ഇംഗ്ലീഷ് താരം മടങ്ങി. ഓസ്ട്രേലിയന്‍ സൂപ്പര്‍ താരം കൊല്‍ക്കത്തയില്‍

ഈ മാസം 26ന് തുടങ്ങാനിരിക്കുന്ന ഐപിഎലിലേക്ക് മടങ്ങിയെത്തി ഓസ്ട്രേലിയൻ താരം ആരോൺ ഫിഞ്ച്. ഇത്തവണ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടിയായിരിക്കും താരം കളത്തിലിറങ്ങുക. ഇംഗ്ലീഷ് താരം അലക്സ് ഹൈൽസ് ഐപിഎല്ലിൽ നിന്നും പിന്മാറിയതോടെയാണ് ആരോൺ ഫിഞ്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിലെത്തിച്ചത്. ബയോ ബബ്ബിൽ സംവിധാനത്തിൽ ഉള്ള ബുദ്ധിമുട്ട് കാരണം ആണ് ഇംഗ്ലീഷ് താരം പിന്മാറിയത്.

വിവിധ ഐപിഎൽ ടീമുകൾ ക്കായി ആരോൺ ഫിഞ്ച് 87 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഐപിഎല്ലിൽ ആരോൺ ഫിഞ്ചിൻറെ ഒമ്പതാമത്തെ ടീമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. കഴിഞ്ഞമാസം ബാംഗ്ലൂരിൽ വച്ച് നടന്നിരുന്ന ഐപിഎൽ മെഗാ ലേലത്തിൽ ഫിഞ്ചിനെ ആരും വാങ്ങിയിരുന്നില്ല. കഴിഞ്ഞവർഷം ബാംഗളൂരു റോയൽ ചലഞ്ചേഴ്സിൻ്റെ ഭാഗമായിരുന്നു താരം.

IMG 20220312 102201

87 മത്സരങ്ങളിൽ നിന്നും 127 സ്ട്രൈക്ക് റൈറ്റിൽ 2005 റൺസ് താരം നേടിയിട്ടുണ്ട്. താരത്തിനെ അടിസ്ഥാന വിലയായ ഒന്നര കോടി രൂപയ്ക്കാണ് കൊൽക്കത്ത ടീമിലെത്തിച്ചത്. ഐപിഎൽ ഉദ്ഘാടന മത്സരത്തിൽ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ കൊൽക്കത്ത ചെന്നൈയെ നേരിടും.

Previous articleഅതിഗംഭീരം സഹൽ; സെമി ഫൈനലിലെ ആദ്യപാദത്തിൽ ജംഷഡ്പൂരിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് ജയം.
Next articleഎന്തുകൊണ്ട് അയാളെ മാറ്റി നിർത്തി. ചോദ്യം ചെയ്ത് മുൻ താരം.