വീണ്ടും റെക്കോർഡിട്ട് മിതാലി രാജ് : 10000 റൺസ് ക്ലബിലേക്കു കുതിച്ച്‌ താരവും

mithali bcci 1615529114878 1615529118600

അന്താരാഷ്ട്ര ക്രിക്കറ്റില്‍ മറ്റൊരു അപൂർവ്വ റെക്കോർഡ് കൂടി സ്വന്തമാക്കി ഇന്ത്യയുടെ മിതാലി രാജ് .അന്താരാഷ്ട്ര  ക്രിക്കറ്റ് ചരിത്രത്തിൽ  10000 റണ്‍സ് നേടുന്ന ആദ്യ ഇന്ത്യന്‍ വനിത താരമായി ഇന്ത്യയുടെ സ്റ്റാർ താരം കൂടിയായ മിതാലി രാജ്. ദക്ഷിണാഫ്രിക്കക്ക് എതിരായ മൂന്നാം ഏകദിന മത്സരത്തിലാണ് മിഥാലി രാജ് അപൂര്‍വ നേട്ടം സ്വന്തം പേരിലാക്കിയത് .ഇന്ന് നടന്ന മത്സരത്തില്‍ 36 റണ്‍സെടുത്ത് മിതാലി  പുറത്തായി. ഏകദിന മത്സരങ്ങളില്‍ നിന്ന് 6974 റണ്‍സും ട്വന്റി20യില്‍ നിന്ന് 2364 റണ്‍സും 10 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 663 റണ്‍സുമാണ് കരിയറിൽ ഇതുവരെ  മിതാലിയുടെ  സമ്പാദ്യം. അന്താരാഷ്ട്ര തലത്തില്‍ 10000 റണ്‍സ് നേടുന്ന രണ്ടാമത്തെ  മാത്രം വനിതയാണ് മിതാലി രാജ് . മുൻപ് ഇംഗ്ലണ്ടിന്റെ ചാര്‍ലോട്ട് എഡ്വാഡാണ് ആദ്യമായി 10000 റണ്‍സ് നാഴികക്കല്ല് പിന്നിട്ട  വനിത.

1999ലാണ് മിതാലി രാജ് അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റില്‍ അരങ്ങേറുന്നത്. അയര്‍ലന്‍ഡിനെതിരെയായിരുന്നു ആദ്യമത്സരം.  കരിയറിൽ 212 ഏകദിന മത്സരങ്ങളില്‍നിന്നായി ഏഴ് സെഞ്ച്വറിയും 54 അര്‍ധസെഞ്ച്വറിയും നേടി.നേരത്തെ ഇന്ത്യൻ വിമൻസ്  ടീമിന്റെ
നായക പദവിയും താരം വഹിച്ചിരുന്നു .
സച്ചിന്‍ ടെന്‍ഡുല്‍ക്കറടക്കമുള്ള നിരവധി മുൻ  താരങ്ങളും ക്രിക്കറ്റ് ലോകവും 10000 റൺസ് ക്ലബ്ബിൽ ഇടം നേടിയ മിതാലിക്ക്  ആശംസയുമായി രംഗത്തെത്തി.

See also  കോഹ്ലിയുടെ റെക്കോർഡ് പഴങ്കഥയാക്കി ഗിൽ. ചരിത്രം മാറ്റി കുറിച്ച തകർപ്പൻ റെക്കോർഡ്.

“10000 റൺസ്  ക്ലബ്ബിൽ ഇടം നേടിയ മിതാലി രാജിന് അഭിനന്ദങ്ങൾ .ഇനിയും ഒരുപാട് വർഷം മുൻപോട്ട് പോകട്ടെ ” സച്ചിൻ തന്റെ ആശംസകൾ ട്വിറ്ററിലൂടെ അറിയിച്ചു .

Scroll to Top