സഞ്ജുവിനും കൂട്ടർക്കും നാണംകേട്ട തോൽവി. മുംബൈയോട് പരാജയപ്പെട്ടത് 232 റൺസിന്.

മുംബൈയ്ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ കേരളത്തിന് നാണംകെട്ട പരാജയം. നാലാം ദിവസം വളരെ മോശം ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത കേരളം 232 റൺസിന്റെ കൂറ്റൻ പരാജയമാണ് ഏറ്റുവാങ്ങിയത്. കേരളത്തിന്റെ രണ്ടാം ഇന്നിങ്സിൽ ഒരു ബാറ്റർ പോലും മികച്ച പ്രകടനം പുറത്തെടുക്കാതെ വന്ന സാഹചര്യത്തിലാണ് ഇത്തരമൊരു വമ്പൻ പരാജയം നേരിടേണ്ടിവന്നത്.

നായകൻ സഞ്ജു സാംസൺ കേരളത്തിനായി ക്രീസിലുറയ്ക്കാൻ ശ്രമിച്ചെങ്കിലും മറുവശത്ത് വിക്കറ്റുകൾ തുടരെ നഷ്ടമായത് കേരളത്തെ ബാധിക്കുകയായിരുന്നു. കേരളത്തെ സംബന്ധിച്ച് വളരെ നിരാശാജനകമായ ഒരു പരാജയം തന്നെയാണ് മത്സരത്തിൽ ഏറ്റുവാങ്ങേണ്ടി വന്നിരിക്കുന്നത്.

മത്സരത്തിൽ ടോസ് നേടിയ മുംബൈ ആദ്യ ഇന്നിങ്സിൽ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. വളരെ മികച്ച തുടക്കം തന്നെയാണ് കേരളത്തിന് ആദ്യ ഇന്നിങ്സിൽ ലഭിച്ചത്. എന്നാൽ മുംബൈ ലാൽവാണി, ശിവം ദുബേ, തനുഷ് കൊട്ടിയൻ എന്നിവരുടെ അർത്ഥ സെഞ്ച്വറിയുടെ ബലത്തിൽ 251 എന്ന ശക്തമായ സ്കോറിൽ എത്തുകയുണ്ടായി.

മറുപടി ബാറ്റിംഗിൽ കേരളത്തിന് മികച്ച തുടക്കം തന്നെ ഓപ്പണർ രോഹൻ കുന്നുമ്മൽ നൽകി. രോഹൻ കുന്നുമ്മലും(56) സച്ചിൻ ബേബിയും(65) അർത്ഥസെഞ്ച്വറി സ്വന്തമാക്കിയതോടെ കേരളം കുതിക്കുമെന്ന് എല്ലാവരും കരുതി. എന്നാൽ മറ്റു ബാറ്റർമാർ ആദ്യ ഇന്നിങ്സിൽ പരാജയപ്പെട്ടതോടെ കേരളത്തിന്റെ സ്കോർ 244 റൺസിൽ ഒതുങ്ങുകയായിരുന്നു.

7 റൺസിന്റെ ലീഡുമായാണ് മുംബൈ രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗ് ആരംഭിച്ചത്. രണ്ടാം ഇന്നിങ്സിൽ മികച്ച തുടക്കം മുംബൈയ്ക്ക് നൽകാൻ ഓപ്പണർമാർക്ക് സാധിച്ചു. ഓപ്പണർ ജയ് ബിസ്താ 73 റൺസും ലാൽവാണി 88 റൺസും നേടി മികവ് പുലർത്തിയപ്പോൾ മുംബൈയുടെ സ്കോർ കുതിച്ചു.

മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ 319 റൺസാണ് മുംബൈ സ്വന്തമാക്കിയത്. ഇതോടെ കേരളത്തിന്റെ വിജയലക്ഷ്യം 327 റൺസായി മാറുകയായിരുന്നു. മത്സരത്തിന്റെ മൂന്നാം ദിവസം വിക്കറ്റ് നഷ്ടമില്ലാതെ 24 റൺസ് സ്വന്തമാക്കാൻ കേരളത്തിന് സാധിച്ചു. എന്നാൽ നാലാം ദിവസം കേരളത്തിന്റെ ബാറ്റിംഗ് നിര ചീട്ടു കൊട്ടാരം പോലെ തകരുന്നതാണ് കാണാൻ സാധിച്ചത്.

26 റൺസ് നേടിയ ഓപ്പണർ രോഹൻ കുന്നുമ്മൽ മാത്രമാണ് കേരളത്തിനായി രണ്ടാം ഇന്നിങ്സിൽ പിടിച്ചുനിൽക്കാൻ ശ്രമിച്ചത്. മറ്റു ബാറ്റർമാർ തുടർച്ചയായി കൂടാരം കയറിയത് കേരളത്തെ ബാധിക്കുകയായിരുന്നു. ഇങ്ങനെ കേരളം രണ്ടാം ഇന്നിങ്സിൽ കേവലം 94 റൺസിന് ഓൾ ഔട്ട് ആവുകയുണ്ടായി.

232 റൺസിന്റെ വമ്പൻ വിജയമാണ് കേരളത്തിനെതിരെ മുംബൈ സ്വന്തമാക്കിയിരിക്കുന്നത്. മുംബൈയ്ക്കായി രണ്ടാം ഇന്നിംഗ്സിൽ ഷാംസ് മുള്ളാണി 44 റൺസ് മാത്രം വിട്ടു നൽകി 5 വിക്കറ്റുകൾ സ്വന്തമാക്കുകയുണ്ടായി. ആദ്യ ഇന്നിങ്സിൽ മികച്ച തുടക്കം ലഭിച്ചിട്ടും, ഇത്തരമൊരു പരാജയം കേരളത്തിൽ നിരാശ സമ്മാനിക്കുന്നു.

Batters Dismissal Runs Balls 4’s 6’s
Rohan S Kunnummal c Ajinkya Rahane b Shams Mulani 26 36 3 2
Jalaj Saxena b Dhawal Kulkarni 16 22 0 1
Krishna Prasad c Royston H Dias b Dhawal Kulkarni 4 9 1 0
Rohan Prem b Shams Mulani 11 29 1 0
Sachin Baby c Jay Bista b Tanush Kotian 12 23 1 0
Sanju Samson (c)(wk) Not out 15 53 2 0
Vishnu Vinod c Ajinkya Rahane b Tanush Kotian 6 10 1 0
Shreyas Gopal b Shams Mulani 0 5 0 0
Basil Thampi st P Y Pawar b Shams Mulani 4 10 0 0
Nidheesh M D lbw Shams Mulani 0 1 0 0
Vishweshar A Suresh Absent Hurt 0 0 0 0
Total 94 33.0 Ov
Extras (B 0, Lb 0, W 0, Nb 0) 0
Previous articleകേരളത്തിന്റെ തിരിച്ചുവരവ്. മുംബൈയ്‌ക്കെതിരെ വിജയം 303 റൺസ് അകലെ. പ്രതീക്ഷ സഞ്ജുവിൽ.
Next articleഇംഗ്ലണ്ട് പരമ്പരയോടെ ജയസ്വാൾ വേറെ ലെവലിൽ എത്തും. പ്രതീക്ഷ തുറന്ന് പറഞ്ഞ് ഇന്ത്യൻ ഇതിഹാസം.