കേരളത്തിന്റെ തിരിച്ചുവരവ്. മുംബൈയ്‌ക്കെതിരെ വിജയം 303 റൺസ് അകലെ. പ്രതീക്ഷ സഞ്ജുവിൽ.

420056246 18303024865127779 5273477653805661687 n

രഞ്ജി ട്രോഫി ക്രിക്കറ്റിലെ കേരളവും മുംബൈയും തമ്മിലുള്ള മത്സരം നാടകീയമായ അന്ത്യത്തിലേക്ക്. അവസാന ദിവസം കേരളത്തിന് 10 വിക്കറ്റുകൾ ശേഷിക്കെ 303 റൺസാണ് വിജയിക്കാൻ വേണ്ടത്. മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്സിൽ മുംബൈ ശക്തമായ ഒരു ബാറ്റിംഗ് പ്രകടനം പുറത്തെടുത്തിരുന്നു.

ശേഷമാണ് കേരളത്തിന് മുൻപിലേക്ക് ഇത്ര വലിയൊരു ലക്ഷ്യം എത്തിയത്. കേരളത്തെ സംബന്ധിച്ച് ആദ്യ ഇന്നിങ്സിൽ ലീഡ് വഴങ്ങിയതിനാൽ തന്നെ മത്സരത്തിൽ വിജയിക്കുക എന്നത് വളരെ നിർണായകമാണ്. മറുവശത്ത് മുംബൈയെ സംബന്ധിച്ച് മത്സരം സമനിലയിലായാലും ആദ്യ ഇന്നിങ്സിലെ ലീഡ് ഗുണം ചെയ്യും.

മത്സരത്തിൽ ടോസ് നേടിയ മുംബൈ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ മുംബൈ 251 എന്ന ശക്തമായ സ്കോർ കണ്ടെത്തുകയും ചെയ്തിരുന്നു. മുംബൈക്കായി ലാൽവാണി(50) ശിവം ദുബെ(51) തനുഷ് കൊട്ടിയൻ(56) എന്നിവർ ആദ്യ ദിവസം അർദ്ധ സെഞ്ച്വറി സ്വന്തമാക്കിയിരുന്നു. അതേസമയം കേരളത്തിനായി 4 വിക്കറ്റുകൾ വീഴ്ത്തിയ ശ്രേയസ് ഗോപാലാണ് ആദ്യ ഇന്നിങ്സിൽ തിളങ്ങിയത്. മറുപടി ബാറ്റിംഗിൽ ആദ്യ ഇന്നിംഗ്സിൽ ശക്തമായ ഒരു തുടക്കമാണ് കേരളത്തിന് ലഭിച്ചത്.

ഓപ്പൺ രോഹൻ കുന്നുമ്മൽ(56) അർദ്ധ സെഞ്ച്വറി സ്വന്തമാക്കിയിരുന്നു. ശേഷം സച്ചിൻ ബേബിയും(65) അർത്ഥ സെഞ്ച്വറി നേടിയതോടെ കേരളം ലീഡ് കണ്ടെത്തുമെന്ന് കരുതി. എന്നാൽ മുംബൈ ബോളർമാർ ശക്തമായി തിരിച്ചുവരവ് നടത്തിയതോടെ കേരളത്തിന്റെ ഇന്നിംഗ്സ് 244 റൺസിൽ അവസാനിക്കുകയായിരുന്നു. 7 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡാണ് മുംബൈയ്ക്ക് ലഭിച്ചത്.

See also  കരീബിയന്‍ ഫിനിഷിങ്ങ് 🔥 രാജസ്ഥാന്‍ റോയല്‍സിനു വിജയം ⚡️പോയിന്‍റ് ടേബിളില്‍ ഒന്നാമത്.

രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗ് ആരംഭിച്ച മുംബൈയ്ക്ക് ഒരു അവിശ്വസനീയ തുടക്കം തന്നെയാണ് ഓപ്പണർമാർ നൽകിയത്. ആദ്യ വിക്കറ്റിൽ 148 റൺസ് കൂട്ടിച്ചേർക്കാൻ ഓപ്പണർമാർക്ക് സാധിച്ചു. ഓപ്പണർ ജയ് ബിസ്ത 100 പന്തുകളിൽ 73 റൺസാണ് മത്സരത്തിൽ നേടിയത്. ലാൽവാണി 179 പന്തുകളിൽ 88 റൺസ് നേടി.

എന്നാൽ ശക്തമായ നിലയിൽ മത്സരത്തിന്റെ മൂന്നാം ദിവസം കേരളം തിരിച്ചു വരികയുണ്ടായി. മറ്റു ബാറ്റർമാർക്ക് ആർക്കും തന്നെ കേരള ബോളിങ്ങിന് മുൻപിൽ പിടിച്ചുനിൽക്കാനായില്ല. എന്നിരുന്നാലും തങ്ങളുടെ രണ്ടാം ഇന്നിംഗ്സിൽ 319 റൺസ് സ്വന്തമാക്കാൻ മുംബൈയ്ക്ക് സാധിച്ചു. ഇതോടെ കേരളത്തിന്റെ വിജയലക്ഷ്യം 327 റൺസായി മാറുകയായിരുന്നു.

കേരളത്തിനായി രണ്ടാം ഇന്നിങ്സിൽ 4 വിക്കറ്റുകൾ സ്വന്തമാക്കിയ ജലജ് സക്സേനയും ശ്രേയസ് ഗോപാലുമാണ് തിളങ്ങിയത്. 327 എന്ന വിജയലക്ഷ്യം മുന്നിൽ കണ്ടിറങ്ങിയ കേരളത്തിന് മൂന്നാം ദിവസം തരക്കേടില്ലാത്ത തുടക്കമാണ് ലഭിച്ചിരിക്കുന്നത്.

മൂന്നാം ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 24 റൺസ് നേടാൻ കേരളത്തിന് സാധിച്ചിട്ടുണ്ട്. അവസാന ദിവസം 303 റൺസാണ് കേരളത്തിന് നേടേണ്ടത്. ഇത് നേടാൻ സാധിച്ചാൽ കേരളത്തിന് ഒരു ചരിത്ര വിജയത്തിലെത്താൻ സാധിക്കും.

Scroll to Top