ഇത് ജോ റൂട്ടിന്റെ വർഷം :വീണ്ടും സെഞ്ച്വറി വീണ്ടും റെക്കോർഡ്

IMG 20210815 074930

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ നിർണായകമായ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാംടെസ്റ്റ് മത്സരം പുരോഗമിക്കുമ്പോൾ ആരാധകർ എല്ലാം പ്രതീക്ഷിച്ചത് പോലെ ഒരിക്കൽ കൂടി ഇന്ത്യൻ ബൗളേഴ്‌സിന് മുൻപിൽ ഇംഗ്ലണ്ട് നായകൻ ജോ റൂട്ട് ബാറ്റിങ് മികവിനാൽ ഭീഷണിയായി മാറി കഴിഞ്ഞു. മൂന്നാം ദിനം ഇംഗ്ലണ്ട് ടീമിന്റെ ബാറ്റിങ് ഏറ്റെടുത്ത റൂട്ട് അനായാസം ലോർഡ്‌സിലെ മണ്ണിൽ ഇന്ത്യൻ ടീം ഫാസ്റ്റ് ബൗളർമാരെ നേരിട്ടു. ഒന്നാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ 109 റൺസുമായി ഇംഗ്ലണ്ടിന്റെ രക്ഷകനായ റൂട്ട് രണ്ടാം ടെസ്റ്റ് മത്സരത്തിലെ ആദ്യ ഇന്നിങ്സിലും ഇന്ത്യക്ക് മുൻപിലെ ഏക വെല്ലുവിളിയായി മാറി.ലോർഡ്‌സിൽ പുറത്താകാതെ 180 റൺസ് അടിച്ചെടുക്കുവാൻ നായകൻ ജോ റൂട്ടിന് കഴിഞ്ഞു

എന്നാൽ മത്സരത്തിലെ പ്രകടനം ഏറെ അപൂർവമായ ഒരുപിടി റെക്കോർഡുകളും താരത്തിന് സമ്മാനിച്ചു.2021 നായകൻ ജോ റൂട്ടിന് തന്റെ കരിയറിലെ ഒരിക്കലും മറക്കുവാൻ കഴിയാത്ത ഒരു വർഷമായി മാറുകയാണ്. ഈ വർഷം ടെസ്റ്റ് ക്രിക്കറ്റ്‌ ഫോർമാറ്റിൽ റൂട്ട് നേടുന്ന അഞ്ചാം ടെസ്റ്റ് സെഞ്ച്വറിയാണിത്. കൂടാതെ ഈ വർഷം ഇന്ത്യക്ക് എതിരെ മാത്രം മൂന്ന് ടെസ്റ്റ് സെഞ്ച്വറികൾ അടിച്ചെടുക്കുവാനും താരത്തിന് സാധിച്ചിട്ടുണ്ട്. നിലവിൽ ഈ വർഷം ഏറ്റവും അധികം സെഞ്ച്വറികൾ നേടിയ താരമായി റൂട്ട് മാറി.കൂടാതെ അന്താരാഷ്ട്ര ക്രിക്കറ്റിൽ 16000 റൺസ് എന്നൊരു നേട്ടം മറികടക്കാനും റൂട്ടിന് സാധിച്ചു.നിലവിലെ താരങ്ങളിൽ ഏറ്റവും അധികം അന്താരാഷ്ട്ര റൺസ് നേടിയ നാലാം താരമാണ് റൂട്ട്.22917 റൺസുമായി കോഹ്ലിയാണ് ഈ ലിസ്റ്റിൽ ഒന്നാമൻ

See also  കോഹ്ലിയുടെ റെക്കോർഡ് പഴങ്കഥയാക്കി ഗിൽ. ചരിത്രം മാറ്റി കുറിച്ച തകർപ്പൻ റെക്കോർഡ്.

കൂടാതെ ലോർഡ്‌സിൽ മറ്റൊരു ടെസ്റ്റ് സെഞ്ച്വറി കൂടി തന്റെ ഇഷ്ട ഗ്രൗണ്ടായി ലോർഡ്‌സ് വേദിയെ മാറ്റുകയാണ് റൂട്ട്. ഈ വർഷം ടെസ്റ്റ് ക്രിക്കറ്റിൽ ഇതുവരെ 1200ൽ അധികം റൺസ് നേടിയ റൂട്ട് ഒരു കലണ്ടർ വർഷം 2000 റൺസ് എന്നൊരു നേട്ടം സ്വന്തമാക്കുമോ എന്ന ആകാംക്ഷ ക്രിക്കറ്റ്‌ ലോകത്തും സജീവമാണ്.669 റൺസ് നേടിയ രോഹിത് ശർമയാണ് ഈ ലിസ്റ്റിൽ രണ്ടാമൻ. ഈ വർഷം 6 ടെസ്റ്റ് മത്സരങ്ങൾ കൂടി റൂട്ടിന് ബാക്കിയുണ്ട്

Scroll to Top