ദാംബുള്ളയിൽ ത്രില്ലര്‍. ആശ്വാസ വിജയം നേടി അഫ്ഗാന്‍

ദാംബുള്ളയിൽ നടന്ന മൂന്നാം ടി20യിൽ ശ്രീലങ്കയെ 3 റൺസിന് പരാജയപ്പെടുത്തി അഫ്ഗാനിസ്ഥാൻ പരമ്പരയിൽ ആശ്വാസ വിജയം നേടി. മത്സരത്തില്‍ 3 റണ്ണിന്‍റെ വിജയമാണ് അഫ്ഗാന്‍ നേടിയത്.

ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനായി റഹ്മാനുള്ള ഗുർബാസും ഹസ്രത്തുള്ള സസായിയും ചേർന്ന് 7.2 ഓവറിൽ 88 റൺസിൻ്റെ കൂട്ടുകെട്ട് ഉയര്‍ത്തി ടീമിന് മികച്ച തുടക്കം നൽകി.

22 പന്തിൽ 45 റൺസെടുത്ത ഹസ്രത്തുള്ള സസായി പുറത്തായെങ്കിലും ഗുർബാസ് 43 പന്തിൽ 7 ഫോറും 1 സിക്സും സഹിതം 70 റൺസെടുത്ത് അഫ്ഗാനെ മുന്നോട്ട് നയിച്ചു. അസ്മത്തുള്ള ഒമർസായി 23 പന്തിൽ 31 റൺസും മുഹമ്മദ് ഇഷാഖ് 16 റൺസും നേടി അഫ്ഗാനെ 5 വിക്കറ്റ് നഷ്ടത്തിൽ 209 എന്ന കൂറ്റൻ സ്കോറിലെത്തിച്ചു. ലങ്കയ്ക്കായി മതീഷ പതിരാഞ്ഞയും അകില ധനഞ്ജയയും 2 വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിംഗില്‍ ഓപ്പണിംഗ് വിക്കറ്റിൽ പാത്തും നിസ്സാങ്കയും കുശാൽ മെൻഡിസും ചേർന്ന് 64 റൺസിൻ്റെ കൂട്ടുകെട്ട് ഉയര്‍ത്തി മികച്ച തുടക്കമാണ് ലഭിച്ചത്. 30 പന്തിൽ 8 ഫോറും 2 സിക്‌സും സഹിതം 60 റൺസെടുത്ത നിസങ്കയാണ് ശ്രീലങ്കക്ക് വെടിക്കെട്ട് തുടക്കം നല്‍കിയത്.

എന്നാൽ പരിക്കുപറ്റി താരം തിരച്ചു കയറിയതോടെ ശ്രീലങ്കന്‍ സ്കോറിങ്ങ് റേറ്റ് വീണു. സദീര സമരവിക്രമയും ക്യാപ്റ്റൻ ഹസരംഗയും യഥാക്രമം 23, 13 റൺസെടുത്ത് പുറത്തായി.

കമിന്ദു മെൻഡിസിന്‍റെ പ്രകടനം അവസാന 2 പന്തിൽ 10 റൺസ് എന്ന ലക്ഷ്യത്തിലെത്തിച്ചു, പക്ഷേ തൻ്റെ ടീമിനെ വിജയത്തില്‍ എത്തിക്കാന്‍ സാധിച്ചില്ലാ. 39 പന്തിൽ 7 ഫോറും 2 സിക്സും സഹിതം 65 റൺസുമായി മെൻഡിസ് പുറത്താകാതെ നിന്നു. അവസാന 4 ഓവറില്‍ 55 റണ്‍സ് ശ്രീലങ്ക സ്കോര്‍ ചെയ്തെങ്കിലും 3 റണ്‍സ് അകലെ എത്താനാണ് കഴിഞ്ഞത്.

നബി 2 വിക്കറ്റെടുത്തപ്പോള്‍ ടോപ് ഓർഡറിലെ മികച്ച പ്രകടനത്തിന് ഗുർബാസ് പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് നേടി.

Previous articleബാബര്‍ അസമോ വിരാട് കോഹ്ലിയോ ? ഏറ്റവും നല്ല കവര്‍ ഡ്രൈവ് ആരുടെ ? ഷഹീന്‍റെ മറുപടിയില്‍ അമ്പരന്ന് മുഹമ്മദ് ആമീര്‍.
Next articleടെസ്റ്റ്‌ റാങ്കിങ്ങിൽ ജയ്സ്വാളിന്റെ കുതിച്ചുചാട്ടം. 14 സ്ഥാനങ്ങൾ മുമ്പിലേക്ക് കയറി നേട്ടം.