വീരാട് കോഹ്ലി അനാവശ്യമായി റിസ്ക് എടുക്കുന്നു. ഇത് ആശങ്കപ്പെടുത്തുന്നു.

Virat kohli vs west indies t20 scaled

വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ടി20 പരമ്പരയില്‍ നിരാശജനകമായ പ്രകടനമാണ് വീരാട് കോഹ്ലി നടത്തിയത്. ആദ്യ മത്സരത്തില്‍ 13 പന്തില്‍ 17 റണ്‍സാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ നേടിയത്. ഫാബിയന്‍ അലനെ സിക്സ് അടിക്കാനുള്ള ശ്രമത്തിനിടെയാണ് വീരാട് കോഹ്ലി പുറത്തായത്. കോഹ്ലിയുടെ ഈ പ്രകടനം ആശങ്കപ്പെടുത്തുന്നതാണ് എന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര.

തന്റെ യൂട്യൂബ് ചാനലിൽ കോഹ്‌ലിയെക്കുറിച്ച് സംസാരിച്ച ആകാശ് ചോപ്ര, ” കോഹ്‌ലി അനാവശ്യ ഷോട്ടുകള്‍ കളിക്കാത്ത ക്രിക്കറ്റ് കളിക്കാരനായിരുന്നു, എന്നാൽ ഇപ്പോൾ അദ്ദേഹം  അപകടകരമായ ഷോട്ടുകൾ കളിക്കുന്നു, ഇത് ആശങ്കാജനകമാണ്. ” തന്‍റെ യൂട്യൂബ് ചാനലിലൂടെ ആകാശ് ചോപ്ര പറഞ്ഞു.

” വീരാട് കോഹ്ലി മുന്‍പ് ഒരിക്കലും ഇതുപോലെ ചെയ്തട്ടില്ലാ. ഒരു സിക്സ് ആവശ്യമില്ലെങ്കില്‍ അദ്ദേഹം അടിക്കില്ലാ. പകരം സിംഗളുകളിലൂടെയും ഫോറുകളിലൂടെയും സ്കോര്‍ ചെയ്യും. റിസ്ക്  ഷോട്ടുകള്‍ ഒട്ടും കളിക്കാറില്ലായിരുന്നു. അതായിരുന്നു വീരാട് കോഹ്ലി. എന്നാല്‍ ആദ്ദേഹം അതുപോലെയല്ലാ കളിക്കുന്നത്. അത് വളരെയേറ ആശങ്കയാണ്. ” ആകാശ് ചോപ്ര പറഞ്ഞു.

See also  IPL 2024 : രാജസ്ഥാന്‍ റോയല്‍സിന് തിരിച്ചടി. ഇന്ത്യന്‍ പേസര്‍ ഈ സീസണ്‍ കളിക്കില്ലാ.
bdbef530 4e86 4151 9d48 4fd77b286929

“ വീരാട് കോഹ്‌ലി പുറത്തായ രീതിയും അച്ചടക്കവുമാണ് അദ്ദേഹത്തെ ഈ ലോകത്തിലെ ഏറ്റവും മികച്ച ബാറ്ററായി മാറ്റിയത്, ആ ഷോട്ട് സിക്‌സറിന് പോയിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു? ഒന്നും സംഭവിക്കില്ലായിരുന്നു, ആ സിക്‌സ് കാരണം നിങ്ങൾ മത്സരം ജയിക്കുമായിരുന്നില്ല. എന്നാൽ നിങ്ങൾ പുറത്തായപ്പോള്‍ ടീമിനെയും ബാധിച്ചു. ” ആകാശ് ചോപ്ര വിശകലനം നടത്തി.

870b2d64 8709 44ba b251 fdceceba3b45

” റണ്ണടിക്കുന്നില്ല എന്നത് മാത്രമല്ല, കോഹ്ലി പുറത്താവുന്ന രീതിയും ആശങ്കപ്പെടുത്തുന്നതാണ്. കോഹ്ലിയുടെ പ്രകടനങ്ങളെക്കുറിച്ച് ഇപ്പോള്‍ അധികം ചര്‍ച്ചയൊന്നുമില്ല. അത് അത്ര നല്ല കാര്യമല്ല. കോഹ്ലിയുടെ പ്രകടനം പോകട്ടെ, വീരാട് കോഹ്ലിയെക്കുറിച്ചുപോലും ആരും ചര്‍ച്ച ചെയ്യുന്നില്ല. അത് ശരിക്കും എന്നെ വേദനിപ്പിക്കുന്നു. കോഹ്ലിയെയും അത് വേദനിപ്പിക്കുന്നുണ്ടാവും” ആകാശ് ചോപ്ര പറഞ്ഞു.

Scroll to Top