ഇഷാൻ വേണ്ട. ടി :20 ലോകകപ്പിൽ അവൻ വരണം : നിർദ്ദേശം നൽകി സുനിൽ ഗവാസ്‌ക്കർ

വെസ്റ്റ് ഇൻഡീസ് എതിരായ ഇന്നലെത്തെ ടി :20 മത്സരത്തിൽ ഇന്ത്യൻ ടീം ആറ് വിക്കറ്റ് ജയം കരസ്ഥമാക്കിയപ്പോൾ ഓപ്പണർ ഇഷാൻ കിഷൻ സ്ലോ ബാറ്റിംഗാണ് നടത്തിയത്. പവർപ്ലേയിൽ രോഹിത് ശർമ്മ അതിവേഗം റൺസ്‌ നേടുമ്പോൾ പോലും ഇഷാൻ കിഷന് റൺസ്‌ അടിച്ചുകൂട്ടാൻ കഴിഞ്ഞിരുന്നില്ല. ഈ വരുന്ന ടി :20 ക്രിക്കറ്റ്‌ ലോകകപ്പിൽ രോഹിത് ശർമ്മക്കൊപ്പം ഓപ്പണർ റോളിൽ ഇഷാൻ കിഷനെ ഇന്ത്യൻ ടീം കളിപ്പിക്കേണ്ടയെന്നാണ് ചില മുൻ താരങ്ങൾ അടക്കം അഭിപ്രായപെടുന്നത്

ഈ വർഷം ഒക്ടോബറിൽ നടക്കുന്ന ടി :20 ലോകകപ്പിൽ രോഹിത് ശർമ്മയുടെ പങ്കാളിയായി ആരാകണം ലോകകപ്പിൽ കളിക്കേണ്ടതെന്ന് പറയുകയാണ് മുൻ ഇന്ത്യൻ താരമായ പാർഥിവ് പട്ടേൽ. ഇഷാൻ കിഷൻ ഒരു മികച്ച ചോയിസ് എങ്കിലും ലോകകപ്പിൽ രോഹിത്തിനും ഒപ്പം ഇഷാൻ കിഷൻ വരേണ്ടയെന്നാണ് പാർഥിവ് പട്ടേലിന്‍റെ നിരീക്ഷണം.

” ശരിയായ താളത്തിലാണെങ്കില്‍ ഇഷാന്‍ കിഷന്‍ ഓപ്പണിങ് റോളില്‍ ഒരു മോശം ഓപ്ഷനാണെന്നു എനിക്കു അഭിപ്രായമില്ല. ഇഷാന്‍ ശരിയായ മാനസികാവസ്ഥയിലാണെങ്കില്‍ രോഹിത്തിന് ക്രീസിലെത്തിയാല്‍ കുറച്ചു സമയം അനുവദിക്കുകയും ചെയ്യും. പക്ഷെ ടി20 ലോകകപ്പില്‍ രോഹിത്തും രാഹുലുമായിരിക്കും ഓപ്പണര്‍മാരെന്നാണ് താന്‍ കരുതുന്നത് ” പാര്‍ഥീവ് പട്ടേല്‍ പറഞ്ഞു.

ഇന്ത്യയുടെ മുന്‍ ഫാസ്റ്റ് ബൗളര്‍ ആശിഷ് നെഹ്‌റയും പാര്‍ഥിവ് പട്ടേലിന്‍റെ അഭിപ്രായത്തോടു യോജിച്ചു. രോഹിത് ശര്‍മയും കെഎല്‍ രാഹുലുമാണ് കുറച്ചു നാളുകളൊയി ഇന്ത്യയുടെ ഓപ്പണിങ് ജോടികള്‍. ഓപ്ഷനുകളിലേക്കു വരികയാണെങ്കില്‍ ഓപ്പണിങിലേക്കു ഇന്ത്യക്കു പരിഗണിക്കാവുന്ന ഒരുപാട് പേരുണ്ട്. ഇവരില്‍ ആരെയാണ് വേണ്ടത് ടീം മാനേജ്‌മെന്റാണ് തീരുമാനിക്കേണ്ടത്.

റുതുരാജ് ഗെയ്ക്വാദ്, ദേവ്ദത്ത് പടിക്കല്‍, ശുഭ്മാന്‍ ഗില്‍, പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, വെങ്കടേഷ് അയ്യര്‍, ഇഷാന്‍ കിഷന്‍ എന്നിവരെല്ലാം ഓപ്പണര്‍മാരായി കളിക്കാവുന്നവരാണ്. പക്ഷെ ടി20 ലോകകപ്പില്‍ ഓപ്പണിങിലേക്കു ഏറ്റവും മികച്ച ഓപ്ഷനുകള്‍ രോഹിത്തും രാഹുലും തന്നെയാണെന്നും മുന്‍ ഇന്ത്യന്‍ പേസ് ബൗളര്‍ കൂട്ടിച്ചേര്‍ത്തു.