വിദേശ മണ്ണിൽ ഈ കളി ഗുണമില്ല : മുന്നറിയിപ്പ് നൽകി ഇർഫാൻ പത്താൻ

FB IMG 1642253871377

സൗത്താഫ്രിക്കക്ക്‌ എതിരായ കേപ്ടൗൺ ടെസ്റ്റിലെ തോൽവി ഇന്ത്യൻ ടീമിനെ എത്തിച്ചത് വമ്പൻ പ്രതിസന്ധിയിലേക്കാണ്. ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും ടെസ്റ്റ്‌ പരമ്പര ജയിച്ച് ചരിത്ര നേട്ടം സ്വന്തമാക്കിയ വിരാട് കോഹ്ലിക്കും ടീമിനും ഈ നേട്ടം സൗത്താഫ്രിക്കൻ മണ്ണിൽ ആവർത്തിക്കാൻ സാധിച്ചില്ല. ഒന്നാം ടെസ്റ്റ്‌ മത്സരം ജയിച്ച ശേഷമാണ് 2-1ന് ഇന്ത്യൻ ടീം ടെസ്റ്റ്‌ പരമ്പര കൈവിട്ടത്. ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഭാഗമായ ഈ ടെസ്റ്റ്‌ പരമ്പര കൈവിട്ടതിനെ തുടർന്ന് വിരാട് കോഹ്ലി ടെസ്റ്റ്‌ നായകസ്ഥാനവും രാജിവെച്ചിരുന്നു. എന്നാൽ ടെസ്റ്റ്‌ മത്സരങ്ങളിൽ പേസർമാർ അടക്കം സ്ഥിരതയോടെ പ്രകടനങ്ങൾ പുറത്തെടുക്കുമ്പോൾ ഈ ടെസ്റ്റ്‌ പരമ്പര തോൽവിക്കുള്ള കാരണം ബാറ്റിങ് നിരയാണെന്നാണ് മുൻ താരങ്ങളുടെ അഭിപ്രായം. ഇക്കാര്യം വിശദകമാക്കി ഇങ്ങനെ വിദേശത്ത് കളിച്ചാൽ പോരെന്ന് പറയുകയാണ് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ.

വിദേശ മണ്ണിൽ ടെസ്റ്റ്‌ കളിക്കുമ്പോൾ ഇങ്ങനെ ഒരു ടീം മാത്രം പോരെന്നാണ് ഇർഫാൻ പത്താന്റെ അഭിപ്രായം. ടെസ്റ്റ്‌ മത്സരങ്ങളിൽ ചില മാറ്റങ്ങൾ കൂടി കൊണ്ട് വരണമെന്നാണ് പത്താന്റെ നിരീക്ഷണം.”ഇന്ത്യൻ മിഡിൽ ഓർഡറിൽ വളരെ ഏറെ മാറ്റം ഉണ്ടാവുമെന്നാണ് എനിക്ക് തോന്നിപ്പിക്കുന്നത്. എന്നാല്‍ വിദേശ പര്യടനങ്ങളില്‍ മറ്റൊരു കാര്യം സൂചിപ്പിക്കാനാണ് എനിക്ക് ഇഷ്ടം”

Read Also -  ജയസ്വാൾ എന്തിനാണ് തിടുക്കം കാട്ടുന്നത്? പതിയെ കളിക്കണമെന്ന് മുഹമ്മദ് ഷാമി.

”.ഈ ടെസ്റ്റ്‌ പരമ്പരയും കാണിക്കുന്നത് അത് തന്നെയാണ്.വിദേശത്ത് ടെസ്റ്റുകൾ കളിക്കുമ്പോൾ ടീം ഇന്ത്യക്ക് ഒപ്പം ഒരു റ്വിസ്റ്റ് സ്പിന്നർ എങ്കിലും കളിക്കണം എന്നാണ് എന്റെ അഭിപ്രായം. അവർക്ക് എല്ലാ പിച്ചിലും ഏത് സാഹചര്യത്തിലും വിക്കറ്റ് വീഴ്ത്താൻ സാധിക്കും “പത്താൻ നിരീക്ഷിച്ചു.

“അശ്വിൻ, ജഡേജ എന്നിവരിൽ നിന്നും ഏറെ ദൂരം ഇന്ത്യൻ ടീം പോകേണ്ടത് ആവശ്യമാണ്‌. റ്വിസ്റ്റ് സ്പിൻ ബൗളർമാർക്ക്‌ ഏതൊരു സാഹചര്യവും അവർ ബൗളിംഗ് മികവിനാൽ തന്നെ അനുകൂലമാക്കി മാറ്റാൻ സാധിക്കും. ഒപ്പം അവർക്ക് നിർണായക ബ്രേക്ക്‌ ത്രൂ വിക്കറ്റ് വീഴ്ത്താൻ കഴിയും “ഇർഫാൻ പത്താൻ അഭിപ്രായം വിശദമാക്കി. ഏറെ മാസങ്ങൾ മുൻപ് ടെസ്റ്റ്‌ പരമ്പരയിൽ കുൽദീപ് യാദവ് കളിച്ചിരുന്നെങ്കിലും മോശം ഫോമിനെ തുടർന്ന് താരം ടീമിന് പുറത്താണ് ഇപ്പോൾ.

Scroll to Top