പാക്കിസ്ഥാന്‍ താരവും ഇന്ത്യന്‍ താരവും തമ്മിലുള്ള താരതമ്യം നിരസിച്ച് മുന്‍ പാക്കിസ്ഥാന്‍ ഓള്‍റൗണ്ടര്‍ ബാബര്‍ അസം. പ്രതിഭയുടെ കാര്യത്തിൽ ഇന്ത്യൻ താരങ്ങളേക്കാൾ എത്രയോ മുകളിലാണ് പാകിസ്ഥാൻ താരങ്ങൾ എന്നും താരതമ്യം പോലും ചെയ്യാൻ സാധിക്കില്ലെന്നും പറഞ്ഞാണ് റസാഖ് ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞു മാറിയത്. പാക്കിസ്ഥാന്‍ താരം ബാബര്‍ അസവും, ഇന്ത്യന്‍ ക്യാപ്റ്റന്‍ വീരാട് കോഹ്ലിയും തമ്മിലുള്ള താരതമ്യത്തിനിടെയാണ് അബ്ദുള്‍ റസാഖിന്‍റെ ഈ അഭിപ്രായം.
” ആദ്യമേ പറയട്ടെ, പാകിസ്ഥാൻ താരങ്ങളുമായി ഇന്ത്യൻ താരങ്ങളെ താരതമ്യം ചെയ്യുന്നതിൽ യാതൊരു കാര്യവുമില്ല. കാരണം, പ്രതിഭയുടെ കാര്യത്തിൽ ഇന്ത്യൻ താരങ്ങളേക്കാൾ എത്രയോ മുന്നിലാണ് പാക്ക് താരങ്ങൾ. ഞങ്ങളുടെ ചരിത്രം നോക്കൂ. മുഹമ്മദ് യൂസഫ്, ഇൻസമാം ഉൾ ഹഖ്, സയീദ് അൻവർ, ജാവേദ് മിയാൻദാദ്, സഹീർ അബ്ബാസ്, ഇജാസ് അഹമ്മദ് തുടങ്ങിയ ഇതിഹാസങ്ങൾക്കു തുല്യരായി ആരുണ്ട് ? ” മുന്‍ ഓള്‍റൗണ്ടര്‍ ചോദിച്ചു.
ഇന്ത്യ – പാക്കിസ്ഥാന്‍ പോരാട്ടം വന്നാല്‍ മാത്രമാണ് ശരിയായ രീതിയിലുള്ള താരതമ്യം നടത്താന്‍ സാധിക്കൂ എന്നും റസാഖ് പറഞ്ഞു. ” ” കോഹ്‌ലി മികച്ച താരം തന്നെയാണ്. പാകിസ്ഥാനെതിരെ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചിട്ടുമുണ്ട്. എനിക്ക് അദ്ദേഹത്തോട് വ്യക്തിപരമായി യാതൊരു പ്രശ്നവുമില്ല. പക്ഷേ, ഇന്ത്യക്കാർ അവരുടെ താരങ്ങളെ പാക് താരങ്ങളുമായി താരതമ്യം ചെയ്യാത്തിടത്തോളം കാലം നമ്മളും അതിനു ശ്രമിക്കേണ്ടതില്ല ” റസാഖ് കൂട്ടിചേര്‍ത്തു.