ഇന്ത്യ :ഇംഗ്ലണ്ട് നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ആവേശം പോരാട്ടം അഞ്ചാം ദിവസം കൂടി നടക്കുമ്പോൾ ക്രിക്കറ്റ് പ്രേമികൾ എല്ലാം വളരെ അധികം ത്രില്ലിലാണ്. ആധുനിക ടെസ്റ്റ് ക്രിക്കറ്റിലെ ശക്തരായ രണ്ട് ടീം ഏറ്റുമുട്ടുമ്പോൾ മറ്റൊരു ക്ലാസ്സിക് മത്സരം ക്രിക്കറ്റ് ആരാധകരടക്കം എല്ലാവരും പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ ലോർഡ്‌സ് ടെസ്റ്റിൽ അഞ്ചാം ദിനം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ തോൽവിക്കാകും നമ്മൾ എല്ലാം സാക്ഷിയാകുമെന്നുള്ള പ്രവചനവുമായി രംഗത്ത് എത്തുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര.മുൻ ഇന്ത്യൻ താരം നടത്തിയ പ്രവചനം ക്രിക്കറ്റ് ലോകത്തും ചർച്ചയായി മാറി കഴിഞ്ഞു.
ലോർഡ്‌സ് ടെസ്റ്റിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് തോൽവിയാകും നേരിടേണ്ടി വരിക എന്നുള്ള ആകാശ് ചോപ്രയുടെ വമ്പൻ പ്രവചനം ആരാധകരിൽ നിന്നും ചില വിമർശനവും കേൾക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ ലോർഡ്‌സിലെ പിച്ചിൽ അഞ്ചാം ദിനം സ്വിങ്ങ് ബൗളർമാരെ അടക്കം നേരിടുക ശ്രമകരമാണ് എന്നും ചോപ്ര ചൂണ്ടികാണിക്കുന്നുണ്ട്. ഇന്ത്യൻ ടീമിനെ 2 ഓവറിൽ പുറത്താക്കുവാൻ ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർമാർക്ക് സാധിക്കുമെന്നും ചോപ്ര വിശദമാക്കുന്നുണ്ട്.
“പുതിയ പന്ത് കൂടി ഇംഗ്ലണ്ടിന്റെ കയ്യിൽ ഉണ്ടെന്നത് നമ്മൾ മറക്കരുത്. ആദ്യ 20 ഓവറിൽ ഇന്ത്യൻ ടീം പുറത്താകുവാൻ തന്നെയാണ് സാധ്യത.രണ്ടാം ടെസ്റ്റ് കൂടി ജയിച്ച് പരമ്പരയിൽ 1-0ന് മുൻപിൽ എത്തുവാൻ ഇംഗ്ലണ്ട് ടീമിന് ഇന്ന് തന്നെ സാധിക്കാനാണ് സാധ്യത.”ആകാശ് ചോപ്ര അഭിപ്രായം വിശദമാക്കി
അതേസമയം അഞ്ചാം ദിനം ആദ്യത്തെ സെക്ഷനിൽ തന്നെ ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടി നൽകി വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ റിഷാബ് പന്തിന്റെ വിക്കറ്റ് നഷ്ടമായി.46 പന്തിൽ 22 റൺസാണ് പന്ത് അടിച്ചെടുത്തത്.