ഇന്ത്യൻ യുവ ഓപ്പണർ യശസ്വി ജയ്‌സ്വാളിൻ്റെ ക്രിക്കറ്റ് കരിയര്‍ രൂപപ്പെടുത്തുന്നതിൽ വെസ്റ്റ് സോൺ ക്യാപ്റ്റൻ അജിങ്ക്യ രഹാനെ നിർണായക പങ്ക് വഹിച്ചിരുന്നു. അജിങ്ക്യ രഹാനയുടെ കീഴില്‍ ജയ്സ്വാള്‍ കളിച്ചപ്പോള്‍ ഫീല്‍ഡ് വരെ വിടേണ്ടി വന്നട്ടുണ്ട്. രണ്ടാം ഇന്നിംഗ്‌സിൽ 265 റൺസ് നേടിയെങ്കിലും അജിങ്ക്യ രഹാന, ജയ്സ്വാളിനോട് ഫീല്‍ഡ് വിടാന്‍ ആവശ്യപ്പെടുകയായിരുന്നു.
മത്സരത്തിന്‍റെ അവസാന ദിനമാണ് ജയ്‌സ്വാളിൻ്റെ അച്ചടക്കമില്ലാത്ത പെരുമാറ്റത്തിനെതിരെ രഹാനെ കടുത്ത നിലപാട് സ്വീകരിച്ചത്. സൗത്ത് സോണിൻ്റെ ഓപ്പണിംഗ് ബാറ്റര്‍ രവി തേജയെ നിരന്തരം ജയ്സ്വാള്‍ സ്ലെഡ്ജ് ചെയ്യുകയായിരുന്നു, അമ്പയർമാരിൽ നിന്ന് മുന്നറിയിപ്പ് ലഭിച്ചെങ്കിലും ജയ്സ്വാള്‍ അത് തുടര്‍ന്നു.
57-ാം ഓവറിൽ പ്രകോപനം തുടര്‍ന്നതോടെ ജയ്സ്വാളിനോട് ബെഞ്ചിലിരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. കുറച്ച് ഓവറുകളില്‍ 10 കളിക്കാർ മാത്രമേ വെസ്റ്റ് സോണിനു ഉണ്ടായിരുന്നുള്ളൂ.
രഹാനെയുടെ ഈ നടപടി ജയ്‌സ്വാളിൻ്റെ കരിയറിലെ വഴിത്തിരിവായി. തൻ്റെ പെരുമാറ്റത്തെക്കുറിച്ച് ചിന്തിക്കാൻ നിർബന്ധിതനായ, ജയ്സ്വാൾ കൂടുതൽ അച്ചടക്കംവരുത്തി. ഈ സംഭവത്തിനു പിന്നാലെ ജയ്സ്വാളിന്‍റെ കരിയര്‍ ഗ്രാഫ് ഉയര്‍ന്നു.
17-ാം വയസ്സിൽ ലിസ്റ്റ് എ ഇരട്ട സെഞ്ച്വറി എന്ന റെക്കോർഡ് തകർത്തത് മുതൽ അണ്ടർ 19 ലോകകപ്പിലെ മികച്ച പ്രകടനങ്ങൾ വരെ ജയ്‌സ്വാൾ നേടി. ഐപിഎൽ 2023 ലെ മികച്ച ഫോം ജയ്സ്വാളിന് ദേശീയ ടീമിൽ ഇടം നേടിക്കൊടുത്തു. വെസ്റ്റ് ഇൻഡീസിനെതിരെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച യശ്വസി ജയ്സ്വാള്‍ 171 റൺസ് നേടുകയും ‘പ്ലയർ ഓഫ് ദ മാച്ച്’ അവാർഡ് നേടുകയും ചെയ്തു.
ടെസ്റ്റിൽ രണ്ട് സെഞ്ച്വറികൾ ഉൾപ്പെടെ 57.90 ശരാശരിയിൽ 637 റൺസ് ജയ്‌സ്വാൾ നേടിയിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഡബിള്‍ സെഞ്ചുറി നേടി, ഇത് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ ഇന്ത്യൻ ക്രിക്കറ്ററായി തൻ്റെ പേര് എഴുതിച്ചേർത്തട്ടുണ്ട്.