിയോടെ തിരിച്ചെത്തി, അവനിൽ ഞാൻ ശരിക്കും സന്തോഷവാനാണ്.
കോഹ്ലി ഒരു മികച്ച ക്രിക്കറ്റ് കളിക്കാരനാണ്.അവൻ 20-20യിൽ നിന്ന് വിരമിക്കണം എന്നാണ് എൻ്റെ ആഗ്രഹം. അവൻ്റെ ഊർജ്ജം മൊത്തം അവിടെ ഉപയോഗിക്കുന്നത് ഞാൻ ആഗ്രഹിക്കുന്നില്ല. അവൻ്റെ എല്ലാ ശക്തിയും ഉപയോഗിച്ചാൽ ഇനിയും ഏകദിനത്തിൽ അവന് മൂന്ന് സെഞ്ച്വറികൾ നേടാൻ കഴിയും.”- ഷോയിബ് അക്തർ പറഞ്ഞു.