മലയാളി ക്രിക്കറ്റ് പ്രേമികളുടെ എല്ലാം തന്നെ കാത്തിരിപ്പിന് ഒടുവിലാണ് വിക്കെറ്റ് കീപ്പർ ബാറ്റര്‍ സഞ്ജു വി സാംസണിന് അയർലാൻഡ് എതിരായ രണ്ടാം ടി:20യിൽ പ്ലേയിങ് ഇലവനിലേക്ക് അവസരം ലഭിച്ചത്. പരിക്ക് കാരണം ഒന്നാം ടി :20യിൽ ബാറ്റ് ചെയ്യാൻ എത്താതെ പോയ ഗെയ്ക്ഗ്വാദ് പകരമാണ് സഞ്ജു സാംസൺ ഓപ്പണർ റോളിൽ എത്തിയത്. ആദ്യമായി ഓപ്പണിങ് പൊസിഷനിൽ അവസരം ലഭിച്ച സഞ്ജു തന്റെ ആദ്യത്തെ അന്താരാഷ്ട്ര ഫിഫ്റ്റി നേടിയാണ് മടങ്ങിയത്. സഞ്ജുവിന്റെ വെടിക്കെട്ട് ഇന്നിങ്സിനെ വാനോളം പുകഴ്ത്തുകയാണ് ക്രിക്കറ്റ് ലോകം. താരത്തിന്‍റെ ബാറ്റിംഗിനെ പ്രശംസിച്ചു ആദ്യം എത്തിയത് മുൻ ഇന്ത്യൻ താരമായ അജയ് ജഡേജയാണ്
ഒരുവേള സെഞ്ച്വറിയിലേക്ക് നീങ്ങുമെന്ന് തോന്നിപ്പിച്ച സഞ്ജുവിന് പക്ഷേ കാലിടറി. എങ്കിലും സഞ്ജുവിന്റെ ഈ ഒരു ക്ലാസിക്ക് ഇന്നിങ്സ് സെലക്ടർമാരെ അടക്കം വളരെ അധികം സ്വാധീനിക്കുമെന്ന് ഉറപ്പാണ്. ഇന്നലെ മത്സരശേഷം സോണി ലൈവ് പരിപാടിയിൽ തന്റെ തന്ത്രങ്ങളെ കുറിച്ച് സഞ്ജു സാംസൺ മനസ്സ് തുറന്നു.
സെഞ്ച്വറി നേടാൻ കഴിയാതെ പോയതിൽ നിരാശനാണോ എന്നുള്ള മുൻ ഇന്ത്യൻ താരമായ അജയ് ജഡേജ ചോദ്യത്തിന് സഞ്ജു തന്റെ സ്വതസിദ്ധമായ ശൈലിയിൽ തന്നെ മറുപടി നൽകി “എന്നെ സംബന്ധിച്ചിടത്തോളം ഇത് വളരെ മികച്ച പ്രകടനം തന്നെയാണ്.ഞാൻ വളരെ അധികം ഹൂഡയെ അറിയാവുന്ന ഒരാളാണ്. കൂടാതെ മത്സരത്തിൽ ഞങ്ങള്‍ക്ക് മികച്ചൊരു കൂട്ടുകെട്ടുണ്ടാക്കാനായി. ബൗളര്‍മാര്‍ ശരിയായ സ്ഥലങ്ങളില്‍ വളരെ നന്നായി ബോൾ ചെയ്തു എങ്കിലും അവൻ കളിക്കുന്നത് ഇഷ്ടമായി അവൻ നന്നായി ബാറ്റ് ചെയ്യുമ്പോൾ കൂടുതൽ സ്ട്രൈക്ക് നൽകാൻ കഴിഞ്ഞതിൽ സന്തോഷം മാത്രം “സഞ്ജു പറഞ്ഞു.
അതേസമയം താനും ഒരു സെഞ്ച്വറി നേടാൻ ആഗ്രഹിക്കുന്നു എന്നുള്ള കാര്യവും സഞ്ജു വെളിപ്പെടുത്തി.”തീർച്ചയായും ഞാനും ഒരുനാൾ ഒരു സെഞ്ച്വറി നേടാൻ ആഗ്രഹിക്കുന്നു. ഒരു നാൾ എനിക്ക് അതിലേക്ക് എത്താനായി കഴിയുമെന്നാണ് വിശ്വാസം. അവന്റെ കളിയിൽ സന്തോഷം ഉണ്ട്. അവന്റെ കളി എൻജോയ് ചെയ്യാൻ കഴിഞ്ഞു” സഞ്ജു സാംസൺ മത്സര ശേഷം പറഞ്ഞു.