ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചു മത്സരങ്ങൾ അടങ്ങുന്ന ട്വൻറി-20 പരമ്പരയിൽ ഇന്ത്യൻ സൂപ്പർ താരം ശിഖർ ധവാനെ ടീമിൽ ഉൾപ്പെടുത്താത്തത് എല്ലാവരെയും ഞെട്ടിച്ചിരുന്നു. കഴിഞ്ഞ വർഷം ശ്രീലങ്കൻ വൈറ്റ് ബോൾ പരമ്പരയിൽ ഇന്ത്യയെ നയിച്ചത് ധവാനായിരുന്നു. എന്നാൽ അതിനുശേഷം താരത്തിന് ഇന്ത്യൻ ടീമിൽ സ്ഥാനം ലഭിച്ചിട്ടില്ല.
ഇപ്പോഴിതാ താരത്തെ ടീമിൽ എടുക്കാത്തതിൽ മാനേജ്മെൻ്റിനോട് ചോദ്യം ചെയ്തിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര.”ട്വൻറി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൻ്റെ പദ്ധതിയിൽ ധവാൻ ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട് എന്നും ഇല്ലേ എന്ന് ചോദിച്ചാൽ ഇല്ല എന്ന് പറയാം. അദ്ദേഹത്തിൻ്റെ പ്രകടനത്തിന് അനുസരിച്ചല്ല അദ്ദേഹത്തെ ടീമിൽ എടുക്കുന്നത്. കഴിഞ്ഞ മൂന്ന് ഐപിഎൽ സീസണുകളിൽ താരം മികച്ച സ്കോർ കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ വർഷത്തെ ശ്രീലങ്കൻ പരമ്പരയിലെ നായകൻ ആക്കുകയും, ഇത്തവണ ടീമിൽ എടുക്കാത്തതും എന്നെ അത്ഭുതപ്പെടുത്തുന്നു. മെച്ചപ്പെട്ട രീതിയിൽ ചിന്തിക്കേണ്ടതുണ്ട്.ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ധവാനെ ചിന്തിക്കുന്നുണ്ടെങ്കിൽ, അവൻ അവിടെ ഉണ്ടാകേണ്ടതായിരുന്നു. അവൻ ക്യാപ്റ്റൻ ആകുമായിരുന്നു. അതൊരു സത്യമായ സാധ്യതയാണ്.”- ആകാശ് ചോപ്ര പറഞ്ഞു.
ഇന്ത്യ ദക്ഷിണാഫ്രിക്ക പരമ്പരയിൽ ധവാനു പകരം ഇഷാൻ കിഷനും രുതുരാജ് ഗൈക്വാദും ആണ് ഓപ്പൺ ചെയ്യുന്നത്. ഇന്ത്യക്കുവേണ്ടി ധവാൻ 68 ട്വെൻ്റി 20 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 126.36 സ്ട്രൈക്ക് റേറ്റിൽ 1759 റൺസ് ഇന്ത്യയ്ക്ക് വേണ്ടി താരം നേടിയിട്ടുണ്ട്.