ബാബര്‍ അസമോ വിരാട് കോഹ്ലിയോ ? ഏറ്റവും നല്ല കവര്‍ ഡ്രൈവ് ആരുടെ ? ഷഹീന്‍റെ മറുപടിയില്‍ അമ്പരന്ന് മുഹമ്മദ് ആമീര്‍.

amir and shaheen

ലോകക്രിക്കറ്റിലെ മികച്ച താരങ്ങളാണ് ബാബര്‍ അസമും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും. ഇരുവരുടേയും പ്രിയപ്പെട്ട ഷോട്ടുകളാണ് കവര്‍ ഷോട്ട്. വളര ഭംഗിയോടെയാണ് ഇരുവരും അത് ഗ്രൗണ്ടില്‍ നിര്‍വഹിക്കുന്നത്.

ആരാണ് നന്നായി കവര്‍ ഷോട്ട് കളിക്കുന്നത് എന്ന കാര്യത്തില്‍ ആരാധകര്‍ക്കിടയില്‍ വാദങ്ങളുണ്ട്. ഇപ്പോഴിതാ പാക്ക് താരങ്ങളായ മുഹമ്മദ് ആമീറും ഷഹീന്‍ ഷാ അഫ്രീദിയും ഇതിനുള്ള മറുപടി പറഞ്ഞിരിക്കുകയാണ്.

ഡെസേര്‍ട്ട് വൈപ്പര്‍ ടീമിന്‍റെ യൂട്യൂബ് വീഡിയോയിലാണ് ഇരുവരും ചോദ്യത്തിനു ഉത്തരം നല്‍കിയത്. ഷോയിബ് മാലിക്കിന്‍റെ ഈ ചോദ്യത്തിന് വളരെ പെട്ടെന്ന് തന്നെ വിരാട് കോഹ്ലി എന്ന ഉത്തരം ആമീര്‍ നല്‍കി.

എന്നാല്‍ ഷഹീന്‍ ഷാ അഫ്രീദി തിരഞ്ഞെടുത്തത് ബാബര്‍ അസമിനെയായിരുന്നു. ഷഹീന്‍റെ ഉത്തരം കേട്ട് വളരെ അമ്പരപ്പോടെ ആമീര്‍ നോക്കുന്നതും കാണാം. ഈ റിയാക്ഷന്‍ സമൂഹമാധ്യമത്തില്‍ വൈറലായികൊണ്ടിരിക്കുകയാണ്.

Read Also -  ദുലീപ് ട്രോഫിയിലും മാറ്റമില്ല, വിക്കറ്റ് വലിച്ചെറിഞ്ഞ് സഞ്ജു. നേടിയത് 5 റൺസ് മാത്രം.
Scroll to Top