മൂന്നു മലയാളി താരങ്ങള്‍ ഐപിഎല്‍ കളിക്കാന്‍ അര്‍ഹതപ്പെട്ടിരുന്നു. പക്ഷേ അവര്‍ അവഗണിക്കപ്പെട്ടു.

2022 ഐപിഎല്ലിനു മുന്നോടിയായുള്ള മെഗാ  താരലേലത്തില്‍ മൂന്നു മലയാളി താരങ്ങള്‍ അവഗണിക്കുപ്പെട്ടു എന്ന അഭിപ്രായവുമായി സഞ്ചു സാംസണിന്‍റെ മുന്‍ പരിശീലകന്‍ ബിജു ജോര്‍ജ്ജ്. സന്ദീപ് വാര്യര്‍, ലെഗ് സ്പിന്നര്‍ മിഥുന്‍, ഷോണ്‍ റോജര്‍ എന്നിവരാണ് അവഗണിക്കപ്പെട്ടതെന്ന് ബിജു ജോര്‍ജ്ജ് ഫേസ്ബുക്ക് കുറുപ്പിലൂടെ അഭിപ്രായപ്പെട്ടു.

” ഇനി IPL ലേലത്തെ കുറിച്ചുള്ള എന്റെ  നിരൂപണം…….ഒരു മലയാളി കാഴ്ചപ്പാടിൽനിന്നും..
മൂന്ന് മലയാളികൾ തീർച്ചയായും അവഗണിക്കപ്പെട്ടു..1:സന്ദീപ് വാരിയർ- ഇന്ത്യൻ പ്ലയെർ, പെർഫോർമർ. 2: മിഥുൻ.. -ഇന്ത്യൻ ടീമിൽ covid കവർ പ്ലയെർ ആയി സ്ഥാനം കിട്ടുമെങ്കിൽ, പിന്നെ എന്ത് കൊണ്ട്  ആരും  കണ്ടില്ല? 3: ഷോൺ റോജർ…Ipl ലേലങ്ങൾ തുടങ്ങും മുമ്പ്, ഇന്നത്തെ ഷോണിന്റെ അതെ പോലെ, ചിലപ്പോൾ അത്രയും പ്രതിഭ ഇല്ലാതെ പ്ലയേഴ്‌സിനു ടീമിൽ അവസരം കൊടുത്തിട്ടുണ്ട്.. ” ബിജു ജോര്‍ജ്ജ് ഫേസ്ബുക്കില്‍ കുറിച്ചു.

നേരത്തെ മലയാളി താരങ്ങളെ ലേലത്തില്‍ എടുക്കാത്തതിനാല്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ മലയാളി ക്യാപ്റ്റന്‍ സഞ്ചു സാംസണിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. പരോക്ഷമായ വിമര്‍ശനവുമായി ബിജു ജോര്‍ജ്ജ് എത്തിയിരുന്നു. 

30 ലക്ഷം രൂപക്ക് ബേസില്‍ തമ്പിയെ ടീമിലെടുക്കുകയും 50 ലക്ഷം രൂപക്ക് ഹൈദരബാദ് വിഷ്ണു വിനോദിനെ ടീമിലെടുത്തു. റോബിന്‍ ഉത്തപ്പ, കെഎം ആസിഫിനെ ചെന്നൈ സൂപ്പര്‍ കിംഗ്സ് നിലനിര്‍ത്തി. ജലജ് സക്സേന, സച്ചിന്‍ ബേബി, എം.ഡി.നിധീഷ്, മിഥുന്‍ എസ്, മുഹമ്മദ് അസ്ഹറുദ്ദീന്‍, സിജോമോന്‍ ജോസഫ്, രോഹന്‍ കുന്നുമ്മൽ, ഷോൺ റോജര്‍ റോബിന്‍ എന്നിവരും ഐപിഎല്‍ താരലേലത്തിന് ഉണ്ടായിരുന്നു. ഇവരുടെ പേരുകള്‍ ലേലത്തിന് എത്തിയെങ്കിലും ആരും ടീമിലെടുത്തിരുന്നില്ല.

Previous articleഇഷാൻ വേണ്ട. ടി :20 ലോകകപ്പിൽ അവൻ വരണം : നിർദ്ദേശം നൽകി സുനിൽ ഗവാസ്‌ക്കർ
Next articleവീരാട് കോഹ്ലി അനാവശ്യമായി റിസ്ക് എടുക്കുന്നു. ഇത് ആശങ്കപ്പെടുത്തുന്നു.