നേരത്തെ ജയിച്ചേനെ. ഇനി ഇന്ത്യ ജയിക്കില്ല : മുന്നറിയിപ്പ് നൽകി ഇംഗ്ലണ്ട് താരം

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്‌ പരമ്പര വളരെ അധികം നിർണായകമാണ്. നിലവിൽ ടെസ്റ്റ്‌ പരമ്പരയിൽ 2-1ന് ഇന്ത്യൻ ടീമാണ് ലീഡ് ചെയ്യുന്നത് എങ്കിലും ജൂലൈ ഒന്നിന് ആരംഭം കുറിക്കുന്ന അവസാന ടെസ്റ്റിൽ ജയം നേടി പരമ്പരയിൽ സമനില സ്വന്തമാക്കാനാണ് ഇംഗ്ലണ്ട് സംഘം ആഗ്രഹിക്കുന്നത്. കിവീസ് എതിരായ ടെസ്റ്റ്‌ പരമ്പര സ്വന്തമാക്കിയാണ് ഇംഗ്ലണ്ട് എത്തുന്നത് എങ്കിൽ അവസാന ടെസ്റ്റിൽ തോൽവി വഴങ്ങാതെ പരമ്പര നേട്ടമാണ് രോഹിത് ശർമ്മയും ടീമും സ്വപ്നം കാണുന്നത്

അതേസമയം അവസാന ടെസ്റ്റ്‌ മത്സരത്തിൽ ഇംഗ്ലണ്ടിനെ തോൽപ്പിക്കാനുള്ള മിടുക്ക് ഇന്ത്യക്ക് ഇല്ലെന്ന് പറയുകയാണ് ഇംഗ്ലണ്ട് താരമായ മൊയിൻ അലി. കഴിഞ്ഞ വർഷം സെപ്റ്റംബർ മാസം കോവിഡ് കാരണം നിർത്തിവെച്ച ടെസ്റ്റ്‌ പരമ്പരയിൽ ഇനി ഇന്ത്യക്ക് ജയിക്കാൻ കഴിയില്ല എന്നാണ് മൊയിൻ അലിയുടെ നിരീക്ഷണം.അഞ്ചാം ടെസ്റ്റിനുള്ള ടീമിനെ ഇംഗ്ലണ്ട് ക്രിക്കറ്റ്‌ ബോർഡ് പ്രഖ്യാപിച്ചെങ്കിലും മൊയിൻ അലിക്ക് അവസരം ലഭിച്ചില്ല.കഴിഞ്ഞ വർഷം ടെസ്റ്റ്‌ ക്രിക്കറ്റിൽ നിന്നും വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ച മൊയിൻ അലി വീണ്ടും ടെസ്റ്റ്‌ ജേഴ്സി അണിയാനുള്ള ആഗ്രഹം വിശദമാക്കി.

FB IMG 1656498026368

മുൻ കിവീസ് നായകനായ ബ്രെണ്ടൻ മക്കല്ലം കോച്ചിന്റെ റോളിൽ എത്തിയതോടെ ഇംഗ്ലണ്ട് ടെസ്റ്റ്‌ ടീം വേറെ ലെവൽ എന്നാണ് മൊയിൻ അലി അഭിപ്രായം. ഒന്നോ രണ്ടോ മാസം മുൻപാണ് ഈ അവസാന ടെസ്റ്റ്‌ നടന്നത് എങ്കിൽ ഇന്ത്യ ജയിച്ചേനെ എന്നാണ് മൊയിൻ അലി വാക്കുകൾ.

FB IMG 1656498076557

“കഴിഞ്ഞതവണ ഞാൻ ഈ ടെസ്റ്റ്‌ പരമ്പരയുടെ ഭാഗമായിരുന്നു. എങ്കിലും ഇത്തവണ ഞാൻ സാധ്യതകൾ എല്ലാം നൽകുന്നത് ഇംഗ്ലണ്ട് ടീമിനാണ്. ഏകപക്ഷീയ അധിപത്യം ഇംഗ്ലണ്ട് നേടുമെന്ന് പറയാൻ കഴിയില്ല എങ്കിലും അവർ ജയിക്കാനാണ് ചാൻസ്.മക്കല്ലം വരവോടെ ഇംഗ്ലണ്ട് ടീമിന്റെ ടോട്ടൽ ശൈലി തന്നെ മാറി ” മൊയിൻ അലി വാചാലനായി