ബട്ലറടക്കം 5 താരങ്ങളെ ലക്ഷ്യമിട്ട് മുംബൈ. ബുംറക്കൊപ്പം ഷമിയേയും സ്വന്തമാക്കാൻ നീക്കം.

2025 മെഗാ ലേലത്തിന് മുന്നോടിയായി 5 താരങ്ങളെയാണ് ഇത്തവണ മുംബൈ ഇന്ത്യൻസ് നിലനിർത്തിയിരിക്കുന്നത്. താങ്കൾക്കായി കഴിഞ്ഞ സീസണുകളിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച 5 മികച്ച താരങ്ങളെ കണ്ടെത്താൻ മുംബൈയ്ക്ക് ഇപ്പോൾ സാധിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിലെ ടീമിന്റെ നായകനായ ഹർദിക് പാണ്ഡ്യ, മുൻ നായകൻ രോഹിത് ശർമ, നിലവിലെ ഇന്ത്യയുടെ ട്വന്റി20 നായകനായ സൂര്യകുമാർ യാദവ്, സൂപ്പർ പേസർ ജസ്പ്രീത് ബുമ്ര എന്നിവരെ നിലനിർത്താൻ മുംബൈയ്ക്ക് സാധിച്ചു.

ഇവർക്കൊപ്പം തങ്ങളുടെ അഞ്ചാമത്തെ ഓപ്ഷനായി മുംബൈ തെരഞ്ഞെടുത്തത് യുവതാരം തിലക് വർമയെയാണ്. തങ്ങളുടെ ലിസ്റ്റിലെ അവസാന താരമായി ഒരു റൈറ്റ് ടു മാച്ച് കാർഡ് ഉപയോഗിക്കാനും മുംബൈയ്ക്ക് സാധിക്കും. ഇത്തവണത്തെ ലേലത്തിൽ മുംബൈ തെരഞ്ഞെടുക്കാൻ സാധ്യതയുള്ള താരങ്ങളെ പരിശോധിക്കാം.

1. നേഹൽ വധേര

കഴിഞ്ഞ സീസണിൽ മുംബൈ ടീമിനായി മികച്ച പ്രകടനമാണ് വധേര കാഴ്ചവച്ചത്. ഇതുവരെ ഐപിഎല്ലിൽ 20 മത്സരങ്ങളിൽ നിന്ന് 350 റൺസ് ടീമിനായി സ്വന്തമാക്കാൻ വധേരയ്ക്ക് സാധിച്ചിട്ടുണ്ട്. അതിനാൽ ഇത്തവണയും ഈ യുവതാരത്തിനായി മുംബൈ രംഗത്ത് വരാൻ എല്ലാ സാധ്യതയുമുണ്ട്.

2. മിച്ചൽ സ്റ്റാർക്ക്

കഴിഞ്ഞ സീസണിൽ 24.75 കോടി എന്ന റെക്കോർഡ് തുകയ്ക്കയിരുന്നു കൊൽക്കത്ത മിച്ചൽ സ്റ്റാർക്കിനെ സ്വന്തമാക്കിയത്. ടീമിനായി മികച്ച പ്രകടനം കാഴ്ചവയ്ക്കാനും സ്റ്റാർക്കിന് സാധിച്ചു. എന്നാൽ ഇത്തവണ സ്റ്റാർക്കിനെ നിലനിർത്താൻ കൊൽക്കത്തയ്ക്ക് കഴിഞ്ഞില്ല. മികച്ച ഒരു ബോളിങ് നിരയെ നിർമ്മിക്കാൻ ശ്രമിക്കുന്ന മുംബൈയ്ക്ക് ആദ്യ ഓപ്ഷനായി മിച്ചൽ സ്റ്റാർക്കിനെ ഉപയോഗിക്കാം. മിച്ചൽ സ്റ്റാർക്കും ബൂമ്രയും തമ്മിലുള്ള കോമ്പിനേഷൻ എതിർ ടീമുകൾക്ക് ഭീഷണി സൃഷ്ടിക്കും.

3. മുഹമ്മദ് ഷാമി

നിലവിൽ പരിക്കിന്റെ പിടിയിലാണെങ്കിലും ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച പേസർമാരിൽ ഒരാളാണ് മുഹമ്മദ് ഷാമി. ഇതുവരെ ഐപിഎല്ലിൽ 77 മത്സരങ്ങളിൽ നിന്ന് 79 വിക്കറ്റുകളാണ് മുഹമ്മദ് ഷാമി സ്വന്തമാക്കിയിട്ടുള്ളത്. ഇന്ത്യൻ ടീമിനായി ബുമ്രയ്‌ക്കൊപ്പം മികച്ച ഒരു ബോളിങ് കൂട്ടുകെട്ട് ഉണ്ടാക്കാൻ ഷാമിയ്ക്ക് സാധിച്ചിട്ടുണ്ട്. അതേ കൂട്ടുകേട്ട് തന്നെ മുംബൈക്കായി കെട്ടിപ്പടുക്കാനും താരത്തിന് കഴിയും.

4. ജോസ് ബട്ലർ

മുംബൈ ടീമിന് ഓപ്പണിങ്ങിൽ ഒരു വെടിക്കെട്ട് ബാറ്ററെ ആവശ്യമാണ്. തങ്ങളുടെ വെടിക്കെട്ട് ഓപ്പണറായ ഇഷാൻ കിഷനെ നിലനിർത്താൻ മുംബൈയ്ക്ക് ഇത്തവണ സാധിച്ചിട്ടില്ല. ഇതിനു പകരമായി പരിഗണിക്കാവുന്ന ഒരു പേര് തന്നെയാണ് ജോസ് ബട്ലറിന്റേത്. കഴിഞ്ഞ സീസണുകളിൽ രാജസ്ഥാൻ ടീമിനായി മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചിട്ടുള്ളത്. ഇതുവരെ ഐപിഎല്ലിൽ 107 മത്സരങ്ങളിൽ നിന്ന് 3582 റൺസാണ് ബട്ലറുടെ സമ്പാദ്യം.

5. ജിതേഷ് ശർമ

മധ്യനിരയിലേക്ക് മുംബൈയ്ക്ക് പരിഗണിക്കാൻ സാധിക്കുന്ന ഒരു ബാറ്ററാണ് ജിതേഷ് ശർമ. ഇന്ത്യൻ പ്രീമിയർ ലീഗിലെ തകര്‍പ്പന്‍ പ്രകടനങ്ങൾ കൊണ്ടാണ് ജിതേഷ് ശ്രദ്ധ നേടിയത്. ഇപ്പോൾ ഇന്ത്യൻ ടീമിന്റെ ഭാഗമായി കളിക്കാനും ജിതേഷിന് സാധിക്കുന്നുണ്ട്. ഐപിഎല്ലിൽ ഇതുവരെ 40 മത്സരങ്ങളിൽ നിന്ന് 730 റൺസ് സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

Previous article“ബോളെവിടെ!! ബോൾ സ്റ്റമ്പിൽ”, എല്ലാവരെയും ചിരിപ്പിച്ച് രാഹുലിനെ പുറത്താകൽ. ഫ്ലോപ് ഷോ തുടരുന്നു.
Next articleവീണ്ടും സെഞ്ചുറി. ചരിത്രം തിരുത്തി സഞ്ജു സാംസൺ. 50 പന്തിൽ 107