കോഹ്ലിയുടെ സ്ഥാനം ഒഴിയലില്‍ വൈകാരികമായി പ്രതികരിച്ച് അനുഷ്ക ശർമ്മ.

ഇന്ത്യൻ ക്രിക്കറ്റ്‌ പ്രേമികളിൽ എല്ലാം ഏറെ ഞെട്ടൽ സൃഷ്ടിച്ചാണ് വിരാട് കോഹ്ലി ടെസ്റ്റ്‌ ക്യാപ്റ്റൻസി സ്ഥാനത്ത് നിന്നും പടിയിറങ്ങിയത്. കേപ്ടൗണിൽ സൗത്താഫ്രിക്കയോട് ഏഴ് വിക്കറ്റ് തോൽവി വഴങ്ങിയ ടീം ഇന്ത്യക്ക് ഇപ്പോൾ തിരിച്ചടിയായി മാറിയിരിക്കുകയാണ് കോഹ്ലിയുടെ ഈ തീരുമാനം.2014ൽ ഇതിഹാസ നായകൻ ധോണിയിൽ നിന്നും ടെസ്റ്റ്‌ ക്യാപ്റ്റൻസി ഏറ്റെടുത്ത കോഹ്ലി ഇന്ത്യൻ ടീമിനെ തുടർച്ചയായി 5 വർഷ കാലം നമ്പർ വൺ ടീമാക്കി മാറ്റിയ ശേഷമാണ് നായക സ്ഥാനം ഒഴിയുന്നത്.

ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും ചരിത്രത്തിൽ തന്നെ ആദ്യമായി ടെസ്റ്റ്‌ പരമ്പര നേട്ടത്തിലേക്ക് എത്തിയ കോഹ്ലി അപൂർവ്വമായ അനേകം നേട്ടങ്ങൾക്ക് ഒപ്പമാണ് നായക കുപ്പായം അഴിക്കുന്നത്. കോഹ്ലിയുടെ ഈ തീരുമാനം മുൻ താരങ്ങളിൽ അടക്കം വ്യത്യസ്ത അഭിപ്രായമാണ് ഉയർത്തിയത് എങ്കിലും കോഹ്ലിക്ക് പിന്തുണയുമായി എത്തുകയാണിപ്പോൾ ഭാര്യ അനുഷ്ക ശർമ്മ.

ഇന്ത്യൻ ക്രിക്കറ്റ്‌ ബോർഡും കോഹ്ലിയും തമ്മിൽ പ്രശ്നങ്ങൾ ഇപ്പോഴും സജീവം എന്നുള്ള ആക്ഷേപങ്ങൾക്കിടയിലാണ് ചില കടുത്ത വാക്കുകളുമായി അനുഷ്ക ശർമ്മ എത്തുന്നത്.താരത്തിന്റെ ഈ ഒരു സോഷ്യൽ മീഡിയ പോസ്റ്റ്‌ ഇതിനകം തന്നെ ഹിറ്റായി മാറി കഴിഞ്ഞു. “എനിക്ക് നല്ല ഓർമയുണ്ട്. അന്ന് നിങ്ങൾ എന്നോട് പറഞ്ഞത്.

2014ൽ ടെസ്റ്റ്‌ ക്യാപ്റ്റൻസി റോളിൽ നിന്നും ധോണി ഒഴിയാനുള്ള കാരണം നിങ്ങളാണെന്നത്. കൂടാതെ അന്ന് ധോണി നൽകിയ ഉപദേശം കേട്ട് നമ്മൾ ഇരുവരും പൊട്ടിച്ചിരിച്ചിരുന്നു.ടെസ്റ്റ്‌ നായക സ്ഥാനം കോഹ്ലിക്ക് നൽകിയ ശേഷം ധോണി പറഞ്ഞത് ഇനി നിന്‍റെ താടിയും വേഗം നരാക്കാൻ തുടങ്ങുമെന്നാണ്. നമ്മൾ അന്ന് അത് കേട്ട് വളരെ അധികം പൊട്ടിചിരിച്ചിരുന്നു ” അനുഷ്ക ശർമ്മ ഇപ്രകാരം ഇൻസ്റ്റാഗ്രമിൽ കുറിച്ചു

“അതിന് ശേഷം താടിക്കും അപ്പുറം നിങ്ങൾ നരക്കുന്നത് കണ്ടു. നിങ്ങളിലെ വളർച്ച കണ്ടു.നിങ്ങൾക്ക് ചുറ്റുമുള്ള വളർച്ചയും കണ്ടു. ഇന്ത്യൻ നാഷണൽ ക്രിക്കറ്റ്‌ ടീമിന്റെ വളർച്ചയും ഞാൻ കണ്ടു. ടീമിന്റെ നായകൻ എന്നുള്ള നിലയിൽ നിങ്ങൾ വളർച്ചയിൽ ഞാൻ വളരെ ഏറെ അഭിമാനിക്കുന്നുണ്ട്.എങ്കിലും ഞാൻ കൂടുതലായി അഭിമാനിക്കുന്നത് നിങ്ങൾ ഉള്ളിൽ കൈവരിച്ച വളർച്ചയിൽ തന്നെ. ഈ ഏഴ് വർഷങ്ങളിൽ അച്ഛനെന്ന നിലയിൽ സംഭവിച്ച വളർച്ചയും മാറ്റവും എല്ലാം നമ്മളുടെ മകൾ കണ്ടിരിക്കും “താരം അഭിപ്രായം വിശദമാക്കി.