രണ്ട് ബോളില്‍ ഔട്ട് വിധിച്ചു ; രക്ഷപ്പെട്ടു. മൂന്നാം ബോളില്‍ ഔട്ടായട്ടും രക്ഷപ്പെട്ടു.

0
2

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം സീസണിലെ എറ്റവും ഉയർന്ന സ്കോർ പിറന്ന മത്സരത്തിൽ കൊൽക്കത്തക്ക് എതിരെ ഡൽഹിക്ക് 44 റൺസ്‌ ജയം. ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ മികച്ച ബാറ്റിങ്, ബൗളിംഗ് മികവുമായിട്ടാണ് റിഷാബ് പന്തും ടീമും വിജയവഴിയിലേക്ക് തിരികെ എത്തിയത്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഡൽഹി ടീം 215 റൺസ്‌ അടിച്ചെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിൽ കൊൽക്കത്തക്ക് വെറും 171 റൺസാണ് നേടാൻ സാധിച്ചത്.

19.4 ഓവറിൽ കൊൽക്കത്ത ഇന്നിങ്സ് അവസാനിച്ചു. ഡൽഹി നിരയിൽ നാല് വിക്കറ്റുകളുമായി കുൽദീപ് യാദവ് തിളങ്ങിയപ്പോൾ മൂന്ന് വിക്കറ്റുകളാണ് ഖലീൽ അഹമ്മദ്‌ വീഴ്ത്തി. കൊൽക്കത്ത ടീമിനായി മറുപടി ബാറ്റിങ്ങിൽ ക്യാപ്റ്റൻ ശ്രേയസ് അയ്യർ ഫിഫ്റ്റിയുമായി തിളങ്ങി.കുൽദീപ് യാദവാണ് കളിയിലെ മാൻ ഓഫ് ദി മാച്ച്

അതേസമയം മറുപടി ബാറ്റിങ് ആരംഭിച്ച കൊൽക്കത്ത നിരക്ക് ലഭിച്ചത് അത്രത്തോളം പ്രതീക്ഷിച്ച ഒരു തുടക്കമല്ല. തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റുകൾ നഷ്ടമായത് കൊൽക്കത്ത റൺ ചെസിനെ ബാധിച്ചു. മുസ്തഫിസുർ എറിഞ്ഞ കൊൽക്കത്ത ഇന്നിങ്സിലെ ആദ്യത്തെ ഓവർ വളരെ ഏറെ നാടകീയത നിറഞ്ഞതായിരുന്നു. ആദ്യ ഓവറിലെ ആദ്യത്തെ ബോളിൽ തന്നെ രഹാനെ വിക്കറ്റിന് പിന്നിൽ കുരുങ്ങി പുറത്തായി. അമ്പയർ ഔട്ട്‌ വിളിച്ച ബോളിൽ മൂന്നാം അമ്പയർ റിവ്യൂവിൽ കൂടിയാണ് രഹാനെ രക്ഷപെട്ടത്. എന്നാൽ അടുത്ത ബോളിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങിയ രഹാനെ ഒരിക്കൽ കൂടി ഔട്ട്‌ എന്നാണ് ഓൺ ഫീൽഡ് അമ്പയർ ഒരിക്കൽ കൂടി വിളിച്ചത്.

അതേസമയം ഈ ബോളിലും റിവ്യൂ നൽകിയ രഹാനെ മൂന്നാം അമ്പയർ പരിശോധനയിൽ രക്ഷപെട്ടു. രഹാനെക്ക് ഒരിക്കൽ കൂടി ലൈഫ് ലൈൻ ലഭിച്ചു. ശേഷം മൂന്നാമത്തെ ബോൾ രഹാനെക്ക് മിസ്സ്‌ ആയി എങ്കിലും ആ ബോൾ രഹാനെയുടെ ബാറ്റ് കൊണ്ടിരുന്നുവെന്ന് പിന്നീട് ടിവി റിപ്ലൈകളിൽ നിന്നും വ്യക്തം. രണ്ട് തവണ ഡീ.ആർ. എസ്‌ റിവ്യൂവിൽ കൂടി വിക്കെറ്റ് നഷ്ട്മാകാതെയിരുന്ന രഹാനെക്ക് മൂന്നാം തവണ ഡൽഹി താരങ്ങളുടെ അശ്രദ്ധ അനുഗ്രഹമായി. അതേ സമയം ലഭിച്ച അവസരങ്ങള്‍ വിനിയോഗിക്കാന്‍ രഹാനക്ക് സാധിച്ചില്ലാ. 14 പന്തില്‍ 8 റണ്‍സ് മാത്രമാണ് താരത്തിനു നേടാനായത്.

LEAVE A REPLY

Please enter your comment!
Please enter your name here