രഞ്ജിയിൽ പവറായി കേരളം. ഛത്തീസ്ഗഡിനെതിരെ ആദ്യ ഇന്നിങ്സിൽ ലീഡ് കണ്ടെത്തി.

FB IMG 1705669352591

ഛത്തീസ്ഗഡിനെതിരായ രഞ്ജി ട്രോഫി മത്സരത്തിന്റെ മൂന്നാം ദിവസവും ശക്തമായ പ്രകടനം കാഴ്ചവച്ച് കേരളം. മത്സരത്തിൽ ഛത്തീസ്ഗഡിനെതിരെ ആദ്യ ഇന്നിങ്സിൽ കൃത്യമായ ലീഡ് കണ്ടെത്താൻ കേരളത്തിന് സാധിച്ചു. 38 റൺസിന്റെ ലീഡാണ് കേരളം ആദ്യ ഇന്നിങ്സിൽ സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്സിൽ കേരളത്തിനായി സച്ചിൻ ബേബി, മുഹമ്മദ് അസ്ഹറുദ്ദീൻ എന്നിവർ ബാറ്റിംഗിൽ തിളങ്ങുകയുണ്ടായി.

ബോളിംഗിൽ നിതീഷും ജലജ് സക്സേനയും മികവ് പുലർത്തിയപ്പോൾ കേരളം കൃത്യമായ ആധിപത്യം സ്ഥാപിക്കുകയായിരുന്നു. പിന്നീട് രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗ് ആരംഭിച്ച കേരളം മൂന്നാം ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 69 റൺസ് നേടിയിട്ടുണ്ട്. രണ്ടാം ഇന്നിങ്സിൽ ഇതുവരെ 107 റൺസിന്റെ ലീഡ് കണ്ടെത്താൻ കേരളത്തിന് സാധിച്ചു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കേരളം 350 റൺസാണ് നേടിയത്. കേരളത്തിനായി 91 റൺസ് നേടിയ സച്ചിൻ ബേബി, 85 റൺസ് നേടിയ മുഹമ്മദ് അസറുദ്ദീൻ, 57 റൺസ് നേടിയ സഞ്ജു സാംസൺ, 54 റൺസ് നേടിയ രോഹൻ പ്രേം എന്നിവർ മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഛത്തീസ്ഗഡ് ആദ്യ സമയങ്ങളിൽ കേരളത്തിനെതിരെ പതറുകയുണ്ടായി.

എന്നാൽ ഛത്തീസ്ഗഡിന്റെ ആറാം നമ്പർ ബാറ്ററായ ഏകനാഥ് ക്രീസിലുറച്ചത് കേരളത്തിന് ഭീഷണി സൃഷ്ടിച്ചു. മറുവശത്ത് പലപ്പോഴും വിക്കറ്റുകൾ നഷ്ടമായപ്പോഴും ഏകനാഥ് ഒറ്റയാൾ പോരാട്ടം നടത്തുകയായിരുന്നു. ഒപ്പം എട്ടാമനായി ക്രീസിലെത്തിയ അജയ് മണ്ഡൽ മികച്ച പിന്തുണ നൽകിയതോടെ ഛത്തീസ്ഗഡ് ഒരു സമയത്ത് കേരളത്തിന്റെ സ്കോർ മറികടക്കും എന്ന് പോലും തോന്നി.

See also  ബാംഗ്ലൂരിനെതിരായ 5 വിക്കറ്റ് നേട്ടത്തിന്റെ രഹസ്യം വെളിപ്പെടുത്തി ബുമ്ര. യുവതാരങ്ങൾക്കും ഉപദേശം.

മത്സരത്തിൽ ഒരു തകർപ്പൻ സെഞ്ച്വറി പ്രകടനം തന്നെയാണ് ഏകനാഥ് കാഴ്ചവച്ചത്. 214 പന്തുകൾ നേരിട്ട ഏകനാഥ് 118 റൺസ് നേടി പുറത്താവാതെ നിന്നു. അജയ് മണ്ടൽ 83 പന്തുകളിൽ 63 റൺസാണ് നേടിയത്. എന്നാൽ കേരളത്തിനായി നിതീഷും ജലജ് സക്സേനയും 3 വിക്കറ്റുകൾ വീതം സ്വന്തമാക്കിയപ്പോൾ ഛത്തീസ്ഗഡിന്റെ ഇന്നിങ്സ് 312 റൺസിൽ അവസാനിക്കുകയായിരുന്നു.

38 റൺസിന്റെ ലീഡ് നേടിയ കേരളം വളരെ സൂക്ഷ്മതയോടെ തന്നെയാണ് രണ്ടാം ഇന്നിങ്സ് ആരംഭിച്ചത്. കേരളത്തിനായി ഓപ്പണർ രോഹൻ കുന്നുമ്മൽ മികച്ച ബാറ്റിംഗ് പ്രകടനം തന്നെ പുറത്തെടുക്കുകയുണ്ടായി. 42 പന്തുകൾ നേരിട്ട രോഹൻ 36 റൺസ് നേടി.

എന്നാൽ നിർണായക സമയത്ത് രോഹൻ കുന്നുമ്മലിന്റെയും രോഹൻ പ്രേമിന്റെയും വിക്കറ്റ് നഷ്ടമായത് കേരളത്തെ ബാധിച്ചു. പിന്നീട് എത്തിയ സച്ചിൻ ബേബിയും വിഷ്ണു വിനോദു വളരെ കരുതലോടെയാണ് നീങ്ങിയത്. മത്സരത്തിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോൾ 107 റൺസിന്റെ രണ്ടാം ഇന്നിംഗ്സ് ലീഡ് കണ്ടെത്താൻ കേരളത്തിന് സാധിച്ചിട്ടുണ്ട്.

ഈ ലീഡ് എത്രയും വേഗം ഉയർത്തി നാലാം ദിവസം ചത്തീസ്ഗഡിനെ പിടിച്ചു കെട്ടുക എന്ന ലക്ഷ്യമാണ് കേരളത്തിലുള്ളത്. ആദ്യ ഇന്നിംഗ്സ് ലീഡ് കേരളത്തിന് ലഭിച്ചതിനാൽ തന്നെ മത്സരം നിലവിൽ കേരളത്തിന് വളരെ അനുകൂലമാണ്.

Scroll to Top