ഇംഗ്ലണ്ടിനു അത്ര എളുപ്പമല്ലാ. കണക്കുകള്‍ ഇന്ത്യക്ക് അനുകൂലം.

converted image 9

വിശാഖപട്ടണത്ത് നടക്കുന്ന രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ 399 റണ്‍സ് വിജയലക്ഷ്യമാണ് ഇന്ത്യ മുന്നില്‍ വച്ചിട്ടുള്ളത്. ശുഭ്മാന്‍ ഗില്ലിന്‍റെ രണ്ടാം ഇന്നിംഗ്സിലെ സെഞ്ചുറിയുടെ പിന്‍ബലത്തില്‍ ഇന്ത്യ 255 റണ്‍സിനു പുറത്തായി. വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് മൂന്നാം ദിനം അവസാനിക്കുമ്പോള്‍ 1 വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സ് എന്ന നിലയിലാണ്.

ഇംഗ്ലണ്ടിനു വിജയിക്കുവാനായി ഇനി 332 റണ്‍സ് കൂടി വേണം. 2 ദിവസം ബാക്കി നില്‍ക്കേ റെക്കോഡ് വിജയലക്ഷ്യമാണ് ഇന്ത്യ മുന്നില്‍ വച്ചിരിക്കുന്നത്.

india 2024

ഇതിനു മുന്‍പ് 387 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന് വിജയിച്ചതാണ് ഇന്ത്യയിലെ റെക്കോഡ് ചേസ്. 2008 ല്‍ ചെന്നൈയില്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു ഈ ചേസിങ്ങ്. ഇന്ത്യന്‍ മണ്ണില്‍ 250 റണ്‍സ് മുകളില്‍ ചേസിങ്ങ് നടന്നിട്ടുള്ളത് 5 തവണ മാത്രമാണ്. അതില്‍ 4 ഉം ഇന്ത്യയാണ് വിജയിച്ചത്.

ashwin 2024

വിന്‍ഡീസ് മാത്രമാണ് ഇന്ത്യയില്‍ 250 റണ്‍സിനു മുകളില്‍ ചേസ് ചെയ്ത് ജയിച്ചത്. അത് നടന്നതകട്ടെ 1987 ലും. 2012 നു ശേഷം ഇന്ത്യ തുടരെ രണ്ട് മത്സരങ്ങള്‍ തോറ്റട്ടില്ലാ എന്ന റെക്കോഡും ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കുന്നുണ്ട്.

Team Runs Ground Opposition Year
India 387 Chennai v England 2008
West Indies 276 Delhi v India 1987
India 276 Delhi v West Indies 2011
India 262 Bengaluru v New Zealand 2012
India 256 Brabourne v Australia 1964
Read Also -  കോഹ്ലി വിരമിച്ചത് ഗംഭീർ കോച്ചായി വന്നതുകൊണ്ട്. ആരോപണവുമായി ഷാഹിദ് അഫ്രീദി.
Scroll to Top