ഐപിഎല്ലിനെ പതിനഞ്ചാം പതിപ്പ് പടിവാതിൽക്കൽ എത്തി നിൽക്കുകയാണ്. മാർച്ച് 26ന് ചെന്നൈ സൂപ്പർ കിംഗ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലാണ് ആദ്യ മത്സരം. ക്രിക്കറ്റ് പ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ടൂർണമെൻറ് ആണിത്. താര മെഗാ ലേലത്തിനു ശേഷം ആദ്യമായാണ് ഐപിഎൽ അരങ്ങേറുന്നത്.
മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് ഇത്തവണ ശക്തരാണ്. ബാംഗ്ലൂരു റോയൽ ചലഞ്ചേഴ്സിൽ നിന്ന് ദേവദത്ത് പടിക്കലിനെയും, ചാഹലിനെയും, രാജസ്ഥാൻ ഇത്തവണ ലേലത്തിലൂടെ ടീമിൽ എത്തിച്ചിരുന്നു.
ഇത്തവണത്തെ രാജസ്ഥാൻ റോയൽസിൻ്റെ ടോപ് സ്കോറർ സഞ്ജു ആയിരിക്കില്ല എന്നാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര പറയുന്നത്. പകരം ഇത്തവണ ടീമിലെത്തിയ ദേവദത്ത് പഠിക്കൽ ആയിരിക്കും എന്നാണ് അദ്ദേഹം പ്രവചിച്ചത്.
എന്നാൽ ദേവത്തിനെ എവിടെ കളിപ്പിക്കും എന്ന ആശയക്കുഴപ്പത്തിലാണ് നായകനായ സഞ്ജു. കഴിഞ്ഞവർഷത്തെ ഓപ്പണർമാരായ ബട്‌ലറും ജയ്സ്വാളും ഇത്തവണ ടീമിലുണ്ട്. ജയ്സ്വാളും ദേവദത്തും ഇടങ്കയ്യൻ ബാറ്റ്സ്മാൻമാരായതിനാൽ ഓപ്പണിൽ ഇരുവരെയും ഒരുമിച്ച് കളിപ്പിക്കാൻ ബുദ്ധിമുട്ടാണ്. ഇരുവരിൽ ആരെങ്കിലും ഒരാളായിരിക്കും ഓപ്പൺ ആവുക.
കൂടുതൽ റൺസ് നേടുക ദേവതത്ത് ആയിരിക്കുമെന്ന ആകാശ ചോപ്രയുടെ വാക്കുകൾ വായിക്കാം. “രാജസ്ഥാൻ റോയൽസിന് ആയി സീസണിൽ ഏറ്റവുമധികം റൺസ് നേടുക ദേവദത്ത് ആയിരിക്കും. ഇംഗ്ലീഷ് താരം ജോസ് ബട്‌ലർ മധ്യ നിരയിലേക്ക് ഇറങ്ങേണ്ടിവരും. ഇത്തവണ ടീമിനായി ഏറ്റവുമധികം റൺസ് നേടുന്നത് ദേവത ആയിരിക്കും എന്നാണ് എൻറെ പ്രതീക്ഷ.
ദേവതത്ത് ജയ്സ്വാനിപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്യണം എന്നാണ് എൻറെ പക്ഷം. രാജസ്ഥാൻ റോയൽസിനെ ബൗളിംഗ് നിരയും കരുത്തുറ്റതാണ്. യുസ്‌വേന്ദ്ര ചഹൽ, ആർ അശ്വിൻ, ട്രെൻഡ് ബോൾട്ട്, പ്രസിദ് കൃഷ്ണ എന്നിവർ അടങ്ങിയ രാജസ്ഥാൻ ബോളിംഗ് നിര കരുത്തരാണ്. മറ്റൊരു ടീമിനും ഇത്ര ശക്തമായ ലൈൻ അപ്പ് ഇല്ല. റിയാൻ പരാഗ്, ജിമ്മി നിഷാം എന്നിവരെ കൊണ്ടും ബൗൾ ചെയ്യിപ്പിക്കാം. കരുൺ നായർ, പരാഗ് എന്നിവരെ മാറ്റിനിർത്തിയാൽ രാജസ്ഥാൻ മധ്യനിരയിൽ പരിചയസമ്പന്നനായ മറ്റു ബാറ്റ്സ്മാൻമാർ ഇല്ലാത്തതാണ് ഏക പോരായ്മ.”-ആകാശ് ചോപ്ര പറഞ്ഞു.
29 മത്സരങ്ങളിൽ നിന്ന് 884 റൺസ് നേടിയിട്ടുള്ള ദേവതത്തിനെ 7.5 കോടി രൂപക്കാണ് രാജസ്ഥാൻ സ്വന്തമാക്കിയത്.