ഇന്ത്യ :ഇംഗ്ലണ്ട് ലോർഡ്‌സ് ക്രിക്കറ്റ് ടെസ്റ്റ് നാലാം ദിനത്തിലേക്ക് കടക്കുമ്പോൾ ക്രിക്കറ്റ് ആരാധകർ എല്ലാം വളരെ ഏറെ ആവേശത്തിലാണ്. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച രണ്ട് ടീമുകൾ പരസ്പരം ഏറ്റുമുട്ടുമ്പോൾ മറ്റൊരു ആവേശ ടെസ്റ്റ് മത്സരം കൂടി സംഭവിക്കുന്നതിന്റെയും ത്രില്ലിലാണ് ക്രിക്കറ്റ് പ്രേമികൾ. രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനം ഇംഗ്ലണ്ട് നായകൻ ജോ റൂട്ട് മാസ്മരിക പ്രകടനവുമായി ഇന്ത്യക്ക് എതിരെ ഒന്നാം ഇന്നിങ്സിൽ ലീഡ് സ്വന്തമാക്കുവാൻ സഹായിച്ചപ്പോൾ ഇന്ത്യൻ ടീം ബൗളിംഗിന് എതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത് . ഒന്നാം ടെസ്റ്റ് മത്സരത്തിലെ മികവ് ഇന്ത്യൻ ടീമിലെ ബൗളർമാർക്ക് ലോർഡ്‌സിൽ പക്ഷേ ആവർത്തിക്കുവാൻ കഴിഞ്ഞില്ല എന്നും മുൻ താരങ്ങൾ അടക്കം ആക്ഷേപം ഉന്നയിക്കുന്നുണ്ട്
എന്നാൽ ഇക്കാര്യത്തിൽ രണ്ടാം ടെസ്റ്റ് മത്സരത്തിനുള്ള ഇന്ത്യൻ ടീം പ്ലെയിങ് ഇലവനെ തിരഞ്ഞെടുത്ത നായകൻ വിരാട് കോഹ്ലിക്കും ടീം മാനേജ്മെന്റിനും എതിരെ വിമർശനം ശക്തമാക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര.4 ഫാസ്റ്റ് ബൗളർമാരെയും ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെയും കളിപ്പിക്കാൻ ടീം ഇന്ത്യ തീരുമാനം കൈകൊണ്ടെങ്കിലും സീനിയർ സ്പിന്നർ രവിചന്ദ്രൻ അശ്വിനെ ഒഴിവാക്കിയ തീരുമാനം ഇന്ത്യൻ ടീമിന് തിരിച്ചടിയായി മാറുമെന്നാണ് ചോപ്ര അഭിപ്രായപെടുന്നത്.ലോർഡ്‌സിലെ സ്ലോ പിച്ചിൽ നാലാം ദിനവും അഞ്ചാം ദിനവും സ്പിന്നർമാർ ടേൺ നേടുമെന്നാണ് ചോപ്ര അഭിപ്രായപെടുന്നത്.
“ലോർഡ്‌സിലെ പിച്ചിൽ ഇംഗ്ലണ്ട് ടീമിന്റെ വിക്കറ്റ് വീഴ്ത്താൻ അൽപ്പം കൂടി കഠിന അധ്വാനം നടത്തേണ്ടേ സാഹചര്യമാണ്. ജഡേജയിൽ നിന്നും അൽപ്പം കൂടി മികവ് ഞാൻ പ്രതീക്ഷിക്കുന്നുണ്ട്.കേവലം എക്കോണമിയിൽ മാത്രമല്ല വിക്കറ്റ് വീഴ്ത്താനും ജഡേജ മികവ് കാണിക്കണം ഇന്ത്യൻ വാലറ്റത്ത് റൺസ് നെടുവാനും അശ്വിന് കഴിഞ്ഞേനെ എന്നതും പ്രധാന ഘടകമാണ്. നാലും അഞ്ചും ദിനത്തിൽ ലോർഡ്‌സിൽ സ്പിൻ ബൗളർമാർ ഏറെ ടേൺ നേടിയിട്ടുണ്ട് എന്നതും നമ്മൾ മറക്കരുത്. അശ്വിനെ ഒഴിവാക്കിയ ഈ തീരുമാനം നമുക്ക് തന്നെ തിരിച്ചടിയായി മാറരുത് “ആകാശ് ചോപ്ര നിരീക്ഷണം വിശദമാക്കി