അതിഗംഭീരം സഹൽ; സെമി ഫൈനലിലെ ആദ്യപാദത്തിൽ ജംഷഡ്പൂരിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് ജയം.

മലയാളിതാരം സഹൽ അബ്ദുൽ സമദ് നിൻറെ ഗോളിൽ ഹീറോ ഇന്ത്യൻ സൂപ്പർ സൂപ്പർ ലീഗിലെ ആദ്യ സെമിയിൽ ജംഷഡ്പൂരിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് വിജയം.

38 മിനിറ്റിൽ സഹൽ അബ്ദുൽ സമദ് നേടിയ ഏക ഗോളിനായിരുന്നു ആദ്യപാദം കേരളബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. മൈതാനത്തിൻ്റെ മധ്യഭാഗത്തു നിന്നും അൽവാരോ വാസ്ക്വസ് നീട്ടിക്കൊടുത്ത ലോങ്ങ് പാസ് ഗോൾകീപ്പർ മലയാളി താരമായ ടി പി രഹനേഷ് ഇന്ന് തലയ്ക്കുമുകളിലൂടെ തട്ടിയിട്ട് അതിമനോഹര ഗോളിലൂടെ ആയിരുന്നു സഹൽ അബ്ദുൽ സമദ് മത്സരം ബ്ലാസ്റ്റേഴ്സിന് സ്വന്തമാക്കിയത്.

IMG 20220311 214422

കേരള ബ്ലാസ്റ്റേഴ്സിനെ പ്രതിരോധ താരം ഹോർമിപാം ആണ് ഹീറോ ഓഫ് ദ മാച്ച്. അതിമനോഹരമായ പ്രതിരോധവും കളിയും തന്നെയായിരുന്നു ബ്ലാസ്റ്റേഴ്സ് കാഴ്ചവച്ചത്. കേരള ബ്ലാസ്റ്റേഴ്സിൻ്റെ മിഡ്ഫീൽഡ് മാന്ത്രികൻ അഡ്രിയാൻ ലൂനയുടെ ഫ്രീക്ക്ക്കിക്ക് ബ്ലാസ്റ്റേഴ്സിൻ്റെ രണ്ടാം ഗോൾ ആകുമെന്ന് തോന്നിപിചെങ്കിലും പോസ്റ്റിൽ തട്ടി തെറിച്ചു.

FB IMG 1646472710617

15ന് ആണ് രണ്ടാംപാദ മത്സരം.ഒരു ഗോളിൻ്റെ മുൻതൂക്കം ഉണ്ടെങ്കിലും ബ്ലാസ്റ്റേഴ്സിൻ്റെ ഫൈനൽ പ്രതീക്ഷക്ക് ഉറപായിടില്ല.

IMG 20220311 214412