ടീമിൽ നിന്നും പുറത്താക്കിയാൽ ഉടനെ അവർ പ്രശ്നമുണ്ടാക്കില്ല :പരിഹാസവുമായി ഗവാസ്ക്കർ

Kohli vs England

ഇന്ത്യ :ഇംഗ്ലണ്ട് ലോർഡ്സ് ക്രിക്കറ്റ്‌ ടെസ്റ്റ് നാലാം ദിനത്തിലേക്ക് കടക്കുമ്പോൾ ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം വളരെ അധികം ആവേശത്തോടെ നോക്കുന്നത് ഇന്ത്യൻ ടീമിന്റെ രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിലെ പ്രകടനത്തിലേക്കാണ്. ആദ്യ ടെസ്റ്റിലും ലോർഡ്‌സിലെ ഒന്നാം ഇന്നിങ്സിലും നിരാശ മാത്രം ബാറ്റിങ്ങിൽ സമ്മാനിച്ച നായകൻ കോഹ്ലിക്കും, പൂജാരക്കും ഒപ്പം രഹാനെക്കും ഇന്ന്‌ ആരംഭിക്കുന്ന രണ്ടാം ഇന്നിങ്സ് ബാറ്റിങ് പ്രകടനം വളരെ ഏറെ പ്രധാനമാണ്. ടെസ്റ്റ് ടീമിൽ ഇന്ത്യയുടെ വിശ്വസ്ത ബാറ്റ്‌സ്മാന്മാരായ മൂവരും ബാറ്റിങ്ങിൽ താളം കണ്ടെത്തുന്നില്ല എന്നതിനൊപ്പം മൂവരും വിക്കറ്റുകൾ നഷ്ടമാക്കുന്ന രീതിയും ചർച്ചകൾക്ക് കാരണമായി മാറി കഴിഞ്ഞു. രഹാനെ, പൂജാര എന്നിവർ അവസാന പത്തിലേറെ ടെസ്റ്റ് ഇന്നിങ്സുകളിൽ മോശം ഫോമിന്റെ പര്യായമായി മാറി കഴിഞ്ഞിട്ടുണ്ട് എന്നും ആരാധകർ പരിഹസിക്കുന്നുണ്ട്.

എന്നാൽ ഇക്കാര്യത്തിൽ തന്റെ ഉറച്ച അഭിപ്രായം വിശദമാക്കുകയുമാണ് മുൻ ഇന്ത്യൻ ഇതിഹാസംസുനിൽ ഗവാസ്ക്കർ. രഹാനെയും പൂജാരയും ഒരേ രീതിയിൽ തന്നെയാണ് പുറത്താകുന്നത് എന്നൊരു നിരീക്ഷണം മുൻപ് വിശദീകരിച്ച മുൻ താരം ടീമിൽ നിന്നും ഇരുവരെയും മാറ്റാൻ തയ്യാറാണോ എന്നുള്ള ആരാധകരുടെ ചോദ്യത്തിനും മറുപടികൾ നൽകി. “ലോ പ്രൊഫൈൽ താരങ്ങളായ ഇരുവരെയും ടീമിൽ നിന്നും പുറത്താക്കിയാൽ അവർ നാളെ ഷർട്ട് വലിച്ചുകീറി ഒരു വിവാദ സീൻ സൃഷ്ടിക്കില്ല എന്നുള്ളത് ഉറപ്പാണ്. പക്ഷേ ഇരുവരുടെയും പ്രശ്നങ്ങൾ എന്താണ് എന്നതും നാം കണ്ടെത്തണം ” സുനിൽ ഗവാസ്ക്കർ തന്റെ നിലപാട് വ്യക്തമാക്കി.

See also  IPL 2024 : രാജസ്ഥാന്‍ റോയല്‍സിന് തിരിച്ചടി. ഇന്ത്യന്‍ പേസര്‍ ഈ സീസണ്‍ കളിക്കില്ലാ.

“പൂജാര അവസാന മത്സരങ്ങളിൽ എല്ലാം പുറത്തായ രീതി നിങ്ങൾ എല്ലാവരും ഒന്ന് പരിശോധിക്കൂ. ഔട്ട്‌ സ്വിങറുകൾക്കെല്ലാം മുൻപിൽ പതറുന്ന പൂജാരയെ നമ്മൾ ഇപ്പോൾ സ്ഥിരമായി കാണുന്നുണ്ട്. ഈ ഒരു പ്രശ്നം പരിഹരിക്കേണ്ടത് പൂജാരക്ക്‌ ഒപ്പമുള്ള സപ്പോർട്ടിങ് സ്റ്റാഫിന്റെ കൂടി ഉത്തരവാദിത്വമാണ്.രഹാനെയാണ് പല നിർണായക മത്സരങ്ങളിലും നമ്മുടെ രക്ഷകനായി എത്തിയത് എന്നതും നാം മറക്കരുത്. പ്രഥമ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കിവീസിന് എതിരെ രഹാനെയായിരുന്നു ടോപ് സ്കോറർ “ഗവാസ്ക്കർ ചൂണ്ടികാട്ടി

Scroll to Top