സൗത്താഫ്രിക്കക്ക് എതിരായ കേപ്ടൗൺ ടെസ്റ്റിൽ തോൽവി നേരിട്ട ഇന്ത്യൻ ടീമിനെ ഞെട്ടിച്ചത് വിരാട് കോഹ്ലിയുടെ ടെസ്റ്റ് ക്യാപ്റ്റൻസിയിൽ നിന്നും രാജി പ്രഖ്യാപനമാണ്. അവിചാരിതമായി കോഹ്ലി ടെസ്റ്റ് ക്യാപ്റ്റൻസി കൂടി ഒഴിഞ്ഞതോടെ ഇന്ത്യൻ ടീമിൽ ആരാകും അടുത്ത ടെസ്റ്റ് നായകൻ എന്നത് ചർച്ചാവിഷയമായി മാറി കഴിഞ്ഞു. അതേസമയം ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്ത്യൻ നായകൻ എന്ന വിശേഷണം നേടിയാണ് വിരാട് കോഹ്ലി പടിയിറങ്ങുന്നത്.വിരാട് കോഹ്ലി ടെസ്റ്റ് ക്യാപ്റ്റൻസി മികവിനെ വാനോളം പുകഴ്ത്തുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിനായി ഡീഎൻഎ നൽകിയത് കോഹ്ലിയാണെന്ന് പറയുകയാണ് മുൻ ഇന്ത്യൻ താരം. കോഹ്ലി കുറിച്ച നേട്ടങ്ങൾ എക്കാലവും ഇന്ത്യൻ പ്രേമികൾ ഓർക്കുമെന്നാണ് ആകാശ് ചോപ്രയുടെ നിരീക്ഷണം.
” ഇന്ത്യൻ ടെസ്റ്റ് ടീമിന് ഇത്രത്തോളം ഉയരത്തിൽ എത്തിച്ചത് നായകനായ കോഹ്ലിയാണ്. അദ്ദേഹം വ്യത്യസ്ത തീരുമാനങ്ങൾ എടുത്താണ് ടീം ഇന്ത്യക്ക് ഒന്നാം നമ്പർ ടെസ്റ്റ് ടീം സ്ഥാനവും നേടി തന്നത്.ഫ്ലാറ്റ് പിച്ചുകളേക്കാൾ കൂടുതൽ ബൗളിംഗ് ഫ്രണ്ട്‌ലി വിക്കറ്റുകൾക്ക് പ്രാധാന്യം നൽകിയ കോഹ്ലി 5 ബൗളിംഗ് ഓപ്ഷനാണ് ഇന്ത്യൻ ടെസ്റ്റ് ഇലവനിൽ ഉപയോഗിച്ചത്.5 ബൗളർമാരെ ടെസ്റ്റ് മത്സരത്തിൽ ഉപയോഗിക്കാനും അതിന് ശേഷം എല്ലാ റിസ്‌ക്കും ഏറ്റെടുക്കാനും കോഹ്ലി തയ്യാറായി.ഫിറ്റ്നസ് കാര്യത്തിൽ കോഹ്ലി കൊണ്ടുവന്ന മാറ്റങ്ങളും നാം ഈ സമയം ഓർക്കണം. സ്വന്തം ഫിറ്റ്നസ് ഒപ്പം ടീമിന്റെ മുഴുവൻ ഫിറ്റ്നസ് രീതികളും കോഹ്ലി മാറ്റി മറിച്ചു.”ആകാശ് ചോപ്ര വാചാലനായി
” ടെസ്റ്റ് ക്രിക്കറ്റിന് അടക്കം ഇന്ത്യയിൽ അടുത്തിടെ സംഭവിച്ച ആരാധകപിന്തുണ നമ്മൾ ശ്രദ്ധിക്കുമ്പോൾ അതിന് പിന്നിൽ പ്രധാനം കാരണം കോഹ്ലിയാണെന്നത് വ്യക്തം.കോഹ്ലി തന്റെ കരിയറിൽ എല്ലാ കാലത്തും ടെസ്റ്റ് ക്രിക്കറ്റിന് വളരെ അധികം പ്രാധാന്യം നൽകിയിട്ടുണ്ട്. ഒരു ടെസ്റ്റ് മത്സരം പോലും മിസ്സ് ആക്കാൻ കോഹ്ലി ആഗ്രഹച്ചിരുന്നില്ല. ലിമിറ്റഡ് ഓവർ ഫോർമാറ്റിൽ തിളങ്ങുമ്പോഴും വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിന് വേറെ തലത്തിലുള്ള സപ്പോർട്ടും ഫാൻ ബേസും സൃഷ്ടിച്ചു” ആകാശ് ചോപ്ര വാനോളം പുകഴ്ത്തി.