നബിക്കും റാഷിദ് ഖാനുമായി പ്രാർത്ഥിച്ച് ക്രിക്കറ്റ്‌ ലോകം :അവർ എത്തുമെന്ന് ഹൈദരാബാദ് ടീം

images 2021 08 16T170700.736

ഇന്ന്‌ ലോകത്തിന് മുഴുവൻ ആശങ്കകൾ സമ്മാനിക്കുന്നത് അഫ്‌ഘാൻ എന്നൊരു രാജ്യമാണ്. അഫ്‌ഘാനിൻ ഇപ്പോൾ തന്നെ നടക്കുന്ന ആക്രമണവും ഒപ്പം രാഷ്ട്രീയ സാഹചര്യവും ക്രിക്കറ്റ്‌ ആരാധകരിൽ അടക്കം വിഷമങ്ങൾ വളരെ അധികം ഇപ്പോൾ സമാനിക്കുന്നുണ്ട്. അഫ്‌ഘാൻ ക്രിക്കറ്റ്‌ ടീമിന്റെയും താരങ്ങളുടെയും ഭാവി എന്താകുമെന്നുള്ള ആശങ്കകൾ സജീവമായിരിക്കെ മറ്റൊരു സന്തോഷ വാർത്തകൾ സമ്മാനിക്കുകയാണ് സൺറൈസേഴ്സ് ഹൈദരാബാദ് ടീം. ഇത്തവണ ഐപിഎല്ലിൽ അഫ്‌ഘാൻ ടീം താരങ്ങളായ റാഷിദ് ഖാൻ, മുഹമ്മദ്‌ നബി എന്നിവർ കളിക്കാനായി എത്തുമെന്നാണ് ഹൈദരാബാദ് ടീമിന്റെ പ്രഖ്യാപനം.

“എന്താണ് ഇപ്പോൾ അവിടെ വളരെ ഏറെ നിരാശയോടെ സംഭവിക്കുന്നത് എന്നുള്ള കാര്യം ഞങ്ങൾ ചർച്ചചെയ്തിട്ടില്ല പക്ഷേ അവർ ഇരുവരും ഐപിഎല്ലിൽ ബാക്കി മത്സരങ്ങൾ കളിക്കാൻ എത്തുമെന്നാണ് ഞങ്ങൾ എല്ലാവരും വിശ്വസിക്കുന്നത്. അവർ ഇരുവരും ശേഷിക്കുന്ന എല്ലാ മത്സരവും ടീമിനായി കളിക്കാൻ എത്തും ” മുതിർന്ന ഹൈദരാബാദ് മാനേജ്മെന്റ് അംഗം വിശദമാക്കി

അതേസമയം ഹൈദരാബാദ് ടീം ഓഗസ്റ്റ് 31നാണ് യൂഎഇയിലേക്ക് പറക്കുക. പ്രമുഖ താരങ്ങളായ കെയ്ൻ വില്യംസൺ, ഡേവിഡ് വാർണർ, ബെയർസ്റ്റോ എന്നിവർ ടീമിനോപ്പം അവശേഷിക്കുന്ന മത്സരങ്ങൾ കളിക്കുമെന്നാണ് സൂചന. നിലവിൽ ഒരു ടി :20 ക്രിക്കറ്റ്‌ ടൂർണമെന്റ് ടൂർണമെന്റ് ഭാഗമായി വിദേശത്താണ് റാഷിദ് ഖാനുള്ളത്.നിലവിൽ ഐപിൽ പോയിന്റ് ടേബിളിൽ അവസാന സ്ഥാനം മാത്രമാണ് ഹൈദരാബാദ് ടീമിന് സ്വന്തം. ഏഴ് കളികളിൽ നിന്നും ഒരൊറ്റ കളി മാത്രമാണ് ഹൈദരാബാദ് ടീം ജയിച്ചത്.

See also  എന്റെ കരിയറിലെ ഏറ്റവും മികച്ച സ്പെൽ. വിശാഖപട്ടണത്തെ സ്പെല്ലിനെ പറ്റി അശ്വിൻ.

സൺറൈസേഴ്സ് ഹൈദരാബാദ് ടീം സ്‌ക്വാഡ് :David Warner, Abdul Samad, Abhishek Sharma, Basil Thampi, Bhuvneshwar Kumar, Jason Holder, Jonny Bairstow, Kane Williamson, Manish Pandey, Mitchell Marsh, Mohammad Nabi, Priyam Garg, Rashid Khan, Sandeep Sharma, Shahbaz Nadeem, Shreevats Goswami, Siddarth Kaul, Khaleel Ahmed, T Natarajan, Vijay Shankar, Virat Singh, Wriddhiman Saha, Jagadeesha Suchith, Kedar Jadhav, Mujeeb Ur Rahman

Scroll to Top