ഹഫീസും മാലിക്കും ഒരുമിച്ച് കളിക്കുന്നില്ലേ :ഞാനും ധവാനും ലോകകപ്പ് കളിക്കുമെന്ന് ദിനേശ് കാർത്തിക്ക്

images 2022 02 08T133742.633

ഇന്ത്യൻ ദേശീയ കുപ്പായം വീണ്ടും അണിയാൻ കഴിയുമെന്നുള്ള ശുഭാപ്തി വിശ്വാസത്തിൽ വിക്കെറ്റ് കീപ്പർ ദിനേശ് കാർത്തിക്ക്. തനിക്ക് ഇനിയും ഇന്ത്യൻ ടീമിലേക്ക് എത്താനുള്ള മിടുക്കുണ്ട് എന്നാണ് കാർത്തിക്കിന്‍റെ അഭിപ്രായം.ടീം ഇന്ത്യയുടെ ടി :20 ടീമിലേക്ക് തിരികെ എത്തുകയാണ് തന്റെ ലക്ഷ്യമെന്ന് ഇതിനകം തന്നെ പല തവണ തുറന്ന് പറഞ്ഞ ദിനേശ് കാർത്തിക്ക് വരുന്ന ഐപിഎല്ലിൽ തനിക്ക് മികച്ച ബാറ്റിങ് പ്രകടനത്തിലേക്ക് എത്താൻ കഴിയും എന്നും വിശദമാക്കി.നിലവിൽ 36 വയസ്സ് പ്രായമുള്ള ദിനേശ് കാർത്തിക്ക് ഐപിൽ ക്രിക്കറ്റിൽ കഴിഞ്ഞ സീസണുകളിൽ ഒന്നും പ്രതീക്ഷിച്ച മികവിലേക്ക് എത്തിയില്ല.

“എനിക്ക് ഇനിയും ഇന്ത്യൻ ടീമിലേക്ക് എത്താനുള്ള കരുത്തുണ്ട്.ഒരിക്കലും പല ആളുകളും പറയുന്നത് പോലെ പ്രായം ഒരു പ്രശ്നമല്ല. എന്റെ വിശ്വാസം എനിക്ക് മിഡിൽ ഓർഡറിൽ ഇനിയും നിർണായക റോൾ നിർവഹിക്കാനുണ്ട്.ഇക്കഴിഞ്ഞ സൗത്താഫ്രിക്കൻ പരമ്പരയിൽ ഏറ്റവും അധികം റൺസ്‌ അടിച്ചത് ശിഖർ ധവാൻ ആണ്. അദ്ദേഹം എന്റെ സമപ്രായകാരൻ തന്നെയാണ്.മിഡിൽ ഓർഡറിൽ ഞാൻ ഒരു മികച്ച ബാറ്റ്‌സ്മാനായി സ്വാധീനം സൃഷ്ടിക്കാൻ നോക്കും “ദിനേശ് കാർത്തിക്ക് അഭിപ്രായം വിശദമാക്കി

See also  "ഡിവില്ലിയേഴ്‌സിന്റെ ഒരു കൂടിയ വേർഷനാണ് സൂര്യകുമാർ". എല്ലാത്തിനും അവന്റെ കയ്യിൽ ഉത്തരമുണ്ടെന്ന് ഹർഭജൻ.
images 2022 02 08T133624.950

“ടി :20 തന്നെയാണ് എന്റെ പ്രധാന ലക്ഷ്യം.ഐപിൽ പോലൊരു വമ്പൻ ടൂർണമെന്റിൽ കളിക്കുന്നത് ഏതൊരു താരത്തിനും നൽകുന്നത് വൻ അവസരമാണ്. ലോകത്തെ മികച്ച താരങ്ങൾക്ക് എതിരെ നമുക്ക് കളിക്കാൻ കഴിയും.ഇത്തരം വമ്പൻ ടൂർണമെന്റുകളിൽ എക്സ്പീരിയൻസ് പ്രധാന ഘടകമാണ്. നമ്മൾ ഇത് പല തവണ കണ്ടതാണ്. ഇക്കഴിഞ്ഞ ടി :20 ലോകകപ്പിൽ ഹഫീസും മാലിക്കും കളിച്ചത് നമ്മൾ കണ്ടതാണ്. അവർക്ക് ഈ പ്രായത്തിലും എന്ത് ചെയ്യാനായി സാധിക്കുമെന്ന് നമ്മൾ കണ്ടതാണ്.” കാർത്തിക്ക് തുറന്നടിച്ചു.കൊൽക്കത്ത ടീം അംഗമായിരുന്ന കാർത്തിക്ക് വരുന്ന മെഗാ താരലേലത്തിൽ സ്ഥാനം നേടി.

Scroll to Top