ടെസ്റ്റ്‌ റാങ്കിങ്ങിൽ ജയ്സ്വാളിന്റെ കുതിച്ചുചാട്ടം. 14 സ്ഥാനങ്ങൾ മുമ്പിലേക്ക് കയറി നേട്ടം.

JADEJA AND SIRAJ

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിൽ തട്ടുപൊളിപ്പൻ ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചതോടെ ഐസിസി ടെസ്റ്റ്‌ ബാറ്റിംഗ് റാങ്കിംഗിൽ വലിയ കുതിച്ചു ചാട്ടമുണ്ടാക്കി ഇന്ത്യൻ യുവതാരം ജയസ്വാൾ. നിലവിൽ ഏറ്റവും മികച്ച ഫോമിലുള്ള ബാറ്ററാണ് ജയസ്വാൾ. ഐസിസി പുരുഷ ടെസ്റ്റ് ബാറ്റർമാരുടെ റാങ്കിങ്ങിൽ 14 സ്ഥാനങ്ങൾ പിന്നിട്ട് വലിയ പുരോഗതി തന്നെയാണ് ജയസ്വാൾ ഉണ്ടാക്കിയിരിക്കുന്നത്.

തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം രാജ്ക്കോട്ടിൽ കാഴ്ചവച്ചതിന് ശേഷമാണ് ജയസ്വാൾ റാങ്കിങ്ങിലും കുതിച്ചുചാട്ടം ഉണ്ടാക്കിയത്. ഇപ്പോൾ ഐസിസിയുടെ ടെസ്റ്റ് റാങ്കിങ്ങിൽ 15ആം സ്ഥാനത്ത് ജയസ്വാളിന് എത്താൻ സാധിച്ചിട്ടുണ്ട്. 699 റേറ്റിംഗ് പോയിന്റുകളുമായാണ് ജയസ്വാൾ കുതിച്ചുചാട്ടം ഉണ്ടാക്കിയത്.

നിലവിലെ ടെസ്റ്റ് ബാറ്റിംഗ് റാങ്കിങ്ങിൽ 3 ഇന്ത്യൻ താരങ്ങൾ മാത്രമാണ് ജയസ്വാളിനേക്കാൾ മുകളിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. ന്യൂസിലാൻഡ് ബാറ്റർ വില്യംസനാണ് ഐസിസിയുടെ ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള ബാറ്റർ. ശേഷം ഇന്ത്യയുടെ സൂപ്പർ താരം വിരാട് കോഹ്ലി ടെസ്റ്റ് റാങ്കിങ്ങിൽ ഏഴാം നമ്പർ പൊസിഷനിൽ നൽകുന്നു. 752 റേറ്റിംഗ് പോയിന്റുകളുമായാണ് കോഹ്ലി ഏഴാം സ്ഥാനം കയ്യടക്കിയിരിക്കുന്നത്.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ വ്യക്തിപരമായ കാരണങ്ങളാൽ കോഹ്ലി മാറിനിൽക്കുകയാണ്. ജയസ്വാളിന് മുകളിൽ റാങ്കിങ്ങിലുള്ള മറ്റൊരു താരം ഇന്ത്യൻ നായകൻ രോഹിത് ശർമയാണ്.

രാജ്കോട്ടിൽ നടന്ന മൂന്നാം ടെസ്റ്റ് മത്സരത്തിൽ സെഞ്ച്വറി സ്വന്തമാക്കാൻ രോഹിതിന് സാധിച്ചിരുന്നു. 131 റൺസാണ് രോഹിത് ആദ്യ ഇന്നിങ്സിൽ നേടിയത്. ഇതോടെ തന്റെ ബാറ്റിംഗ് റാങ്കിങ്ങിൽ ഒരു സ്ഥാനം മുകളിലേക്ക് കുതിച്ചുചാടാൻ രോഹിതിന് സാധിച്ചിട്ടുണ്ട്. നിലവിൽ പുരുഷന്മാരുടെ ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗിൽ 12ആം സ്ഥാനത്താണ് രോഹിത് ശർമ നിൽക്കുന്നത്.

See also  മൊയിൻ അലിയെ ഇറക്കേണ്ടിടത്ത് ജഡേജയെ ഇറക്കി. ചെന്നൈയുടെ മണ്ടത്തരങ്ങൾ തുറന്ന് പറഞ്ഞ് ഹെയ്ഡൻ.

ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തും രോഹിത്തിന്റെ തൊട്ടു പിന്നാലെയുണ്ട്. ഒരു വർഷത്തോളമായി ഇന്ത്യയ്ക്കായി ടെസ്റ്റ് മത്സരം കളിക്കാത്ത പന്ത്, 706 റേറ്റിംഗ് പോയിന്റുകളുമായാണ് 14ആം സ്ഥാനത്ത് തുടരുന്നത്. ശേഷമാണ് ജയസ്വാളിന്റെ കുതിച്ചുചാട്ടം ഉണ്ടായിരിക്കുന്നത്.

അതേസമയം ബോളർമാരുടെ ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യൻ സൂപ്പർ പേസർ ബൂമ്ര ഒന്നാം സ്ഥാനം തിരികെ പിടിച്ചിട്ടുണ്ട്. 876 റേറ്റിംഗ് പോയിന്റുകളുമായാണ് ബൂമ്ര ഒന്നാം സ്ഥാനത്ത് തുടരുന്നത്. മറ്റൊരു ഇന്ത്യൻ ബോളറായ രവിചന്ദ്രൻ അശ്വിൻ റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തേക്ക് എത്തിയിട്ടുണ്ട്. രാജ്കോട്ട് ടെസ്റ്റ് മത്സരത്തിനിടെ 500 ടെസ്റ്റ്‌ വിക്കറ്റുകൾ എന്ന നേട്ടം അശ്വിൻ സ്വന്തമാക്കിയിരുന്നു. ഇതോടുകൂടി 839 റേറ്റിംഗ് പോയിന്റുകളുമായാണ് അശ്വിൻ രണ്ടാം സ്ഥാനത്ത് എത്തിയത്.

രാജ്ക്കോട്ടത്തിൽ 5 വിക്കറ്റുകൾ സ്വന്തമാക്കിയ രവീന്ദ്ര ജഡേജ മൂന്ന് സ്ഥാനങ്ങൾ മുൻപിലേക്ക് കയറി ബോളർമാരുടെ റാങ്കിങ്ങിൽ ആറാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. ഇന്ത്യൻ താരങ്ങളെ സംബന്ധിച്ച് വലിയ മെച്ചം തന്നെയാണ് മൂന്നാം ടെസ്റ്റിന് ശേഷം റാങ്കിങ്ങിൽ ഉണ്ടായിരിക്കുന്നത്.

Scroll to Top