മുംബൈ സ്വദേശികളായ ഇന്ത്യന്‍ താരങ്ങള്‍ക്ക് ക്വാറന്റീനില്‍ ഇളവ് പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍

0
1

ഓസ്ട്രേലിയയില്‍ നിന്ന്  ടെസ്റ്റ് പരമ്പരയിൽ ഐതിഹാസിക വിജയത്തോടെ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ    ഇന്ത്യന്‍ താരങ്ങളെല്ലാം ഇപ്പോൾ ക്വാറന്റൈൻ സാഹചര്യങ്ങളിലാണ്. എന്നാൽ    മുംബൈ സ്വദേശികളായ ഇന്ത്യൻ താരങ്ങൾക്ക്   ക്വാറന്റൈൻ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ മഹാരാഷ്ട്ര സര്‍ക്കാര്‍.

ഇന്ന് രാവിലെ മുംബൈയില്‍ എത്തിയ താരങ്ങള്‍ക്ക് ക്വാറന്റീനില്‍ ഇളവ് നല്‍കണമെന്ന ആവശ്യം മുംബൈ ക്രിക്കറ്റ് അസോസ്സിയേഷനും ബിസിസിയും  മുൻപോട്ട് വെച്ചിരുന്നു .അതേസമയം  ഇക്കാര്യത്തിൽ ഇന്ത്യൻ ടീം അംഗങ്ങൾക്ക് സഹായകമായത് എൻസിപി ദേശിയ അധ്യക്ഷൻ  ശരദ് പവാറിന്റെ ഇടപെടലാണ് .ശരത്  പവാറിലൂടെ ബിസിസിഐ  സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി  തങ്ങളുടെ ആവശ്യം  സാധിച്ചെടുക്കുകയായിരുന്നു. മഹാരാഷ്ട്ര സര്‍ക്കാരിലെ വലിയൊരു സഖ്യകക്ഷിയാണ് ശരദ് പവാറിന്റെ എന്‍സിപി.

ഓസീസ് പര്യടന ശേഷം നാട്ടിലെത്തിയ താരങ്ങളെല്ലാം ഓഗസ്റ്റ് മുതല്‍ പലപ്പോഴും  ക്വാറന്റീനിലാണെന്നതും ഇവര്‍ സ്ഥിരം കോവിഡ് ടെസ്റ്റ് എടുക്കുന്നതിനാലും ഇവര്‍ക്ക് ഇളവ് അനുവദിക്കണം എന്നതായിരുന്നു ബിസിസിഐ  ആവശ്യം. കൂടാതെ  മഹാരാഷ്ട്രയില്‍ യൂറോപ്പ്, യുകെ, ദക്ഷിണാഫ്രിക്ക, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് 14 ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയ സാഹചര്യത്തിലാണ് ഈ നീക്കം.

LEAVE A REPLY

Please enter your comment!
Please enter your name here