മഴ ചതിച്ചു. ഇംഗ്ലണ്ടിനെതിരെ വിജയവുമായി അയര്‍ലണ്ട്

ടി20 ലോകകപ്പിലെ പോരാട്ടത്തില്‍ അയര്‍ലണ്ടിനെതിരെ ഇംഗ്ലണ്ടിനു ഞെട്ടിക്കുന്ന തോല്‍വി. അയര്‍ലണ്ട് ഉയര്‍ത്തിയ 158 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 14.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സില്‍ നില്‍ക്കുമ്പോള്‍ മഴ എത്തുകയായിരുന്നു.

ഡി.എല്‍.എസ് മഴ നിയമപ്രകാരം ഇംഗ്ലണ്ട് അഞ്ച് റണ്‍സ് പിന്നിലായിരുന്നു. 12 പന്തില്‍ 24 റണ്‍ നേടി മൊയിന്‍ അലി റണ്‍സ് ഉയര്‍ത്താനുള്ള ശ്രമത്തിനിടെയാണ് മഴ എത്തിയത്. ഇതോടെയാണ് വിജയിയെ മഴ നിയമത്തിലൂടെ പ്രഖ്യാപിച്ചത്.

Ff wxdoagAIhOJ3

വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിനു രണ്ടാം പന്തില്‍ ജോസ് ബട്ട്ലറെ(0) നഷ്ടമായിരുന്നു. അടുത്ത ഓവറില്‍ അലക്സ് ഹെയില്‍സ് (7) നെ നഷ്ടമായി. ജോഷ്വാ ലിറ്റിലാണ് രണ്ട് വിക്കറ്റും നേടിയത്. മലാന്‍ (35) ആണ് ഇംഗ്ലണ്ടിന്‍റെ ടോപ്പ് സ്കോറര്‍

വിജയത്തോടെ ഒന്നാം ഗ്രൂപ്പിൽ ഓസ്ട്രേലിയയെ പിന്നിലാക്കുവാൻ അയർലൻഡിന് സാധിച്ചു. മറ്റന്നാൾ ഓസ്ട്രേലിയക്കെതിരെയാണ് ഇംഗ്ലണ്ടിൻ്റെ അടുത്ത മത്സരം. അതേ ദിവസം അഫ്ഗാനുമായി അയർലൻഡ് ഏറ്റുമുട്ടും

നേരത്തെ ആദ്യം ബാറ്റ് ചെയ്ത അയര്‍ലണ്ട് 19.2 ഓവറില്‍ 157 റണ്‍സിനു എല്ലാവരും പുറത്തായി. 62 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ബാല്‍ബിനും 34 റണ്‍സ് നേടിയ ടക്കറുമാണ് അയര്‍ലണ്ടിന്‍റെ ടോപ്പ് സ്കോററായത്. ഇംഗ്ലണ്ടിനായി മാര്‍ക്ക് വുഡും ലിവിങ്ങ്സ്റ്റോണും 3 വിക്കറ്റ് വീഴ്ത്തി.